1 GBP = 106.56
breaking news

ഡെവൺ സ്റ്റാർ ലിമിറ്റഡിന്റെ നേതൃത്വത്തിൽ സെന്റ് മേരീസ്‌ മലങ്കര കാത്തോലിക് ചർച്ച് പ്ലിമത്ത് നടത്തിയ വീറും വാശിയും നിറഞ്ഞ ക്രിക്കറ്റ് ടൂർണമെന്റിൽ, പ്ലിമൗത്ത് റോയൽസ് ജേതാകളായി.

ഡെവൺ സ്റ്റാർ ലിമിറ്റഡിന്റെ നേതൃത്വത്തിൽ സെന്റ് മേരീസ്‌ മലങ്കര കാത്തോലിക് ചർച്ച് പ്ലിമത്ത് നടത്തിയ വീറും വാശിയും നിറഞ്ഞ ക്രിക്കറ്റ് ടൂർണമെന്റിൽ, പ്ലിമൗത്ത് റോയൽസ് ജേതാകളായി.

പ്ലിമത്: പ്ലിമത് ആസ്ഥാനമായ ഡെവൺ സ്റ്റാർ ലിമിറ്റഡിന്റെ നേതൃത്വത്തിൽ സെന്റ് മേരീസ്‌ മലങ്കര കാത്തോലിക് ചർച്ച് പ്ലിമത്ത് നടത്തിയ വീറും വാശിയും നിറഞ്ഞ ക്രിക്കറ്റ് ടൂർണമെന്റിൽ പ്ലിമൗത്ത് റോയൽസ് ജേതാകളായി. ടൂർണ്ണമെന്റ് ആരംഭിച്ചത് മുതൽ ആവേശകരമായ മത്സരങ്ങളാണ് നടന്നത്. എട്ടു ടീമുകൾ മാറ്റുരച്ച ടൂർണ്ണമെന്റിൽ ആദ്യ സെമി ഫൈനലിൽ പ്ലിമത് ഇലവനും ടോണ്ടൻ സൂപ്പർ റൈഡേഴ്‌സും രണ്ടാം സെമിയിൽ പ്ലിമത് റോയൽസും ടോർക്ക് ചലഞ്ചേഴ്‌സുമാണ് ഏറ്റുമുട്ടിയത്.

തുടർന്ന് നടന്ന വാശിയേറിയ ഫൈനൽ മത്സരത്തിൽ ടോർക്ക് ചലഞ്ചേഴ്‌സിനെ പരാജയപ്പെടുത്തി പ്ലിമത് റോയൽസ് ജേതാക്കളായി. ഒന്നാം സമ്മാനാർഹരായ പ്ലിമത് റോയൽസിന് ട്രോഫിയും അഞ്ഞൂറ് പൗണ്ടും സമ്മാനിച്ചു. രണ്ടാമതെത്തിയ ടോർക്ക് ചലഞ്ചേഴ്‌സിന് ട്രോഫിയും ഇരുന്നൂറ്റമ്പത് പൗണ്ടും സമ്മാനമായി ലഭിച്ചു.

വിജയികൾക്കുള്ള ട്രോഫികൾ സെന്റ് മേരീസ്‌ മലങ്കര കാത്തോലിക് ചർച്ച്കമ്മറ്റി അംഗങ്ങൾ ആയ ജിജോ, തോമസ്, ബെൻസൺ.,സിറിൽ, ലിനെറ്റ് എന്നിവർ കൈമാറി. യുകെ മലങ്കര കാത്തലിക് ചർച്ച് കോർഡിനേറ്റർ ഫാ. കുര്യാക്കോസ് തടത്തിലിന്റെയും ഇടവക കമ്മിറ്റിയുടെയും നേതൃത്വത്തിലായിരുന്നു ടൂർണ്ണമെന്റ് സംഘടിപ്പിച്ചത്. ടൂർണ്ണമെന്റ് സ്പോൺസർ ചെയ്ത ഡെവൺ സ്റ്റാർ ലിമിറ്റഡിന് സെന്റ് മേരീസ്‌ മലങ്കര കാത്തോലിക് ചർച്ച്കമ്മറ്റി അംഗങ്ങൾ നന്ദി രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more