1 GBP = 107.38
breaking news

ഗ്ലോസ്റ്ററിലെ ഓണാഘോഷങ്ങള്‍ക്ക് തുടക്കമിട്ട് ഗ്ലോസ്റ്റര്‍ കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണം ഗംഭീരമായി ; വടംവലിയും സംഗീത നൃത്ത വിരുന്നുമായി ഓണാഘോഷം പൊടിപൊടിച്ചു

ഗ്ലോസ്റ്ററിലെ ഓണാഘോഷങ്ങള്‍ക്ക് തുടക്കമിട്ട് ഗ്ലോസ്റ്റര്‍ കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണം ഗംഭീരമായി ; വടംവലിയും സംഗീത നൃത്ത വിരുന്നുമായി ഓണാഘോഷം പൊടിപൊടിച്ചു

ജഗി ജോസഫ്

പ്രവാസി മലയാളി സമൂഹത്തിന്റെ നാടിന്റെ ഓര്‍മ്മ തൊട്ടുണര്‍ത്തുന്ന ഏറ്റവും മനോഹരമായ ആഘോഷം ഓണം തന്നെയാണ്. ഇപ്പോഴിതാ ഗ്ലോസ്റ്ററിന് ഗംഭീരമായ ഓണാഘോഷത്തിന് തുടക്കമിട്ടിരിക്കുകയാണ് കെസിഎ ഗ്ലോസ്റ്റര്‍.

ചര്‍ച്ച്ഡൗണ്‍ ഹാളില്‍ ഗ്ലോസ്റ്റര്‍ കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷം പതിനൊന്നരയ്ക്ക് വാശിയേറിയ വടംവലിയോടെ ആരംഭിച്ചു. ആവേശം തുളുമ്പിയ മത്സരങ്ങള്‍ക്കൊടുവില്‍ ടിസിഎസ് ഗുലാന്‍സ് ഒന്നാം സമ്മാനം നേടി. തുടര്‍ന്ന് പായസവും പപ്പടവും ഒക്കെ ചേര്‍ന്നുള്ള വിഭവ സമൃദ്ധമായ സദ്യ ഏവരും ആസ്വദിച്ചു. നാട്ടിലെ ഓണസദ്യയെ അനുസ്മരിക്കുന്നതായിരുന്നു ഇതും.
ചാരിറ്റിയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന സംഘടനയാണ് കെസിഎ. ഇക്കുറി ലോക്കല്‍ ഫുഡ് ബാങ്കിനായി ഫുഡ് കളക്ഷനും ഒരുക്കിയിരുന്നു. എല്ലാ അംഗങ്ങളും ഈ ചാരിറ്റിയുടെ ഭാഗവുമായി.
പിന്നീട് ഗ്ലോസ്റ്റര്‍ കേരളയുടെ മങ്കമാര്‍ ചേര്‍ന്ന് മനോഹരമായ തിരുവാതിര കളി അവതരിപ്പിച്ചു.ശേഷം താളവാദ്യ ഘോഷത്തിന്റെയും പുലിക്കളിയുടേയും അകമ്പടിയോടെ മങ്കമാര്‍ ചേര്‍ന്ന് മാവേലിയെ വേദിയിലേക്ക് വരവേറ്റു.
തുടര്‍ന്ന് കെസിഎയുടെ ബോര്‍ഡ് ഓഫ് ട്രസ്റ്റി സജി തോമസ് പരിപാടിയുടെ അദ്ധ്യക്ഷത വഹിച്ചു. മാവേലി ഏവര്‍ക്കും മനോഹരമായ ഓണ ആശംസകള്‍ നേര്‍ന്നു.

പ്രോഗ്രാം കോര്‍ഡിനേറ്ററായ ജോയല്‍ എത്തിച്ചേര്‍ന്ന ഏവരേയും ഓണാഘോഷത്തിലേക്ക് സ്വാഗതം പറഞ്ഞു.തുടര്‍ന്ന് മാവേലിയും ബോര്‍ഡ് ഓഫ് ട്രസ്റ്റി സജി തോമസും പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സായ ജോയല്‍ ജോസും ശ്രീലക്ഷ്മി വിപിനും കെസിഎ ട്രഷറര്‍ ലിജോ ജോസും കെസിഎ പിആര്‍ഒ വിപിനും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ആഘോഷ പരിപാടി ഉത്ഘാടനം ചെയ്തു.

കെസിഎയുടെ പ്രാധാന്യത്തെ പറ്റി ബോര്‍ഡ് ഓഫ് ട്രസ്റ്റി ഏവരേയും ഓര്‍മ്മിപ്പിച്ചു. ഇനിയും മികച്ച പ്രവര്‍ത്തനം നടത്താന്‍ ഓരോരുത്തരുടേയും പിന്തുണ തേടിയ അദ്ദേഹം ഏവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറി. കുട്ടികളുടേയും മുതിര്‍ന്നവരുടേയും കലാപരിപാടികള്‍ ഹൃദയം കീഴടക്കുന്നവയായിരുന്നു.

തിരുവാതിരക്കളിക്ക് ശേഷം ജോജി തോമസിന്റെ നേതൃത്വത്തില്‍ ഒരു തട്ടിക്കൂട്ടു ഓണം എന്ന ഹാസ്യ സ്‌കിറ്റ് ഏവരിലും ചിരി പടര്‍ത്തി.വേദിയില്‍ മികച്ചൊരു നൃത്ത വിരുന്നാണ് അരങ്ങേറിയത്.
സാരംഗി ഓര്‍ക്കസ്ട്ര അവതരിപ്പിച്ച ഗാനമേള ഒരുപിടി മനോഹരമായ ഗാനങ്ങള്‍ കോര്‍ത്തിണക്കിയാണ് അവതരിപ്പിച്ചത്..മനോജ്, സ്റ്റെഫി, ലക്ഷ്മി എന്നിവരുടെ അവതരണവും പരിപാടിയുടെ മാറ്റു കൂട്ടി.

യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സേഴ്‌സായിരുന്നു.
കെസിഎയുടെ കോര്‍ഡിനേറ്റേഴ്‌സിന്റെ കുറച്ചു ദിവസമായുള്ള തയ്യാറെടുപ്പുകളുടെ ഫലമായിരുന്നു മികച്ച രീതിയില്‍ നടന്ന ഈ ഓണാഘോഷം. അംഗങ്ങളുടെ ഒത്തൊരുമയോടെയുള്ള മുന്നൊരുക്കങ്ങള്‍ മികച്ചൊരു ദിവസം തന്നെയാണ് അസോസിയേഷന്‍ അംഗങ്ങള്‍ക്ക് സമ്മാനിച്ചത്. മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.പത്തുമണിയോടെ ഡിജെയോടു കൂടി പരിപാടികള്‍ അവസാനിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more