1 GBP = 106.66
breaking news

ന്യൂ അടിങ്ങ്ടൺ വിന്നേർഴ്സ് ബാഡ്മിൻഗ്ടൺ ടൂർണ്ണമെന്റിൽ അജോ, പ്രമോദ് ടീമിന് ഒന്നാം സ്ഥാനം; രണ്ടാമത് സെബു, ഷിഹാബ് ടീം

ന്യൂ അടിങ്ങ്ടൺ വിന്നേർഴ്സ് ബാഡ്മിൻഗ്ടൺ ടൂർണ്ണമെന്റിൽ അജോ, പ്രമോദ് ടീമിന് ഒന്നാം സ്ഥാനം; രണ്ടാമത് സെബു, ഷിഹാബ് ടീം

ന്യൂ അഡിങ്ട്ടൻ : കഴിഞ്ഞ അഞ്ചുവർഷമായി സൗത്ത് ലണ്ടനിലെ ന്യൂ ആഡിങ്ടണിൽ പ്രവർത്തിച്ചുവരുന്ന മലയാളികളുടെ ബാഡ്മിന്റൺ ക്ലബായ വിന്നേഴ്സ് ബാഡ്മിന്റൺ ക്ലബ്ബ് അംഗങ്ങൾക്ക് വേണ്ടിയുള്ള ഈ വർഷത്തെ ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് നടത്തപ്പെട്ടു. എല്ലാവർഷവും രണ്ട് തവണ ക്ലബ് അംഗങ്ങൾക്കായി നടത്തിവരുന്ന ടൂർണമെന്റിൽ അജോ, പ്രമോദ് ടീം ഒന്നാം സ്ഥാനവും, സെബു, ഷിഹാബ് ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.

വാശിയേറിയ ഒന്നാം റൗണ്ടിൽ നിന്ന് സൂട്ടർ,ടോം ടീമും അനു, ജാസിം ടീം സെമിഫൈനലിൽ എത്തുകയും ചെയ്തു. ഇഞ്ചോടിഞ്ച് പോരാടിയ ടൂർണമെന്റിലെ കളിക്കാരിൽ നിന്നും സെബു പോളിനെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കുകയും ചെയ്തു. ഇതോടൊപ്പം തന്നെ വളർന്നുവരുന്ന കായിക പ്രതിഭകൾക്ക് പ്രോത്സാഹനമായി നടത്തപ്പെട്ട കിഡ്സ് ബാഡ്മിന്റൺ ഷോ മാച്ചിൽ ഇവാൻ അനു ജോർജും,ലാഹൻ മുഹമ്മദും മികച്ച പ്രകടനം കാഴ്ചവച്ചു. വിജയികൾക്ക് ഡോക്ടർ സിനു ഫിലിപ്പോസ് (കൺസൾട്ടന്റ്, ക്രോയ്ഡൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ) ട്രോഫിയും മെഡലുകളും വിതരണം ചെയ്തു. ടൂർണമെന്റിൽ പങ്കെടുത്ത എല്ലാ കളിക്കാർക്കും ഉപഹാരവും നൽകി ആദരിച്ചു.ക്ലബ് കോർഡിനേറ്റർ ബിനിൽ പൗലോസ് എല്ലാവർക്കും നന്ദി അറിയിക്കുകയും ചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more