- ശക്തന്റെ മണ്ണിലേക്ക് കൗമാര കിരീടം: 1008 പോയിന്റ് നേടി സ്വര്‍ണക്കപ്പ് സ്വന്തമാക്കി തൃശൂര്‍
- സൽമാൻ ഖാന്റെ വീടിന് വൈദ്യുത വേലി സുരക്ഷ
- ‘ISRO പോകുന്നത് നല്ല സമയത്തിലൂടെ; ചെയർമാനാക്കാനുള്ള തീരുമാനം പ്രധാനമന്ത്രിയുടേത്’; ഡോ.വി. നാരായണൻ
- പെരിയ ഇരട്ടക്കൊലക്കേസ്; സിപിഐഎം നേതാക്കളായ പ്രതികളുടെ ശിക്ഷ മരവിപ്പിച്ചു
- നാടകവേദിയുടെ നെഞ്ചുലച്ച് വെള്ളാർമല സ്കൂൾ; 'സങ്കടപ്പുഴ' നീന്തികടന്ന് ഉണ്ണിമാഷിൻ്റെ കുട്ടികൾ
- എല്ലാ നരകങ്ങളും തകർക്കപ്പെടും, സ്ഥാനാരോഹണം വരെയാണ് സമയം: ഹമാസിന് മുന്നറിയിപ്പ് നൽകി ഡൊണാള്‍ഡ് ട്രംപ്
- രാജ്യത്ത് വാഹന വില്‍പ്പനയില്‍ ഇടിവ്, ട്രാക്ടര്‍ ഒഴികെ എല്ലാ വിഭാഗത്തിലും വില്‍പ്പന കുറഞ്ഞു
ടിഫിൻബോക്സ് കേരളപൂരം വള്ളംകളി 2024 ൽ അണിനിരക്കുന്നത് 27 ജലരാജാക്കൻമാർ… നാല്, മുതൽ ഒൻപതു വരെയുള്ള ഹീറ്റ്സുകളിലെ ടീമുകളെ പരിചയപ്പെടാം
- Aug 30, 2024
അലക്സ് വർഗ്ഗീസ്
(യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)
യുക്‌മ – ടിഫിൻബോക്സ് കേരളപൂരം വള്ളംകളി 2024 ന് നാളെ ആഗസ്റ്റ് 31 ശനിയാഴ്ച ഷെഫീൽഡിനടുത്ത് റോഥർഹാമിൽ തുടക്കംകുറിക്കുമ്പോൾ വള്ളംകളിയിൽ പങ്കെടുക്കുന്ന 27 ടീമുകളും ചിട്ടയായുള്ള കഠിന പരിശീലനം പൂർത്തിക്കഴിഞ്ഞു.. ആറാമത് യുക്മ കേരളപൂരം വള്ളംകളി മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾക്കെല്ലാം റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ യുക്മ ട്രോഫിയിൽ മുത്തമിടുക എന്ന ഒറ്റ ലക്ഷ്യം മാത്രമേയുള്ളൂ. നിലവിലെ ചാമ്പ്യൻമാരാണോ അതോ പുതിയ അവകാശികളുണ്ടാകുമോ എന്നറിയാൻ ശനിയാഴ്ച ഫൈനൽ മത്സരം പൂർത്തിയായാൽ മാത്രമേ പറയാൻ സാധിക്കുകയുള്ളൂ എന്ന രീതിയിലാണ് കാര്യങ്ങൾ പുരോഗമിക്കുന്നത്. ഇത്തവണ 9 ഹീറ്റ്സുകളിലായി മത്സര വള്ളംകളിയിൽ പങ്കെടുക്കുന്നത് 27 ടീമുകളാണ്.
മത്സര വള്ളംകളിയിൽ ബോട്ട് ക്ളബ്ബുകളുടെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ടീമുകൾ കേരളത്തിലെ ചുണ്ടൻ വള്ളംകളി പാരമ്പര്യമനുസരിച്ച് കുട്ടനാടൻ ഗ്രാമങ്ങളുടെ പേരിലുള്ള വള്ളങ്ങളിലാണ് മത്സരിക്കാനിറങ്ങുന്നത്.
ആദ്യ റൌണ്ടിൽ 9 ഹീറ്റ്സുകളിലായി 27 വള്ളങ്ങളാണ് മത്സരിക്കുന്നത്. 9 ഹീറ്റ്സുകളിൽ 3 ടീമുകൾ വീതം മത്സരിക്കും. ഓരോ ഹീറ്റ്സിലെയും ആദ്യ രണ്ട് സ്ഥാനങ്ങളിൽ വരുന്ന ടീമുകൾ (18 ടീമുകൾ) അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കും. തുടർന്ന് നടക്കുന്ന 6 മത്സരങ്ങളിൽ 3 ടീമുകൾ വീതം മത്സരിക്കുന്നതുമാണ്. രണ്ടാം റൗണ്ടിലെ 6 മത്സരങ്ങളിൽ നിന്നുള്ള ആദ്യ സ്ഥാനക്കാർ സെമിയിൽ പ്രവേശിക്കുന്നതും തുടർന്ന് 3 ടീമുകൾ വീതം മത്സരിക്കുന്ന രണ്ട് സെമിഫൈനൽ മത്സരങ്ങളും നടക്കും. സെമിഫൈനലുകളിലെ ആദ്യ രണ്ട് സ്ഥാനക്കാർ വീതം 4 ടീമുകൾ ഫൈനലിലെത്തുന്ന വിധമാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ആദ്യ റൗണ്ട് മുതൽ സെമിഫൈനൽ ഉൾപ്പടെയുള്ള മത്സരങ്ങളിൽ 3 ടീമുകൾ തമ്മിലും ഫൈനലിൽ 4 ടീമുകളുമായിരിക്കും മത്സരിക്കുക.
പ്രാഥമിക ഹീറ്റ്സുകളിൽ മത്സരിക്കുന്ന ടീമുകൾ സംബന്ധിച്ച തീരുമാനമെടുത്തത് കഴിഞ്ഞ ദിവസം മാൻവേഴ്സ് ലേയ്ക്ക്ക്ക്ക്ക് പരിസരത്ത് വള്ളംകളി ടീമുകളുടെ ക്യാപ്റ്റൻമാരുടെ യോഗത്തിൽ നടന്ന നറുക്കെടുപ്പിലൂടെയാണ്. 4, 5, 6, 7 , 8 , 9 ഹീറ്റ്സുകളിൽ പങ്കെടുക്കുന്ന വള്ളം, ടീമുകൾ, ബോട്ട് ക്ളബ്ബ്, ക്യാപ്റ്റൻമാർ എന്നിവ താഴെ നൽകുന്നു.
ഹീറ്റ്സ് – 4
- പുളിങ്കുന്ന് – SMA ബോട്ട് ക്ലബ്ബ് സാൽഫോർഡ്, മാത്യു ചാക്കോ.
നിലവിലെ ചാമ്പ്യൻമാരും പരിചയസമ്പന്നനുമായ മാത്യു ചാക്കോ ക്യാപ്റ്റനായുള്ള പുളിങ്കുന്ന് വള്ളത്തിലാണ് യുക്മ ട്രോഫി വള്ളംകളിക്കെത്തുന്നത്. ചിട്ടയായ പരിശീലനം പൂർത്തിയാക്കി എത്തുന്ന സാൽഫോർഡ് ടീം അത്ഭുതമൊന്നും സംഭവിച്ചില്ലെങ്കിൽ ചാമ്പ്യൻപട്ടവും യുക്മ ട്രോഫിയും മാഞ്ചസ്റ്ററിലെ സാൽഫോർഡിലേക്ക് തന്നെ എത്തിക്കുമെന്നാണ് കരുതപ്പെടുന്നത്. ലൈഫ് ലൈൻ പ്രൊട്ടക്ട് ആണ് ടീമിന്റെ സ്പോൺസർ. - രാമൻകരി – BMCA ബോട്ട് ക്ലബ് ബാൺസ് ലി, സ്മിജോ റാഫേൽ
സ്മിജോ റാഫേലിൻ്റെ നേതൃത്വത്തിലാണ് രാമൻകരി വള്ളത്തിൽ യുക്മ ട്രോഫി കരസ്ഥമാക്കണമെന്ന ആഗ്രഹത്തോടെ BMCA ബോട്ട് ക്ളബ്ബ് ബാൻസ് ലി മത്സരത്തിനെത്തുന്നത്. മോൺസിസ് കിച്ചൻ ആണ് ടീമിന്റെ സ്പോൺസേഴ്‌സ്. - പായിപ്പാട്ട് – കാസിൽ വ്യൂ ബോട്ട് ക്ലബ്ബ്, ചെസ്റ്റർഫീൽഡ്, സിജോ കുരുവിള .
സിജോ കുരുവിള ക്യാപ്റ്റനായ പായിപ്പാട് ടീം കഠിനമായ പരിശീലനത്തിനൊടുവിലാണ് മത്സരത്തിനെ ത്തുന്നത്. ടീമിൻ്റെ സ്പോൺസർമാർ ക്ലബ് മില്ല്യണെയർ.
ഹീറ്റ്സ് – 5
- കാരിച്ചാൽ – സെവൻ സ്റ്റാർ ബോട്ട് ക്ലബ് കൊവെണ് ട്രി , ജിനോ ജോൺ.
യുക്മ വള്ളം കളിയുടെ തുടക്കം മുതൽ പങ്കെടുക്കുന്ന ബോട്ട് ക്ലബ്ബിനെ നയിക്കുന്നത് പരിചയസമ്പനായ ജിനോ ജോണാണ്. മുൻകാലങ്ങളിൽ മികച്ച പ്രകടനവും , തുടർന്ന് സമ്മാനങ്ങളും നേടിയിട്ടുള്ള സെവൻ സ്റ്റാർ ഇത്തവണ യുക്മ ട്രോഫി നേടും എന്ന വാശിയിലാണ്. - ആലപ്പാട് – പൈറേറ്റ്സ് ബോട്ട് ക്ലബ് ഗ്രിംസ്‌ബി , ബിജു ചാക്കോ
ഏറെ പ്രശസ്തമായ ആലപ്പാട് വള്ളം തുഴയാനെത്തുന്നത് പൈറേറ്റ്സ് ബോട്ട് ക്ലബ് ഗ്രിംസ്‌ബിആണ്. എതിരാളികൾക്ക് ശക്തമായ മത്സരം കാഴ്ച വെക്കുവാൻ തയ്യാറെടുക്കുന്ന ടീമിനെ നയിക്കുന്നത് യുക്മയുടെ സഹചാരിയായ ബിജു ചാക്കോ ആണ് . ഡോക്ടർ മാത്യൂസ് സർജറി ടീമിന്റെ സ്പോൺസേഴ്സ്. - വേമ്പനാട് – കെയർ വെൽ ഫൌണ്ടേഷൻ ബോട്ട് ക്ലബ് ബിർമിംഗ്ഹാം , നിജു ചെറിയാൻ. യുക്മ ട്രോഫി നേടണമെന്നുള്ള ഉറച്ച തീരുമാനവുമായി എത്തുന്ന ചെറുതന വള്ളത്തിൽ കെയർ വെൽ ഫൌണ്ടേഷൻ ബോട്ട് ക്ലബ് ത്സരത്തിനിറങ്ങുന്നത് ഇത് രണ്ടാം തവണ ആണ്. വള്ളം സ്പോൺസർ ചെയ്തിരിക്കുന്നത് ടിഫ്ഫിൻ ബോക്സ് ആണ്.
ഹീറ്റ്സ് – 6
- കൈനകരി – ജി എം എ ബോട്ട് ക്ലബ് ഗ്ലുസ് സ്റ്റർഷെയർ , ബിസ് പോൾ മണവാളൻ.
ജി എം എ അസോസിയേഷൻ്റെ ബോട്ട് ക്ലബ്ബിനെ ഇത്തവണയും നയിക്കുന്നത് പരിചയസമ്പനായ ബിസ് പോൾ മണവാളൻ തന്നെ ആണ്. യുക്മ പ്രസിഡൻറ് ഡോ – ബിജു പെരിങ്ങതറ അംഗമായ അസോസിയേഷൻ്റെ പൂർണ പിന്തുണ ടീമിനുണ്ട്. ട്രോഫി ഗ്ലുസ് സ്റ്റർഷെയർ ലെത്തിക്കുമെന്നുള്ള വാശിയിലാണ് അവരുടെ പടപ്പുറപ്പാട്. മൈക്രോ ആർട്സ് ഫർണീചർ ബാംഗ്ലൂർ ആണ് ടീമിന്റെ സ്പോൺസേഴ്സ്. - അമ്പലപ്പുഴ – KCA ബോട്ട് ക്ലബ്ബ് റെഡിച്ച് , അരുൺ ചാക്കോ.
ഏറെ പ്രശസ്തമായ അമ്പലപ്പുഴ വള്ളം തുഴയാനെത്തുന്നത് KCA ബോട്ട് ക്ളബ്ബ് റെഡിച്ച് ആണ് . എതിരാളികൾക്ക് ശക്തമായ മത്സരം കാഴ്ച വെക്കുവാൻ തയ്യാറെടുക്കുന്ന ടീമിനെ നയിക്കുന്നത് അരുൺ ചാക്കോആണ് ഫസ്റ്റ് കോൾ ക്വാളിറ്റി ഹെൽത്ത് കെയർ സ്റ്റാഫിങ് ആണ് സ്പോൺസേഴ്സ്. - വെളിയനാട് – സ്റ്റോക്ക് ബോട്ട് ക്ലബ്, സ്റ്റോക്ക് ഓൺ ട്രെൻഡ്. എബിൻ തോമസ്.
യുക്മ ട്രോഫി നേടണമെന്നുള്ള ഉറച്ച തീരുമാനവുമായി എത്തുന്ന സ്റ്റോക്ക് ബോട്ട് ക്ലബ് വെളിയനാട് വള്ളത്തിലാണ് മത്സരത്തിനിറങ്ങുന്നത്. എബിൻ തോമസ് ക്യാപ്റ്റനായുള്ള വള്ളം സ്പോൺസർ ചെയ്തിരിക്കുന്നത് തെരേസാസ് ലണ്ടൻ ആണ്.
ഹീറ്റ്സ് – 7 .
- കിടങ്ങറ – എൻ എം സി എ ബോട്ട് ക്ലബ്ബ് നോട്ടിംഗ്ഹാം സാവിയോ ജോസ് .
പരിചയസമ്പനാരായ എൻ എം സി എ ബോട്ട് ക്ലബ്ബ്, സാവിയോ ജോസ് ക്യാപ്റ്റനായുള്ള കിടങ്ങറ വള്ളത്തിലാണ് ഇത്തവണയും യുക്മ ട്രോഫി വള്ളംകളിക്കെത്തുന്നത്. മുൻ വർഷങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള എൻ എം സി എ , യുക്മ വള്ളംകളിയിൽ സമ്മാനങ്ങളും നേടിയിട്ടുണ്ട്. ചിട്ടയായ പരിശീലനം പൂർത്തിയാക്കി എത്തുന്ന ടീം ചാമ്പ്യൻപട്ടവും യുക്മ ട്രോഫിയും നോട്ടിങ്ഹാമിലെക്കു തന്നെ എത്തിക്കുമെന്നാണ് കരുതപ്പെടുന്നത്. ഡി ജി ടാക്സി തന്നെയാണ് ഇത്തവണയും ടീമിന്റെ സ്പോൺസർ. - അയാം പറമ്പ് – വെസ്റ്റ് യോർക്ക് ഷയർ ബോട്ട് ക്ലബ് വെക്ഫീൽഡ്, ടോണി പാറഡി.
ടോണി പാറഡിയുടെ നേതൃത്വത്തിലാണ് അയാം പറമ്പ് വള്ളത്തിൽ യുക്മ ട്രോഫി കരസ്ഥമാക്കണമെന്ന ആഗ്രഹത്തോടെ വെസ്റ്റ് യോർക്ക് ഷയർ ബോട്ട് ക്ലബ് ബോട്ട് ക്ളബ്ബ് മത്സരത്തിനെത്തുന്നത്. തറവാട് തന്നെയാണ് ഇത്തവണയും ആണ് ടീമിന്റെ സ്പോൺസേഴ്‌സ്. - കരുവാറ്റ – ശ്രീ വിനായക ബോട്ട് ക്ലബ്ബ്, ജഗദിഷ് നായർ .
ജഗദിഷ് നായർ ക്യാപ്റ്റനായ കരുവാറ്റ ടീം , യുക്മ വള്ളംകളിയുടെ ആദ്യകാലം മുതൽ തന്നെ പങ്കെടുക്കുന്ന ടീം ആണ്. ഫസ്റ്റ് കോൾ ക്വാളിറ്റി ഹെൽത്ത് കെയർ സ്റ്റാഫിങ് ആണ് ടീമിന്റെ സ്പോൺസേഴ്‌സ്.
ഹീറ്റ്സ് – 8 .
- പുതുക്കരി – യുണൈറ്റഡ് ബോട്ട് ക്ലബ്ബ്, ഷെഫീൽഡ് , രാജു ചാക്കോ.
കിരീടം പിടിക്കുമെന്ന വാശിയിലാണ് യുണൈറ്റഡ് ബോട്ട് ക്ലബ്ബ്, ഷെഫീൽഡും നായകൻ രാജു ചാക്കോയും . ഒരു മാസത്തിലേറെയുള്ള കഠിനവും ചിട്ടയുമായ പരിശീലനത്തിന് ശേഷമാണ് ടീം മത്സരത്തിനെത്തുന്നത്. . ഇത്തവണത്തെ വള്ളംകളിയുടെ പ്രധാന സ്പോൺസർമാരിൽ ഒരാളായ ഫസ്റ്റ് കോൾ ക്വാളിറ്റി ഹെൽത്ത് കെയർ സ്റ്റാഫിങ് ആണ് ടീമിന്റെ സ്പോൺസേഴ്‌സ് - നെടുമുടി – റോതർഹാം ബോട്ട് ക്ലബ്ബ്, ശ്രീജിത്ത് വി ആർപ്പൂക്കര.
അവരുടേയും ലക്ഷ്യം ചാമ്പ്യനാവുക എന്നത് മാത്രമാണ്.ശ്രീജിത്ത് വി ആർപ്പൂക്കര ക്യാപ്റ്ററ്റനായ ടീം ചിട്ടയായ പരിശീലത്തിനൊടുവിലാണ് മത്സരത്തിനെത്തുന്നത്. ട്യൂട്ടേഴസ് വാലി ആണ് ഇത്തവണ മിൻ്റെ സ്പോൺസർമാർ . - കായിപ്രം -ന്യൂനീറ്റൻ ബോട്ട് ക്ലബ്ബ്, ടോണി ജോസഫ് .
കായിപ്രം വള്ളം തുഴയുന്ന ന്യൂനീറ്റൻ ബോട്ട് ക്ലബ്ബ് വളരെ പ്രതീക്ഷ യോടെയാണ് മത്സരത്തിനെത്തുന്നത്. ടോണി ജോസഫ് ആണ് നായകൻ . ടീമിനെ സ്പോൺസർ ചെയ്തിരിക്കുന്നത് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് യു കെ ആണ്.
ഹീറ്റ്സ് – 9 .
- ആനാരി – വാറിം ടൺ ബോട്ട് ക്ലബ് , ജോജോ തിരുനിലം.
വാറിം ടൺ മലയാളി അസോസിയേഷൻ്റെ ബോട്ട് ക്ലബ്ബിനെ ഇത്തവണയും നയിക്കുന്നത് പരിചയസമ്പനായ
ജോജോ തിരുനിലം തന്നെ ആണ്. യുക്മ വൈസ് പ്രസിഡൻറ് ഷീജോ വർഗീസ് അംഗമായ അസോസിയേഷൻ്റെ പൂർണ പിന്തുണ ടീമിനുണ്ട്. ട്രോഫി വാറിം ടണിൽ ലെത്തിക്കുമെന്നുള്ള വാശിയിലാണ് അവരുടെ പടപ്പുറപ്പാട്. പോൾ ജോൺ ആൻഡ് കോ സോളിസിറ്റേഴ്‌സ് ആണ് ടീമിന്റെ സ്പോൺസേഴ്സ്. - ചമ്പക്കുളം – W A M ബോട്ട് ക്ലബ്ബ് വെൻസ് ഫീൽഡ്, ഫിനു പോൾസൺ .
ഏറെ പ്രശസ്തമായ ചമ്പക്കുളം വള്ളം ഇത്തവണയും തുഴയാനെത്തുന്നത് W A M ബോട്ട് ക്ലബ്ബ് വെൻസ് ഫീൽഡ് ആണ് . എതിരാളികൾക്ക് ശക്തമായ മത്സരം കാഴ്ച വെക്കുവാൻ തയ്യാറെടുക്കുന്ന ചെറുപ്പക്കാരുടെ ടീമിനെ നയിക്കുന്നത് ഫിനു പോൾസൺ ആണ് . തെരേസ ലണ്ടൻ ആണ് ടീമിന്റെ സ്പോൺസേഴ്സ്.
3. മാമ്പുഴകരി. – കെറ്ററിംഗ് ബോട്ട് ക്ലബ്, അരുൺ സെബാസ്ററ്യൻ .
യുക്മ ട്രോഫി നേടണമെന്നുള്ള ഉറച്ച തീരുമാനവുമായി എത്തുന്ന കെറ്ററിംഗ് ബോട്ട് ക്ലബ്, ഇത്തവണയും മാമ്പുഴകരി വള്ളത്തിലാണ് മത്സരത്തിനിറങ്ങുന്നത്. അരുൺ സെബാസ്ററ്യൻ . ക്യാപ്റ്റനായുള്ള വള്ളം സ്പോൺസർ ചെയ്തിരിക്കുന്നത്കൂട്ടാൻ കറി ക്ലബ് ആണ്.
Latest News:
ശക്തന്റെ മണ്ണിലേക്ക് കൗമാര കിരീടം: 1008 പോയിന്റ് നേടി സ്വര്‍ണക്കപ്പ് സ്വന്തമാക്കി തൃശൂര്‍
ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ സ്വര്‍ണക്കപ്പ് തൃശൂരേക്ക്. 1008 പോയിന്റ് നേടിയാണ് തൃശൂരിന്റെ സുവര്...Latest Newsസൽമാൻ ഖാന്റെ വീടിന് വൈദ്യുത വേലി സുരക്ഷ
നടന് സല്‍മാന്‍ഖാന്റെ മുംബൈ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിന്റെ സുരക്ഷ വർദ്ധിപ്പിച്ചു . വീടിന...Breaking News‘ISRO പോകുന്നത് നല്ല സമയത്തിലൂടെ; ചെയർമാനാക്കാനുള്ള തീരുമാനം പ്രധാനമന്ത്രിയുടേത്’; ഡോ.വി. നാരായണൻ
ഐഎസ്ആർഒ പോകുന്നത് നല്ല സമയത്തിലൂടെയാണെന്ന് നിയുക്ത ചെയർമാൻ ഡോ. വി നാരായണൻ. 14-ാം തീയതി ഐഎസ്ആർഒ ചെയർ...Latest Newsപെരിയ ഇരട്ടക്കൊലക്കേസ്; സിപിഐഎം നേതാക്കളായ പ്രതികളുടെ ശിക്ഷ മരവിപ്പിച്ചു
കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിൽ പ്രതികളായ നാല് സിപിഐഎം നേതാക്കളുടെ ശിക്ഷ ഹെെക്കോടതി മരവിപ്പിച്ചു...Latest Newsനാടകവേദിയുടെ നെഞ്ചുലച്ച് വെള്ളാർമല സ്കൂൾ; 'സങ്കടപ്പുഴ' നീന്തികടന്ന് ഉണ്ണിമാഷിൻ്റെ കുട്ടികൾ
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവ വേദിയുടെ നെഞ്ചുലച്ച് വീണ്ടും ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിൻ്റെ ഓ...Latest Newsഎല്ലാ നരകങ്ങളും തകർക്കപ്പെടും, സ്ഥാനാരോഹണം വരെയാണ് സമയം: ഹമാസിന് മുന്നറിയിപ്പ് നൽകി ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടൺ: അമേരിക്കയുടെ 47-ാമത് പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുൻപായി ബന്ദികളെ വിട്ടയക്കണമ...Latest Newsരാജ്യത്ത് വാഹന വില്‍പ്പനയില്‍ ഇടിവ്, ട്രാക്ടര്‍ ഒഴികെ എല്ലാ വിഭാഗത്തിലും വില്‍പ്പന കുറഞ്ഞു
രാജ്യത്ത് വാഹന വില്‍പ്പനയില്‍ ഇടിവ്. ഡിസംബറില്‍ ചില്ലറവില്‍പ്പനയില്‍ 12 ശതമാനംവരെയാണ് ഇടിവുണ്ടായിരി...Latest Newsആകാശത്ത് ഇനി ‘പ്ലാനറ്ററി പരേഡ്’
ജനുവരി 21 മുതൽ രാത്രി ആകാശത്ത് ആറ് ഗ്രഹങ്ങളെ ഒരേ സമയം കാണാൻ സാധിക്കും. ശുക്രൻ, ചൊവ്വ, വ്യാഴം, ശനി, ...Latest News
Post Your Comments Here ( Click here for malayalam )
Latest Updates
- ശക്തന്റെ മണ്ണിലേക്ക് കൗമാര കിരീടം: 1008 പോയിന്റ് നേടി സ്വര്‍ണക്കപ്പ് സ്വന്തമാക്കി തൃശൂര്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ സ്വര്‍ണക്കപ്പ് തൃശൂരേക്ക്. 1008 പോയിന്റ് നേടിയാണ് തൃശൂരിന്റെ സുവര്‍ണ നേട്ടം. കേവലം ഒരു പോയ്ന്റ് വ്യത്യാസത്തിലാണ് പാലക്കാടിന് ഒന്നാം സ്ഥാനം നഷ്ടമായത്. 1007 പോയ്ന്റാണ് പാലക്കാടിന് ലഭിച്ചത്. 1003 പോയ്ന്റ് നേടിയ കണ്ണൂരാണ് മൂന്നാം സ്ഥാനത്ത്. 26 വര്‍ഷത്തിന് ശേഷമാണ് കലയുടെ പൊന്‍കിരീടം തൃശൂരിലേക്കെത്തുന്നത്. 1994,1996,1999 വര്‍ഷങ്ങളിലാണ് തൃശൂരിന് കപ്പ് ലഭിച്ചിട്ടുള്ളത്. പൂര്‍ണ്ണമായും ഹരിതചട്ടം പാലിച്ചാണ് ഇത്തവണ സംസ്ഥാന സ്കൂള്‍ കലോത്സവം നടന്നത്. ഇത്തവണ 25 വേദികളിലായാണ് കലയുടെ അരങ്ങുണന്നത്. എല്ലാ തവണയും കേള്‍ക്കുന്ന
- സൽമാൻ ഖാന്റെ വീടിന് വൈദ്യുത വേലി സുരക്ഷ നടന് സല്‍മാന്‍ഖാന്റെ മുംബൈ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിന്റെ സുരക്ഷ വർദ്ധിപ്പിച്ചു . വീടിന്റെ ബാൽക്കണിയിൽ പുതിയ ബുള്ളറ്റ് പ്രൂഫ് ഗ്ലാസും വൈദ്യുത വേലിയുമാണ് പുതിയതായി ഘടിപ്പിച്ചത്. വസിതിക്ക് സമീപത്ത് സംശയാസ്പദമായി എന്തെങ്കിലും പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിന് ഉയർന്ന റെസല്യൂഷനുള്ള സി സി ടി വി ക്യാമറകളും ഉണ്ട്. മഹാരാഷ്ട്ര മുൻ മന്ത്രിയും സൽമാൻ ഖാന്റെ അടുത്ത സുഹൃത്തുമായ ബാബ സിദ്ദിഖിയുടെ മരണ ശേഷം താരത്തിന് നിരവധി വധ ഭീഷണി ഉയർന്നിരുന്നു. കഴിഞ്ഞ ഏപ്രില്‍ 14-ന് ഗാലക്സി അപാര്‍ട്മെന്റിന് നേരെ
- ‘ISRO പോകുന്നത് നല്ല സമയത്തിലൂടെ; ചെയർമാനാക്കാനുള്ള തീരുമാനം പ്രധാനമന്ത്രിയുടേത്’; ഡോ.വി. നാരായണൻ ഐഎസ്ആർഒ പോകുന്നത് നല്ല സമയത്തിലൂടെയാണെന്ന് നിയുക്ത ചെയർമാൻ ഡോ. വി നാരായണൻ. 14-ാം തീയതി ഐഎസ്ആർഒ ചെയർമാനായി ചുമതലയേൽക്കും. ചന്ദ്രയാൻ 4 ദൗത്യത്തിനുള്ള നടപടികൾ തുടങ്ങി കഴിഞ്ഞു. ഗഗൻയാനിന് മുന്നോടിയായി ആളില്ലാ പേടകത്തെ വിക്ഷേപിക്കും. നിരവധി ലോഞ്ചിങ് പരിപാടികളുമുണ്ടെന്ന് ഡോ.വി. നാരായണൻ പറഞ്ഞു. എല്ലാത്തിനും പ്രധാനമന്ത്രി അംഗീകാരം നൽകികഴിഞ്ഞെന്ന് അദ്ദേഹം വ്യക്തമാക്കി. തന്നെ ഐഎസ്ആർഒ ചെയർമാനാക്കാനുള്ള തീരുമാനം പ്രധാനമന്ത്രിയുടേതെന്ന് ഡോ. വി നാരായണൻ പറഞ്ഞു. 41 വർഷമായി ഐഎസ്ആർഒയുടെ ഭാഗമാണെന്ന് ഡോ. വി നാരായണൻ പറഞ്ഞു. നിലവിലെ
- പെരിയ ഇരട്ടക്കൊലക്കേസ്; സിപിഐഎം നേതാക്കളായ പ്രതികളുടെ ശിക്ഷ മരവിപ്പിച്ചു കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിൽ പ്രതികളായ നാല് സിപിഐഎം നേതാക്കളുടെ ശിക്ഷ ഹെെക്കോടതി മരവിപ്പിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗവും ഉദുമ മുന്‍ എംഎല്‍എയുമായ കെവി കുഞ്ഞിരാമന്, സിപിഐഎം ഏരിയാ സെക്രട്ടറി കെ മണികണ്ഠന്, രാഘവന് വെളുത്തേരി, എംകെ ഭാസ്കരന് എന്നിവര്‍ നല്കിയ അപ്പീല്‍ പരിഗണിച്ചാണ് ശിക്ഷ സ്റ്റേ ചെയ്തത്. ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാര്‍, ജോബിന് സെബാസ്റ്റ്യന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് അപ്പീലുകള്‍ പരിഗണിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമം 225-ാം വകുപ്പ് അനുസരിച്ച് ശിക്ഷ
- നാടകവേദിയുടെ നെഞ്ചുലച്ച് വെള്ളാർമല സ്കൂൾ; ‘സങ്കടപ്പുഴ’ നീന്തികടന്ന് ഉണ്ണിമാഷിൻ്റെ കുട്ടികൾ തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവ വേദിയുടെ നെഞ്ചുലച്ച് വീണ്ടും ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിൻ്റെ ഓർമ്മ. ടാഗോർ തീയേറ്ററിലെ പമ്പയാർ വേദിയിൽ തിങ്ങി നിറഞ്ഞ സദസ്സിനെ ഒരോ സമയം ഹർഷാവരത്തിലേയ്ക്കും നൊമ്പരത്തിലേയ്ക്കും കൂട്ടിക്കൊണ്ടു പോകുന്നതായിരുന്നു ചൂരൽമല ദുരന്തം അതിജീവിച്ച കുട്ടികളവതരിപ്പിച്ച തകഴിയുടെ ‘വെള്ളപ്പൊക്കത്തിൽ’ എന്ന കഥയുടെ നാടകാവിഷ്കാരം. എച്ച് എസ് വിഭാഗം നാടക മത്സരത്തിൽ വെള്ളാർമല സ്കൂളിലെ കുട്ടികളുടെ പ്രകടനം നിറകണ്ണുകളോടെയാണ് കാണികൾ കണ്ടത്. വയനാട് ദുരന്തത്തിൽ പൂർണമായി തകർന്ന വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളാണ്
click on malayalam character to switch languages