1 GBP = 106.75
breaking news

ദുബായില്‍ ‘ഏകീകൃത ജനസംഖ്യാ രജിസ്ട്രി’ രൂപീകരിച്ചതായി ഷെയ്ഖ് ഹംദാന്‍

ദുബായില്‍ ‘ഏകീകൃത ജനസംഖ്യാ രജിസ്ട്രി’ രൂപീകരിച്ചതായി ഷെയ്ഖ് ഹംദാന്‍

ദുബായ്: ദുബായിലുള്ള ജനങ്ങളുടെ സമഗ്രവും കേന്ദ്രീകൃതവുമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളന്ന ഏകീകൃത രജിസ്ട്രി ഉടന്‍ പുറത്തിറക്കും. ദുബായിലെ ജനസംഖ്യാ വിവരങ്ങളുടെ ഏക ഔദ്യോഗിക ഉറവിടമായിരിക്കും ഇത്. ദുബായ് ഡാറ്റ ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് കോര്‍പറേഷന്റെ ഡിജിറ്റല്‍ പ്ലാറ്റഫോമിലാണ് ഏകീകൃത രജിസ്ട്രി സൃഷ്ടിക്കുക.

ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായും ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനും ദുബായ് കിരീടവകാശിയുമായ ഷെയ്ഖ് ഹംദാനാണ് ചട്ടം പുറത്തിറക്കിയത്. സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍, നയങ്ങള്‍, തന്ത്രപരമായ തീരുമാനങ്ങള്‍ എന്നിവ തയ്യാറാക്കുന്നതിന് രജിസ്ട്രിയിലെ വിവരങ്ങള്‍ ഉപയോഗിക്കും.

ദുബായ് ഡാറ്റ ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് എസ്റ്റാബ്ലിഷ്മെന്റ് ജനസംഖ്യാ രജിസ്ട്രി നിയന്ത്രിക്കുകയും ആവശ്യമായ ഡാറ്റ ശേഖരിക്കുന്നതിന് സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ഏകോപിപ്പിക്കുകയും ചെയ്യും. എന്റിറ്റി, ദുബായ് സൈബര്‍ സെക്യൂരിറ്റി സെന്ററുമായി സഹകരിച്ച് രജിസ്ട്രി രൂപകല്‍പ്പന ചെയ്യുകയും അപ്ഡേറ്റ് ചെയ്യുകയും മറ്റ് രേഖകളുമായി ബന്ധിപ്പിക്കുകയും ഉപയോക്തൃ ഗൈഡുകള്‍ തയ്യാറാക്കുകയും ഡാറ്റ സുരക്ഷ ഉറപ്പാക്കുകയും ചെയ്യും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more