1 GBP = 105.47
breaking news

കൊറോണയെ ചെറുക്കാന്‍ ആന്റിബോഡി കണ്ടെത്തി

കൊറോണയെ ചെറുക്കാന്‍ ആന്റിബോഡി കണ്ടെത്തി

മാറിമാറി വരുന്ന കൊവിഡ് 19 വകഭേദങ്ങളെക്കുറിച്ച് ഇനി ആശങ്ക വേണ്ട. കൊവിഡ് 19 ന്റെ എല്ലാ വകഭേദങ്ങളേയും ചെറുക്കാന്‍ കഴിയുന്ന ആന്റിബോഡി ഗവേഷകര്‍ കണ്ടെത്തിക്കഴിഞ്ഞതായി റിപ്പോർട്ട്. SC-27 എന്നാണ് ഈ ആന്റിബോഡി അറിയപ്പെടുന്നത്. മൃഗങ്ങളില്‍ കാണപ്പെടുന്നതുള്‍പ്പടെ കൊറോണ വൈറസിന്റെ എല്ലാ വകഭേദങ്ങളെയും ചെറുക്കാന്‍ ഈ ആന്റിബോഡിക്ക് സാധിക്കും.

SARS-COV-2 ആണ് കൊവിഡ് 19 ന് കാരണമാകുന്ന വൈറസ്. ഈ വൈറസ് അതിന്റെ സ്‌പൈക്ക് പ്രോട്ടീന്‍ ഉപയോഗിച്ചാണ് മനുഷ്യകോശങ്ങളെ ആക്രമിക്കുന്നത്. ഈ സ്‌പൈക്ക് പ്രോട്ടീനെ തടയാന്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ആന്റിബോഡിക്ക് സാധിക്കും. ഇതുമൂലം വൈറസ് പടരുന്നത് തടയപ്പെടുകയാണ് ചെയ്യുന്നത്. വാക്‌സിനേഷന് ശേഷവും രോഗബാധ അനുഭവപ്പെട്ട നാല് രോഗികളുടെ പ്ലാസ്മയില്‍നിന്നുമാണ് ഗവേഷകര്‍ SC-27 ആന്റിബോഡി വേര്‍തിരിച്ചെടുത്തത്. ഈ കണ്ടെത്തല്‍ കൊവിഡ് 19 ചികിത്സയുമായി ബന്ധപ്പെട്ട് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.


സെല്‍ റിപ്പോര്‍ട്ട് മെഡിസിന്‍ എന്ന ജേര്‍ണലില്‍ ഈ ഗവേഷണം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാല് വര്‍ഷം മുന്‍പ് കോവിഡ് വ്യാപിച്ച ശേഷം കൊവിഡ് 19 ന് കാരണമാകുന്ന SARS-COV-2 വൈറസ് ഒന്നിലിധികം തവണ ജനിതകമാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ കണ്ടുപിടിക്കപ്പെട്ടിട്ടുളള SC-27 എന്ന ആന്റിബോഡിക്ക് വിവിധ കൊവിഡ് വകഭേദങ്ങളിലുള്ള സ്‌പൈക്ക് പ്രോട്ടീനിനെ തിരിച്ചറിയാനും നിര്‍വീര്യമാക്കാനും സാധിക്കും എന്നാണ് യുഎസിലെ ഓസ്റ്റിനിലെ ടെക്‌സാസ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ പറയുന്നത്. ആന്റിബോഡിയുടെ പ്രതികരണത്തെക്കുറിച്ച് പഠിക്കാന്‍ Ig-Seq എന്നറിയപ്പെടുന്ന നൂതനമായ IgG പ്രോട്ടിയോമിക്‌സ് എന്ന സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചത്. കൊവിഡ് 19 നിലുള്ള സ്‌പൈക്ക് പ്രോട്ടീനെ, SC-27 എന്ന ഈ ആന്റിബോഡി തിരിച്ചറിയുന്നുണ്ടെന്നും ഇത് വൈറസിന്റെ ജനിതക മാറ്റത്തെ ചെറുക്കുന്നതിന് സഹായിക്കുന്നു. ഈ കണ്ടുപിടിത്തം കൊവിഡ് 19 പ്രതിരോധിക്കാന്‍ കഴിയുന്ന ചികിത്സകളും വാക്‌സിനുകളും നിര്‍മ്മിക്കുന്നതിനുള്ള പ്രതീക്ഷനല്‍കുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more