1 GBP = 110.55
breaking news

‘ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ദുരനുഭവം ഉണ്ടായി, ഇതറിഞ്ഞ അച്ഛൻ സിനിമയിലേക്ക് വിട്ടില്ല’: നടി ദേവകി ഭാഗി

‘ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ദുരനുഭവം ഉണ്ടായി, ഇതറിഞ്ഞ അച്ഛൻ സിനിമയിലേക്ക് വിട്ടില്ല’: നടി ദേവകി ഭാഗി


സിനിമയിൽ നിന്നും ദുരനുഭവം ഉണ്ടായെന്ന വെളിപ്പെടുത്തലുമായി നടി ദേവകി ഭാഗി. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ സിനിമയിൽ നിന്നും ദുരനുഭവം ഉണ്ടായി. ദേവകി ഭാഗി WCC അംഗവും നടിയുമാണ്. പ്ലസ് വണ്ണിന് പഠിക്കുമ്പോൾ സിനിമയിൽ അവസരം ലഭിച്ചു.

കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന് ഡയറക്ടർ പറഞ്ഞു. ഓഡിഷൻ കഴിയുമ്പോൾ പേടി മാറുമെന്ന് സംവിധായകൻ പറഞ്ഞു. ഇതറിഞ്ഞ അച്ഛൻ എന്നെ സിനിമയിലേക്ക് വിട്ടില്ല. പിന്നീട് ആഭാസം സിനിമയിൽ അഭിനയിച്ചപ്പോൾ മറ്റ് ക്രൂ മെമ്പേഴ്സും ഇതേ അനുഭവം പറഞ്ഞുവെന്നും നടി പറഞ്ഞു.

അതേസമയം മലയാള സിനിമാരംഗത്ത് പെരുമാറ്റച്ചട്ടം നടപ്പിലാക്കാന്‍ നിര്‍ദേശങ്ങളുമായി ഡബ്ലിയുസിസി രംഗത്തെത്തി. ഹേമ കമ്മറ്റി നിർദ്ദേശങ്ങളുടെ പശ്ചാത്തലത്തിൽ എല്ലാവർക്കും തുല്യവും സുരക്ഷിതവുമായ ഒരു തൊഴിലിടം എന്ന നിലയിൽ മലയാള ചലച്ചിത്ര വ്യവസായത്തെ പുനർനിർമ്മിക്കുകയാണ് ലക്ഷ്യമെന്നും, ഇതിനായി തങ്ങൾ ഒരു പരമ്പര ആരംഭിക്കുവാൻ പോകുകയാണ്. ഐക്യദാർഢ്യത്തോടെ ഇതിൽ പങ്കുചേരുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതൽ വിശദാംശങ്ങൾക്കായി കാത്തിരിക്കുവാനും ഡബ്ലിയുസിസി തങ്ങളുടെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഹേമ കമ്മറ്റി നിർദ്ദേശങ്ങളുടെ പശ്ചാത്തലത്തിൽ എല്ലാവർക്കും തുല്യവും സുരക്ഷിതവുമായ ഒരു തൊഴിലിടം എന്ന നിലയിൽ മലയാള ചലച്ചിത്ര വ്യവസായത്തെ പുനർനിർമ്മിക്കുന്നതിന്, പുതിയ നിർദ്ദേശങ്ങളോടെ ഞങ്ങൾ ഇന്ന് ഒരു പരമ്പര ആരംഭിക്കുകയാണ്.
ഇൻഡസ്‌ട്രിയിലെ എല്ലാ അംഗങ്ങളും, തൊഴിൽ സംഘടനകളും തുറന്ന മനസ്സോടെ, ഐക്യദാർഢ്യത്തോടെ ഇതിൽ പങ്കുചേരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നമ്മുടെ സിനിമാ വ്യവസായത്തെ വെള്ളിത്തിരക്കുള്ളിലും പുറത്തും മികവുറ്റതാക്കാൻ സഹായിക്കുന്ന ഒരു സിനിമാ പെരുമാറ്റച്ചട്ടം ! കൂടുതൽ വിശദാംശങ്ങൾക്കായി കാത്തിരിക്കുക!

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more