1 GBP = 106.79
breaking news

സംഘർഷമൊഴിയാതെ മണിപ്പൂർ; സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി

സംഘർഷമൊഴിയാതെ മണിപ്പൂർ; സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി


സംഘർഷം രൂക്ഷമായി തുടരുന്ന മണിപ്പൂരിലെ സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പൂരിലെ സ്ഥിതിഗതികൾ വിശദീകരിച്ചു. ആക്രമണത്തിൽ ഡ്രോണുകൾ ഉപയോഗിക്കുന്ന സാഹചര്യം ചർച്ചയായി. മണിപ്പൂരിൽ അസം റൈഫിൾസിന് പകരം സിആർപിഎഫിനെ വിന്യസിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.

അതേസമയം മണിപ്പൂർ സംഘർഷാവസ്ഥകൾക്ക് അയവില്ലാത ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ അതീവ ജാഗ്രത നിർദേശം നൽകിയിരിക്കുയാണ്. സൈന്യം വിവിധ മേഖലകളിൽ നിരീക്ഷണം ശക്തമാക്കി.

മണിപ്പൂരിൽ സുരക്ഷാ ഉപദേഷ്ടാവിനെയും ഡിജിപിയെയും മാറ്റണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചിരുന്നു. പ്രതിഷേധക്കാർ ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിലെ ദേശീയ പതാക അഴിച്ചുമാറ്റി സെവൻ സിസ്റ്റേഴ്സിന്റെ പതാക സ്ഥാപിച്ചു. കൗത്രക്കിൽ ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ നിരവധി വീടുകളും വാഹനങ്ങളും കത്തി നശിച്ചു.
ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി നൽകി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more