1 GBP = 110.80
breaking news

പ്രതിഭ കേശവൻ അനുസ്മരണം  ‘ഓർമ്മക്കൂട്ടം’  കേംബ്രിഡ്ജിൽ നടന്നു

പ്രതിഭ കേശവൻ അനുസ്മരണം  ‘ഓർമ്മക്കൂട്ടം’  കേംബ്രിഡ്ജിൽ നടന്നു

വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ പ്രവാസി മലയാളി സമൂഹത്തിനിടയിലും യുകെയിലെ  പൊതുപ്രവർത്തനരംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അകാലത്തിൽ  നമ്മെ വിട്ടു പിരിഞ്ഞ കൈരളി യുകെ ദേശീയ സമിതി അംഗവും കേംബ്രിഡ്ജ്‌ യൂണിറ്റ്‌ പ്രസിഡന്റുമായിരുന്ന പ്രതിഭ കേശവന്റെ അനുസ്മരണം, ‘ഓർമ്മക്കൂട്ടം’ കേംബ്രിഡ്ജിൽ നടന്നു. കൈരളി യുകെ കേംബ്രിഡ്ജ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന സംഗമത്തിൽ പ്രതിഭയുടെ ഇംഗ്ലണ്ടിലുള്ള കുടുംബാംഗങ്ങളും, സഹപ്രവർത്തകരും സുഹൃത്തുക്കളും പങ്കെടുത്തു.

കൈരളി യുകെ ദേശീയ പ്രസിഡന്റ്‌ പ്രിയ രാജൻ, സെക്രട്ടറി കുര്യൻ ജേക്കബ്‌, പ്രതിഭയുടെ സഹപ്രവർത്തക ലിസ്, SNDS കേംബ്രിഡ്ജ് യൂണിയൻ അദ്ധ്യക്ഷൻ കിഷോർ രാജ്‌, സ്വാസ്റ്റൺ മലയാളി അസോസിയേഷൻ പ്രതിനിധി ജോസഫ്, കേംബ്രിഡ്ജ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോജി ജോസഫ്‌, കേംബ്രിഡ്ജ് കേരള കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ് റോബിൻ കുര്യാക്കോസ്‌, കൈരളി യുകെ ദേശീയ കമ്മിറ്റി അംഗം ഐശ്വര്യ അലൻ , കേംബ്രിഡ്ജ് യൂണിറ്റ് പ്രസിഡന്റ്‌ ജെറി വല്യാറ, എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീജു പുരുഷോത്തമൻ , രഞ്ജിനി ചെല്ലപ്പൻ എന്നിവർ ചടങ്ങിൽ ഓർമ്മകൾ പങ്കുവെച്ചു. 

ഒരു ജ്യേഷ്‌ഠ സഹോദരിയുടെ കരുതലും സ്നേഹവും നൽകിയ പ്രതിഭയുടെ മരണവാർത്തയുടെ ആഘാതത്തിൽ നിന്നും പ്രിയപ്പെട്ടവർക്ക് ഇപ്പോഴും മുക്തി നേടാനായിട്ടില്ല എന്ന് കൈരളി യുകെ ദേശീയ അദ്ധ്യക്ഷ പ്രിയ രാജൻ അനുസ്മരണ പ്രഭാഷണ വേളയിൽ പറയുകയുണ്ടായി. കൈരളിയുടെ രൂപീകരണം മുതൽ സംഘടനയ്ക്ക് ദിശാബോധം നൽകി നേതൃത്വപരമായ പങ്കു വഹിച്ചവരിൽ പ്രധാനിയായിരുന്നു പ്രതിഭ എന്ന് മുഖ്യപ്രഭാഷണ വേളയിൽ കൈരളി യുകെ ദേശീയ ജനറൽ സെക്രട്ടറി കുര്യൻ ജേക്കബ്ബ്  സ്മരിച്ചു. ഒരാണ്ട് ഒരു വ്യക്തിയുടെ വിയോഗത്തിൽ ശൂന്യതയുടെ എത്ര വലിയൊരു കാലയളവാകുന്നുവെന്ന് പ്രതിഭയെ അറിയുന്ന ഏവർക്കും അനുഭവപെട്ടിട്ടുണ്ടാകും എന്ന് പ്രതിഭയുടെ മാനേജരായി ജോലി ചെയ്തിരുന്ന ലിസ് പ്രഭാഷണമദ്ധ്യേ അഭിപ്രായപ്പെട്ടു. SNDS ൻ്റെ ഏറ്റവും മികച്ച പ്രവർത്തകരിൽ ഒരാളും SNDS ഏരിയ കമ്മിറ്റി ഭാരവാഹിയും ആയിരുന്ന പ്രതിഭയുടെ പെട്ടന്നുള്ള വേർപാട് സംഘടനയ്ക്ക് നികത്താനാവാത്ത തീരാനഷ്ടം തന്നെയാണ് ഏൽപ്പിച്ചത് എന്ന് SNDS കേംബ്രിഡ്ജ് യൂണിയൻ അദ്ധ്യക്ഷൻ കിഷോർ പ്രസംഗമദ്ധ്യേ പറയുകയുണ്ടായി. ഇതാദ്യമായാണ് ബ്രിട്ടണിൽ വച്ച് ഒരു മലയാളി മരിച്ച് ഒരു വർഷത്തിന് ശേഷം നടക്കുന്ന ഒരു അനുസ്മരണ സംഗമത്തിൽ പങ്കെടുക്കുന്നതെന്നും അതിൽ ഇത്രയും ജനപങ്കാളിത്തം ഉണ്ടായത് തന്നെ പ്രതിഭയുടെ ആശയങ്ങളുടെയും ബന്ധങ്ങളുടെയും ശക്തി കൊണ്ടാണെന്നും സ്വാസ്റ്റൺ മലയാളി അസോസിയേഷൻ പ്രതിനിധി ജോസഫ് അനുസ്മണ സന്ദേശത്തിൽ പറഞ്ഞു. 

പ്രിയപ്പെട്ട പ്രതിഭയെ സ്മരിച്ചു കൊണ്ട്, അവരുമൊത്തുള്ള ഓർമ്മകൾ പങ്കുവക്കുമ്പോൾ വിമാനയാത്രയിൽ ഒപ്പമുണ്ടായിരുന്ന സഹയാത്രികയുടെ പ്രസവം ധീരമായി അഭിമുഖീകരിച്ചതും, നേടിയിരുന്നു.സാമ്പത്തികമായ്‌   പിന്നോക്കം നിന്ന രണ്ട്‌‌ കുട്ടികളെ അവർ സഹായിച്ചിരുന്നതും ഉൾപ്പെടെ പ്രതിഭ തൻ്റെ പരിമിതമായ സാഹചര്യങ്ങളിലും  ചെയ്തു പോന്ന ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ എല്ലാവരും സ്മരിച്ചു. പ്രതിഭയുടെ സുഹൃത്തുക്കൾ വീടുകളിൽ നിന്ന് തയ്യാറാക്കി കൊണ്ടു വന്ന  പലഹാരങ്ങൾ പങ്കു വച്ചു കൊണ്ടുള്ള ലഘു ചായ സൽക്കാരത്തോടെ അനുസ്മരണ സംഗമം അവസാനിച്ചു.

കൈരളി കേംബ്രിഡ്ജ് ഫുഡ് ബാങ്കിന്റെ പ്രവർത്തനാരംഭവും അതിലേക്കുള്ള വിഭവങ്ങളുടെ സമാഹരണവും തദവസരത്തിൽ നടത്തുകയുണ്ടായി. പ്രതിഭയുടെ സുഹൃത്തുക്കൾ വീടുകളിൽ നിന്ന് തയ്യാറാക്കി കൊണ്ടു വന്ന  പലഹാരങ്ങൾ പങ്കു വച്ചു കൊണ്ടുള്ള ലഘു ചായ സൽക്കാരത്തോടെ അനുസ്മരണ സംഗമം അവസാനിച്ചു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more