1 GBP = 106.56
breaking news

മലയാളി വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടി: വിദേശ വിദ്യാർത്ഥികളുടെ എണ്ണം വെട്ടിക്കുറച്ച് ഓസ്ട്രേലിയ

മലയാളി വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടി: വിദേശ വിദ്യാർത്ഥികളുടെ എണ്ണം വെട്ടിക്കുറച്ച് ഓസ്ട്രേലിയ

അടുത്ത വർഷത്തെ (2025) അന്താരാഷ്‌ട്ര വിദ്യാർത്ഥി പ്രവേശനത്തിന് പരിധി നിശ്ചയിച്ച് ഓസ്ട്രേലിയ. വിദേശത്ത് നിന്നുള്ള 2.7 ലക്ഷം വിദ്യാർത്ഥികൾക്ക് മാത്രമായാണ് അടുത്ത വർഷത്തെ പ്രവേശനം അനുവദിക്കൂവെന്നാണ് ഓസ്ട്രേലിയൻ സർക്കാരിൻ്റെ തീരുമാനം. ഇത് ഓസ്ട്രേലിയയിൽ ഉന്നത പഠനത്തിന് അവസരം തേടുന്ന പതിനായിരക്കണക്കിന് മലയാളി വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടിയാണ്. ഇന്ത്യയിൽ നിന്ന് പ്രത്യേകിച്ച മലയാളികളാണ് ഓസ്ട്രേലിയയിൽ ഉന്നത പഠനത്തിനായി പോകുന്നവരിൽ അധികവും. വിദേശ വിദ്യാർത്ഥികളുടെ എണ്ണം ഒറ്റയടിക്ക് പകുതിയോളമാക്കിയാണ് ഓസ്ട്രേലിയൻ വിദ്യാഭ്യാസ മന്ത്രാലയം കുറച്ചത്.

അടുത്ത വർഷം രാജ്യത്തെ പൊതുപണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സർവകലാശാലകളിൽ 1.45 ലക്ഷം വിദേശ വിദ്യാർത്ഥികൾക്കും വൊക്കേഷണൽ ട്രെയിനിങ് സ്ഥാപനങ്ങളിൽ 95000 പേർക്കും മാത്രം പ്രവേശനം നൽകുമെന്നാണ് ഓസ്ട്രേലിയൻ വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ വ്യക്തമാക്കിയത്. സ്വകാര്യ സർവകലാശാലകളിലും സർവകലാശാല ഇതര ഉന്നത പഠന കേന്ദ്രങ്ങളിലുമായി 30000 പേർക്കും പ്രവേശനം നേടാനാവും. രാജ്യത്തെ വിദേശ വിദ്യാർത്ഥികളുടെ എണ്ണം കൊവിഡിന് മുൻപത്തെ നിലയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗാമായാണ് നിയന്ത്രണം കൊണ്ടുവരുന്നതെന്നാണ് വിവരം.

ഔദ്യോഗിക കണക്ക് പ്രകാരം 2022 ൽ 100009 ഇന്ത്യൻ വിദ്യാർത്ഥികളാണ് ഓസ്ട്രേലിയയിൽ വിവിധ സർവകലാശാലകളിൽ അഡ്‌മിഷൻ നേടിയത്. ഇതിൽ ഉൾപ്പെടാത്ത 1.22 ലക്ഷം ഇന്ത്യൻ വിദ്യാർത്ഥികൾ 2023 ജനുവരി -സെപ്തംബർ കാലത്ത് നടത്തിയ മറ്റൊരു കണക്കെടുപ്പ് പ്രകാരം ഓസ്ട്രേലിയയിൽ പഠിക്കുന്നുണ്ട്. 2023 സെപ്തംബറിലെ കണക്ക് പ്രകാരം വിദേശത്ത് നിന്ന് ഓസ്ട്രേലിയയിൽ പഠിക്കാനെത്തുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ 60 ശതമാനം വർധനവുണ്ടായി. 548800 പേരാണ് സെപ്തംബർ വരെ കഴിഞ്ഞ വർഷം ഓസ്ട്രേലിയിൽ അഡ്‌മിഷൻ നേടിയത്.

ഓസ്ട്രേലിയിൽ ഉരുക്ക്, ഗ്യാസ്, കൽക്കരി എന്നിവ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വരുാനം എത്തിക്കുന്നതാണ് വിദ്യാഭ്യാസ കയറ്റുമതി. 24.7 ബില്യൺ ഡോളറാണ് വിദേശ വിദ്യാർത്ഥികൾ വഴി രാജ്യത്തിന് ലഭിക്കുന്ന വരുമാനം. നേരത്തെതന്നെ വിദേശ വിദ്യാർത്ഥികളുടെ എണ്ണം കുറയ്ക്കാനുള്ള ശ്രമം ഓസ്ട്രേലിയൻ സർക്കാർ തുടങ്ങിയിരുന്നു. വിദേശ വിദ്യാർത്ഥികളുടെ വിസ ഫീ വർധിപ്പിച്ചതായിരുന്നു ഇതിൽ പ്രധാനം. 473 ഡോളറായിരുന്ന ഫീസ് 1068 ഡോളറാക്കിയാണ് ഉയർത്തിയത്. ഒപ്പം വിദ്യാർത്ഥികളുടെ സേവിങ്സ് നിക്ഷേപം 16146 ഡോളറിൽ നിന്ന് 19576 ഡോളറായും ഉയർത്തിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more