1 GBP = 106.79
breaking news

പന്ത്രാണ്ടാമതു കൂനംമ്മാവ് വരാപ്പുഴ ആലങ്ങാട് കുടുംബ സംഗമം സെപ്റ്റംബർ മാസം 6 ,7, 8 തീയതികളിൽ ഗ്ലോസ്റ്ററിലെ ഫോറെസ്റ്റ് ഓഫ് ഡീനിൽ

പന്ത്രാണ്ടാമതു കൂനംമ്മാവ് വരാപ്പുഴ ആലങ്ങാട് കുടുംബ സംഗമം സെപ്റ്റംബർ മാസം 6 ,7, 8 തീയതികളിൽ ഗ്ലോസ്റ്ററിലെ ഫോറെസ്റ്റ് ഓഫ് ഡീനിൽ

പോളി ജോസഫ് പുതുശ്ശേരി

ചാവറ കുര്യാക്കോസ് അച്ഛൻ ഏവുപ്രാസ്യമ്മ എന്നിവരുടെ ജന്മം കൊണ്ട് കേരളത്തിലെ പുണ്യഭൂമി എന്നറിയപ്പെടുന്ന കൂനംമ്മാവ് വരാപ്പുഴ ആലങ്ങാട് നാട്ടിൽ നിന്നും സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിലെയ്ക്ക് കുടിയേറിയവരുടെ കൂട്ടായ്മ സെപ്റ്റംബർ മാസം 6 ,7, 8 തീയതികളിൽ ഗ്ലോസ്റ്ററിലെ ഫോറെസ്റ്റ് ഓഫ് ഡീനിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. 6ന് വൈകിട്ട് 5 മണിയോടെ പരിപാടികൾക്ക് തുടക്കം കുറിക്കും. എല്ലാ വർഷത്തെപ്പോലെ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്.

യു കെയിലെ ആദ്യകാല സംഗമങ്ങളിൽ ഒന്നാണ് കൂനംമ്മാവ് വരാപ്പുഴ ആലങ്ങാട് സംഗമം. കോവിഡ് കാലത്തു നിയന്ത്രണങ്ങൾ ഉണ്ടായിരുന്നപ്പോൾ മാത്രമാണ് സംഗമം മാറ്റിവച്ചിട്ടുള്ളത്. കൂനമ്മാവ് വരാപ്പുഴ ആലങ്ങാട് സംഗമത്തിന്റെ രെജിസ്ട്രേഷൻ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. സംഗമ വിജയത്തിനായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.

ഇനിയും പങ്കെടുക്കാൻ താല്പര്യം ഉള്ളവർ സിറോഷ് (ബെർമ്മിഹാം )+447828659934 ഫെലിക്സ് (സ്വാൻസി) +447988978588 എന്നിവരുമായി ബന്ധപ്പെടുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more