1 GBP = 107.38
breaking news

പാകിസ്താൻ പോലെയല്ല, ഇന്ത്യ ശക്തനായ എതിരാളി; പരമ്പര എളുപ്പമല്ലെന്ന് ലിട്ടൺ ദാസ്

പാകിസ്താൻ പോലെയല്ല, ഇന്ത്യ ശക്തനായ എതിരാളി; പരമ്പര എളുപ്പമല്ലെന്ന് ലിട്ടൺ ദാസ്

പാകിസ്താനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പര സ്വന്തമാക്കിയതുപോലെ ഇന്ത്യയോട് വിജയിക്കാൻ കഴിയില്ലെന്ന് തുറന്നുപറഞ്ഞ് ബം​ഗ്ലാദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ലിട്ടൺ ദാസ്. പാകിസ്താനെതിരെ ബം​ഗ്ലാദേശ് ടീം നന്നായി കളിച്ചു. മുമ്പും അതുപോലെ സംഭവിച്ചിട്ടുണ്ട്. എന്നാൽ പാകിസ്താൻ പരമ്പരയെക്കുറിച്ച് ഇനി സംസാരിക്കേണ്ട കാര്യമില്ല. ഇന്ത്യയ്ക്കെതിരെ വലിയൊരു പരമ്പര വരാനിരിക്കുകയാണ്. ഒരു ക്രിക്കറ്റ് താരമെന്ന നിലയിൽ തനിക്ക് അടുത്ത മത്സരങ്ങളാണ് പ്രധാനമെന്ന് ലിട്ടൺ ദാസ് പറയുന്നു.

സ്വന്തം മണ്ണിലാണ് കളിക്കുന്നതെന്ന ആനുകൂല്യം ഇന്ത്യയ്ക്ക് എപ്പോഴുമുണ്ട്. അതുപോലെ ശക്തരായ ടീമുമാണ്. ടെസ്റ്റ് ക്രിക്കറ്റിലെ റാങ്കിങ് പരിശോധിച്ചാൽ ഇന്ത്യൻ ടീം ഒരുപാട് ഉയരത്തിലാണ്. ബം​ഗ്ലാദേശിനെ സംബന്ധിച്ച് ഇന്ത്യയെ നേരിടുക ഏറ്റവും ബുദ്ധിമുട്ടായിരിക്കുമെന്നും ലിട്ടൺ ദാസ് വ്യക്തമാക്കുന്നു.

സെപ്റ്റംബർ 19 മുതലാണ് ഇന്ത്യയും ബം​ഗ്ലാദേശും തമ്മിലുള്ള രണ്ട് ടെസ്റ്റുകളുടെ പരമ്പര ആരംഭിക്കുന്നത്. പാകിസ്താനെ അവരുടെ മണ്ണിൽ ചരിത്രത്തിൽ ആദ്യമായി പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ബം​ഗ്ലാദേശ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തുള്ള ബം​ഗ്ലാദേശിന് പരമ്പര വിജയം അനിവാര്യം. ഒന്നാം സ്ഥാനം നിലനിർത്തുകയാണ് ഇന്ത്യൻ സംഘത്തിന്റെ ല​ക്ഷ്യം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more