യുക്‌മ – ടിഫിൻബോക്സ് കേരളപൂരം വള്ളംകളി 2024 ൽ അണിനിരക്കുന്നത് 27 ജലരാജാക്കൻമാർ….ആദ്യ മൂന്ന് ഹീറ്റ്സുകളിലെ ടീമുകളെ പരിചയപ്പെടാം
Aug 28, 2024
അലക്സ് വർഗീസ്
(യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)
യുക്‌മ കേരളപൂരം വള്ളംകളി 2024 ന് മൂന്ന് നാൾ മാത്രം ബാക്കി നിൽക്കെ വള്ളംകളിയിൽ പങ്കെടുക്കുന്ന 27 ടീമുകളും കഠിന പരിശീലനത്തിന്റെ തിരക്കിലാണ്. ആറാമത് യുക്മ കേരളപൂരം വള്ളംകളിക്ക് ആഗസ്റ്റ് 31 ന് റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ തുടക്കം കുറിക്കുമ്പോൾ, യുക്മ ട്രോഫിയിൽ മുത്തമിടുന്നത് നിലവിലെ ചാമ്പ്യൻമാരാണോ അതോ പുതിയ അവകാശികളുണ്ടാകുമോ എന്നറിയാൻ ശനിയാഴ്ച ഫൈനൽ മത്സരം പൂർത്തിയായാൽ മാത്രമേ പറയാൻ സാധിക്കുകയുള്ളൂ എന്ന രീതിയിലാണ് കാര്യങ്ങൾ പുരോഗമിക്കുന്നത്. ഇത്തവണ 9 ഹീറ്റ്സുകളിലായി മത്സര വള്ളംകളിയിൽ പങ്കെടുക്കുന്നത് 27 ടീമുകളാണ്.
മത്സര വള്ളംകളിയിൽ ബോട്ട് ക്ളബ്ബുകളുടെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ടീമുകൾ കേരളത്തിലെ ചുണ്ടൻ വള്ളംകളി പാരമ്പര്യമനുസരിച്ച് കുട്ടനാടൻ ഗ്രാമങ്ങളുടെ പേരിലുള്ള വള്ളങ്ങളിലാണ് മത്സരിക്കാനിറങ്ങുന്നത്.
ആദ്യ റൌണ്ടിൽ 9 ഹീറ്റ്സുകളിലായി 27 വള്ളങ്ങളാണ് മത്സരിക്കുന്നത്. 9 ഹീറ്റ്സുകളിൽ 3 ടീമുകൾ വീതം മത്സരിക്കും. ഓരോ ഹീറ്റ്സിലെയും ആദ്യ രണ്ട് സ്ഥാനങ്ങളിൽ വരുന്ന ടീമുകൾ (18 ടീമുകൾ) അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കും. തുടർന്ന് നടക്കുന്ന 6 മത്സരങ്ങളിൽ 3 ടീമുകൾ വീതം മത്സരിക്കുന്നതുമാണ്. രണ്ടാം റൗണ്ടിലെ 6 മത്സരങ്ങളിൽ നിന്നുള്ള ആദ്യ സ്ഥാനക്കാർ സെമിയിൽ പ്രവേശിക്കുന്നതും തുടർന്ന് 3 ടീമുകൾ വീതം മത്സരിക്കുന്ന രണ്ട് സെമിഫൈനൽ മത്സരങ്ങളും നടക്കും. സെമിഫൈനലുകളിലെ ആദ്യ രണ്ട് സ്ഥാനക്കാർ വീതം 4 ടീമുകൾ ഫൈനലിലെത്തുന്ന വിധമാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ആദ്യ റൗണ്ട് മുതൽ സെമിഫൈനൽ ഉൾപ്പടെയുള്ള മത്സരങ്ങളിൽ 3 ടീമുകൾ തമ്മിലും ഫൈനലിൽ 4 ടീമുകളുമായിരിക്കും മത്സരിക്കുക.
പ്രാഥമിക ഹീറ്റ്സുകളിൽ മത്സരിക്കുന്ന ടീമുകൾ സംബന്ധിച്ച തീരുമാനമെടുത്തത് കഴിഞ്ഞ ദിവസം മാൻവേഴ്സ് ലേയ്ക്ക്ക്ക്ക്ക് പരിസരത്ത് വള്ളംകളി ടീമുകളുടെ ക്യാപ്റ്റൻമാരുടെ യോഗത്തിൽ നടന്ന നറുക്കെടുപ്പിലൂടെയാണ്. 1, 2, 3 ഹീറ്റ്സുകളിൽ പങ്കെടുക്കുന്ന വള്ളം, ടീമുകൾ, ബോട്ട് ക്ളബ്ബ്, ക്യാപ്റ്റൻമാർ എന്നിവ താഴെ നൽകുന്നു.
ഹീറ്റ്സ് -1
1. എടത്വ – സ്കന്തോർപ് ബോട്ട് ക്‌ളബ്ബ്, സ്കന്തോർപ്, ഷൈജു പി വർഗ്ഗീസ്.
ഷൈജു പി വർഗ്ഗീസ് ക്യാപ്റ്റനായുള്ള സ്കന്തോർപ് ബോട്ട് ക്ളബ്ബ് എടത്വ ചുണ്ടനിലാണ് യുക്മ ട്രോഫി വള്ളംകളിക്കെത്തുന്നത്. ചിട്ടയായ പരിശീലനം നടത്തുന്ന സ്കന്തോർപ് ടീം ഏറെ പ്രതീക്ഷകളയുർത്തുന്ന ടീമുകളിലൊന്നാണ്. ചാക്കോ ബിൽഡേഴ്സാണ് ടീമിന്റെ സ്പോൺസർ.
2. കുമരകം – SKCA ബോട്ട് ക്ലബ് ഷെഫീൽഡ്, അരുൺ ഡൊമിനിക് രാജൻ
വള്ളംകളിയിൽ ആദ്യമായാണ് കുട്ടനാട് സ്വദേശി അരുൺ ഡൊമിനിക് രാജൻ്റെ നേതൃത്വത്തിലുള്ള കുമരകം വള്ളത്തിൽ യുക്മ ട്രോഫി കരസ്ഥമാക്കണമെന്ന ആഗ്രഹത്തോടെ SKCA ബോട്ട് ക്ളബ്ബ് ഷെഫീൽഡ് മത്സരത്തിനെത്തുന്നത്. സെനിത്ത് സോളിസിറ്റേഴ്സ് ആണ് ടീമിന്റെ സ്പോൺസേഴ്‌സ്.
3.വെളിയനാട് – ക്രംപ്സാൽ മലയാളി ബോട്ട് ക്ലബ്ബ്, നോർത്ത് മാഞ്ചസ്റ്റർ, ബിനു പുഷ്ക്കരൻ
ആദ്യമായി മത്സരത്തിനിറങ്ങുകയാണ് ബിനു പുഷ്ക്കരൻ ക്യാപ്റ്റനായ വെളിയനാട് ടീം. കഠിനമായ പരിശീലനത്തിനൊടുവിലെത്തുന്ന ടീമിൻ്റെ സ്പോൺസർമാർ പ്രശസ്ത റിക്രൂട്ടിംങ്ങ് സ്ഥാപനമായ ഏലൂർ കൺസൽട്ടൻസിയാണ്.
ഹീറ്റ്സ് – 2
1. പുന്നമട – BCMC ബോട്ട് ക്ലബ്ബ് ബർമിംങ്ങ്ഹാം, രാജീവ് ജോൺ
BCMCഅസോസിയേഷൻ്റെ BCMC ബോട്ട് ക്ലബ്ബിനെ നയിക്കുന്നത് പരിചയസമ്പനായ രാജീവ് ജോണാണ്. യുക്മ മുൻ വൈസ് പ്രസിഡൻറ് ലിറ്റി ജിജോ പ്രസിഡൻ്റായ അസോസിയേഷൻ്റെ പൂർണ പിന്തുണ ടീമിനുണ്ട്. ട്രോഫി ബർമിംങ്ങ്ഹാമിലെത്തിക്കുമെന്നുള്ള വാശിയിലാണ് അവരുടെ പടപ്പുറപ്പാട്.
2. നടുഭാഗം – BKCA ബോട്ട് ക്ലബ്ബ് ബാൺസ് ലി, ഷാരോൺ തോമസ്
ഏറെ പ്രശസ്തമായ നടുഭാഗം വള്ളം തുഴയാനെത്തുന്നത് BKCA ബോട്ട് ക്ളബ്ബ് ബാൺസ്‌ലിയാണ്. എതിരാളികൾക്ക് ശക്തമായ മത്സരം കാഴ്ച വെക്കുവാൻ തയ്യാറെടുക്കുന്ന ടീമിനെ നയിക്കുന്നത് ഷാരോൺ തോമസാണ്. GSL ഗ്ലോബൽ സ്റ്റഡി ലിംകാണ് ടീമിന്റെ സ്പോൺസേഴ്സ്.
3. ചെറുതന – അബർ ബോട്ട് ക്ലബ്ബ് വെയിൽസ്, പീറ്റർ താണോലിൽ
യുക്മ ട്രോഫി നേടണമെന്നുള്ള ഉറച്ച തീരുമാനവുമായി എത്തുന്ന അബർ ബോട്ട് ക്ളബ്ബ് വെയിൽസ് ചെറുതന വള്ളത്തിലാണ് മത്സരത്തിനിറങ്ങുന്നത്. യുക്മ നാഷണൽ ജയിൻറ് സെക്രട്ടറി പീറ്റർ താണോലിൽ ക്യാപ്റ്റനായുള്ള വള്ളം സ്പോൺസർ ചെയ്തിരിക്കുന്നത് ലൈഫ് ലൈൻ പ്രൊട്ടക്റ്റ് ലിമിറ്റഡാണ്.
ഹീറ്റ്സ് – 3
1. കാവാലം – കൊമ്പൻസ് ബോട്ട് ക്ലബ്ബ്, ബോൾട്ടൻ, മോനിച്ചൻ കിഴക്കേച്ചിറ
ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ കിരീടം നഷ്ടമായത് ഇത്തവണ ചേട്ടൻ്റെ ടീമിൽ നിന്നും തിരികെ പിടിക്കുമെന്ന വാശിയിലാണ് ബോൾട്ടൻ്റെ നായകൻ മോനിച്ചൻ. ഒരു മാസത്തിലേറെയുള്ള കഠിനവും ചിട്ടയുമായ പരിശീലനത്തിന് ശേഷമാണ് ടീം മത്സരത്തിനെത്തുന്നത്. യുക്മ സെക്രട്ടറി കുര്യൻ ജോർജ്, അസോസിയേഷൻ പ്രസിഡൻറ് ബേബി ലൂക്കോസ് എന്നിവർ പൂർണ പിന്തുണയുമായി ടീമിനൊപ്പമുണ്ട്. ഇത്തവണത്തെ വള്ളംകളിയുടെ പ്രധാന സ്പോൺസർമാരായ ടിഫിൻ ബോക്സ് ആണ് ബോർട്ടൻ്റെെയും സ്പോൺസർമാർ .
2. കെെനടി – സെൻ്റ്.മേരീസ് ബോട്ട് ക്ലബ്ബ്, കവൻട്രി, ജോർജ്കുട്ടി പാപ്പൻ
കവൻട്രിയിൽ നിന്നും രണ്ട് ടീമുകളാണ് ഇത്തവണത്തെ വള്ളംകളിയിൽ മത്സരിക്കാനിറക്കുന്നത്. ആദ്യമായാണ് ഒരു സ്ഥലത്ത് നിന്നും രണ്ട് ടീമുകൾ മത്സരത്തിനെത്തുന്നത്. അവരുടേയും ലക്ഷ്യം ചാമ്പ്യനാവുക എന്നത് മാത്രമാണ്. ജോർജ്കുട്ടി പാപ്പൻ ക്യാപ്റ്ററ്റനായ ടീം ചിട്ടയായ പരിശീലത്തിനൊടുവിലാണ് മത്സരത്തിനെത്തുന്നത്. ടീമിൻ്റെ സ്പോൺസർമാർ കവൻട്രിയിൽ തന്നെ പ്രവർത്തിക്കുന്ന ടിഫിൻ ബോക്സ് തന്നെയാണ്.
3. തായങ്കരി – BMA ബോട്ട് ക്ലബ്ബ്, ബാസൽറ്റ്ലോ, ജോയിച്ചൻ തായങ്കരി
തായങ്കരി വള്ളം തുഴയുന്ന BMA ബോട്ട് ക്ലബ്ബ് ബാസൽറ്റ്ലോ മത്സരത്തിനെത്തുന്നത്. കുട്ടനാട് തായങ്കരി സ്വദേശി ജോയിച്ചൻ നായകനായ അവരും വലിയ പ്രതീക്ഷയിലാണ് മത്സരത്തിനിറങ്ങുന്നത്. ടീമിനെ സ്പോൺസർ ചെയ്തിരിക്കുന്നത് യുകെയിലെ പ്രമുഖ കാറ്ററിംഗ് സ്ഥാപനമായ മൈ ലോക്കൽ ഇന്ത്യൻ – മട്ടാഞ്ചേരിയാണ്. യുക്മ വള്ളംകളിയുടെ കാറ്ററിംഗ് പാർട്ണർ കൂടിയാണ് മൈ ലോക്കൽ ഇന്ത്യൻ – മട്ടാഞ്ചേരി.
യുക്മ-ടിഫിൻ ബോക്സ് കേരളപൂരം വള്ളംകളി – 2024 ന്റെ പ്രധാന സ്പോൺസേഴ്സ് ടിഫിൻ ബോക്സ്, ലൈഫ് ലൈൻ പ്രൊട്ടക്റ്റ് ലിമിറ്റഡ്, ഫസ്റ്റ് കോൾ, ക്ലബ്ബ് മില്ല്യണയർ, പോൾ ജോൺ സോളിസിറ്റേഴ്സ്, ട്യൂട്ടേഴ്സ് വാലി, മട്ടാഞ്ചേരി കാറ്ററിംഗ് ടോണ്ടൻ, മലബാർ ഗോൾഡ്, തെരേസാസ്, കൂട്ടം, ഗ്ലോബൽ സ്റ്റഡി ലിങ്ക്, ഏലൂർ കൺസൽറ്റൻസി, മലബാർ ഫുഡ്സ് ലിമിറ്റഡ് എന്നിവരാണ്
യുക്മ ദേശീയ സമിതി ഭാരവാഹികളായ ഡോ.ബിജു പെരിങ്ങത്തറയുടെ നേതൃത്വത്തിൽ കുര്യൻ ജോർജ്, ഡിക്സ് ജോർജ്, ഷിജോ വർഗീസ്, ലീനുമോൾ ചാക്കോ, പീറ്റർ താണോലിൽ, സ്മിതാ തോട്ടം, എബ്രഹാം പൊന്നും പുരയിടം, മനോജ്കുമാർ പിള്ള, അലക്സ് വർഗീസ്, അഡ്വ. എബി സെബാസ്റ്റ്യൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ റീജിയണൽ ഭാരവാഹികൾ, അംഗ അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവരാണ് വള്ളംകളിയുടെ സംഘാടകർ.
വള്ളംകളിയും കേരളീയ കലാരൂപങ്ങളും ആസ്വദിക്കുവാൻ മുഴുവൻ യുകെ മലയാളികളെയും യുക്‌മ ദേശീയ സമിതി, ആഗസ്റ്റ് 31 ന് റോഥർഹാമിലെ മാൻവേഴ്സ് തടാകക്കരയിലേക്ക് സ്വാഗതം ചെയ്യുന്നതായി യുക്‌മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ്ജ്, ജനറൽ കൺവീനർ അഡ്വ.എബി സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു. വള്ളംകളി മത്സരം നടക്കുന്ന മാൻവേഴ്സ് തടാകത്തിലേക്കുള്ള പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കുന്നതാണ്.
യുക്മ ദേശീയ കലാമേള വേദിയിൽ വെച്ച് 2025 ലെ യുക്മ കലണ്ടർ പ്രകാശനം സോജൻ ജോസഫ് എം.പി. നിർവ്വഹിച്ചു….. യുക്മ കലണ്ടർ 2025 സൌജന്യമായി ലഭിക്കുവാൻ വാർത്തയിലെ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. /
യുക്മ – ലൈഫ് ലൈൻ പ്രൊട്ടക്ട് ബംപർ ടിക്കറ്റ് നറുക്കെടുപ്പ്; പതിനായിരം പൗണ്ടിൻ്റെ ഭാഗ്യവാൻ റെഡിച്ചിലെ സുജിത്ത് തോമസ്….രണ്ടാം സമ്മാനം ബ്രിസ്റ്റോളിലെ കെവിൻ എബ്രഹാമിന് /
click on malayalam character to switch languages