Monday, Jan 6, 2025 05:33 PM
1 GBP = 107.20
breaking news

യുക്മ ഈസ്റ്റ് ആംഗ്ലിയ കലാമേള 2024 ലോഗോ മത്സരത്തിൽ എൻഫീൽഡ് മലയാളി അസോസിയേഷനിലെ ബീന ജോർജ് വിജയി

യുക്മ ഈസ്റ്റ് ആംഗ്ലിയ കലാമേള 2024 ലോഗോ മത്സരത്തിൽ എൻഫീൽഡ് മലയാളി അസോസിയേഷനിലെ ബീന ജോർജ് വിജയി

ജോബിൻ ജോർജ്ജ്

പതിനഞ്ചാമത് യുക്മ നാഷണൽ കലാമേളയോടനുബന്ധിച്ചു നടക്കുന്ന യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ കലാമേളയുടെ ലോഗോ മത്സരത്തിൽ എൻഫീൽഡ് മലയാളി അസോസിയേഷനിൽ നിന്നുള്ള ബീന ജോർജ് വിജയിയായി

നിരവധിപേർ പങ്കെടുത്ത ലോഗോ മത്സരത്തിൽ നിന്നാണ് ബീന ജോർജ് ഡിസൈൻ ചെയ്ത ലോഗോ ജഡ്ജിങ് പാനൽ തിരഞ്ഞെടുത്തത് . ഈ വര്ഷം നടക്കുന്ന ഈസ്റ്റ് ആംഗ്ലിയ റീജിയൻ കലാമേളയുടെ എല്ലാ ഔദ്യോഗിക കാര്യങ്ങൾക്കും തിരഞ്ഞെടുത്ത ലോഗോ ആയിരിക്കും ഉപയോഗിക്കുക …

വിജയിയായ ബീനാ ജോർജിന് കലാമേള നടക്കുന്ന ഒക്ടോബര് 26 നു ട്രോഫി നൽകുന്നതാണ് . ലോഗോ മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും ഈസ്റ്റ് ആംഗ്ലിയ റീജിയൻ എക്സിക്യൂട്ടീവ് കമ്മിറ്റി നന്ദി അറിയിച്ചു …

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more