1 GBP = 106.56
breaking news

‘ചിലതിന് വില കൂടും ചിലതിന് കുറയും, ചെറുപയര്‍, വെളിച്ചെണ്ണ, മുളക് എന്നിവയുടെ വില കുറച്ചു’; ജി ആര്‍ അനില്‍

‘ചിലതിന് വില കൂടും ചിലതിന് കുറയും, ചെറുപയര്‍, വെളിച്ചെണ്ണ, മുളക് എന്നിവയുടെ വില കുറച്ചു’; ജി ആര്‍ അനില്‍

വിലവര്‍ധനവിനെ ന്യായീകരിച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. മാര്‍ക്കറ്റ് വിലയുമായി താരതമ്യം ചെയ്തായിരുന്നു മന്ത്രിയുടെ വിശദീകരണം. വില കുറഞ്ഞത് അറിയില്ലേ എന്ന് മന്ത്രി ചോദിച്ചു. സപ്ലൈകോ നിലനില്‍ക്കുകയാണ് പ്രധാനം. ചില ക്രമീകരണങ്ങള്‍ വേണ്ടി വന്നു. ചിലതിന് വില കൂടും ചിലതിന് കുറയും.

ചെറുപയര്‍, വെളിച്ചെണ്ണ, മുളക് എന്നിവയുടെ വില കുറച്ചുവെന്നും ജി ആര്‍ അനില്‍ ചൂണ്ടിക്കാട്ടി. എല്ലാ ഔട്ട് ലെറ്റിലും സാധനങ്ങള്‍ വന്നു കഴിഞ്ഞു. ഇന്നലെ മാത്രം എട്ട് കോടി രൂപയുടെ വില്‍പ്പന നടന്നു. രണ്ട് ദിവസമായി സപ്ലൈകോയില്‍ വലിയ തിരക്കാണ്. എട്ട് മാസമായി പഞ്ചസാര ഇല്ലായിരുന്നു. മാര്‍ക്കറ്റ് വിലയില്‍ നിന്നും 13 രൂപ കുറച്ചാണ് നല്‍കുന്നത്. അരിയ്ക്ക് മാര്‍ക്കറ്റില്‍ 42 രൂപയാണ്. അതില്‍ നിന്നും വിലകുറച്ചാണ് കൊടുക്കുന്നത്’, മന്ത്രി പ്രതികരിച്ചു.

പൈസയുടെ കണക്ക് നിങ്ങള്‍ നോക്കണ്ട. യഥേഷ്ടം സാധനം കിട്ടുന്നുണ്ടോ എന്ന് നോക്കിയാല്‍ മതി. സര്‍ക്കാര്‍ കൊടുക്കേണ്ട പണം സപ്ലൈകോയും സര്‍ക്കാരും തമ്മില്‍ തീര്‍ത്തോളും. ജനങ്ങളുടെ വിഷയമാണ് നോക്കേണ്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more