1 GBP = 106.79
breaking news

‘എന്റെ നോവലിന്റെ മുഖചിത്രം ക്രിസ്തുവല്ല, ദൈവനിന്ദയല്ല’; വിവാദത്തോട് പ്രതികരിച്ച് ഫ്രാൻസിസ് നെറോണ

‘എന്റെ നോവലിന്റെ മുഖചിത്രം ക്രിസ്തുവല്ല, ദൈവനിന്ദയല്ല’; വിവാദത്തോട് പ്രതികരിച്ച് ഫ്രാൻസിസ് നെറോണ


തന്റെ പുതിയ നോവലായ ‘മുടിയറ’കളുടെ മുഖചിത്രം ക്രിസ്‌തുനിന്ദയാണെന്ന ആരോപണത്തോട് പ്രതികരിച്ച് പ്രശസ്ത കഥാകൃത്ത് ഫ്രാൻസിസ് നെറോണ . തന്റെ നോവലിന്റെ മുഖചട്ട ക്രിസ്തുവിനെയോ ദൈവങ്ങളെയോ നിന്ദിക്കുന്നതല്ലായെന്നും മുഖചിത്രത്തിൽ കറൻസി പിടിച്ചുനിൽക്കുന്നയാൾ ക്രിസ്തുവല്ലെന്നും അദ്ദേഹം പറഞ്ഞു.

എന്റെ നോവലിന്റെ ഉള്ളടക്കം ഒരു സിസ്റ്റത്തിന്റെ അപചയത്തെ സൂചിപ്പിക്കുന്നതാണ്. കാരുണ്യം ചെയ്യേണ്ടവർ സാമ്പത്തികമായ ഇടപാടുകളിലേക്ക് പോകുകയും ധനസമാഹരണത്തിലേക്ക് പോവുകയും ചെയ്യുന്നതാണ് നോവൽ ചർച്ചചെയ്യുന്നത്.

അതേസമയം, ഡിസി ബുക്‌സ് പ്രസിദ്ദീകരിച്ച നൊറോണയുടെ പുതിയ നോവലിന്റെ മുഖചട്ടക്കെതിരെ ആലപ്പുഴ രൂപതയിലെ വൈദികന്‍ അലക്‌സ് കൊച്ചീക്കാരന്‍ വീട്ടില്‍ രംഗത്തെത്തിയിരുന്നു ഫ്രാന്‍സിസ് നൊറോണയെന്തിനാണ് ക്രിസ്തീയതയേയും ക്രൈസ്തവ സഭാസംവിധാനങ്ങളെയും ഇത്രകണ്ട് ഇകഴ്ത്തിയും വക്രീകരിച്ചും നിന്ദിച്ചുമെഴുതുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. മറ്റ് മതത്തിന്റെ അടിസ്ഥാന മൂല്യങ്ങളെയും സംവിധാനങ്ങളെയും അവഹേളിച്ചെഴുതാനാകുമോയെന്നും അത്തരം രചന എഴുതി നോക്കിയാല്‍ അറിയാം പുകിലെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. മുടിയറകളുടെ’ കവര്‍ പിന്‍വലിക്കുക എന്ന തലക്കെട്ടോടുകൂടിയാണ് അദ്ദേഹം തന്റെ പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നത്.

എന്നാൽ ആലപ്പുഴ രൂപത ഇടവകയിലെ വികാരിയായ അലക്‌സ് കൊച്ചീക്കാരന്‍ പറയുന്നകാര്യങ്ങളോട് തനിക്ക് വിയോജിപ്പാണെന്ന് നെറോണ വ്യക്തമാക്കി. ഒരു പക്ഷെ അദ്ദേഹം നോവൽ കൃത്യമായി വായിച്ചു കാണില്ല, നിലവിൽ കവറിന് മാത്രമാണ് വിമർശനം വന്നിരിക്കുന്നത്, അല്ലാതെ കണ്ടന്റിനല്ല. ഈ നോവൽ വായിച്ച് കണ്ടെന്റ്റ് മനസ്സിലാക്കിയിട്ടുള്ള ഒരു ആർട്ടിസ്റ്റിന്റെ ഭാവനയാണ് ഈ കവർ ഫോട്ടോ, നെറോണ പറഞ്ഞു. പ്രമുഖ ഡിസൈനറായ സൈനുൽ ആബിദ് ആണ് മുഖചിത്രം തയ്യാറാക്കിയിരിക്കുന്നത്. തൊട്ടപ്പൻ എന്ന പുസ്തകത്തിന്റെ കവറും അദ്ദേഹത്തിന്റെ സൃഷ്ടിയാണ്.

ചിത്രത്തിൽ കാണുന്ന കൈയ്യിലെ മുറിവോ? എന്ന ചോദ്യത്തിന് സഭയുടെ ഉള്ളിൽ നിൽക്കുകയും സഭയ്ക്കുവേണ്ടി പണം പിരിക്കേണ്ടി വരികയും ചെയ്യുന്ന പുരോഹിതന്മാരുടെ ഒരു വ്യഥയായിട്ടാണ് ആ മുറിവടയാളങ്ങൾ കാണുന്നത് എന്നായിരുന്നു നെറോണയുടെ മറുപടി. സഭയ്ക്കുള്ളിൽ നിന്ന് സാമൂഹ്യ സേവനം ചെയ്യേണ്ട പുരോഹിതർ പണം പിരിക്കേണ്ട ഗതികേടിലേക്ക് വരുമ്പോൾ അവരുടെ മനോവ്യഥയാണ് ആ കൈകളിലെ ചോരയും മുറി പാടുകളും.

”ഒരു ചിത്രം കണ്ടിട്ട് അതിനോട് പലരും പല രീതിയിലായിരിക്കും പ്രതികരിക്കുക, അപചയത്തിന്റെ മൊത്തത്തിലുള്ള ഒരു സിംബോളിക്ക് റെപ്രെസെന്റഷന് ആണിത് അതിൽ ദൈവങ്ങളെയോ, ബൈബിളിനെയോ, ക്രിസ്തുവിനെയോ അവഹേളിക്കുന്നില്ല എന്ന അഭിപ്രായമാണ് ഒരു എഴുത്തുകാരൻ എന്ന നിലയിൽ തനിക്ക് പറയാനുള്ളതെന്നും” ഫ്രാൻസിസ് നൊറോണ പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more