1 GBP = 106.79
breaking news

റഷ്യ-യുക്രെയ്ൻ സമാധാന പദ്ധതിയുമായി ചൈന

റഷ്യ-യുക്രെയ്ൻ സമാധാന പദ്ധതിയുമായി ചൈന

ബാ​ങ്കോ​ക്ക്: ര​ണ്ടു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി തു​ട​രു​ന്ന റ​ഷ്യ -യു​ക്രെ​യ്ൻ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ പു​തി​യ സ​മാ​ധാ​ന പ​ദ്ധ​തി​യു​മാ​യി ചൈ​ന രം​ഗ​ത്ത്. പ​ദ്ധ​തി സം​ബ​ന്ധി​ച്ച് ബ്ര​സീ​ൽ, ഇ​ന്തോ​നേ​ഷ്യ, ദ​ക്ഷി​ണാ​ഫ്രി​ക്ക തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ ചൈ​ന, മ​റ്റു രാ​ജ്യ​ങ്ങ​ളു​ടെ​യും പി​ന്തു​ണ അ​ഭ്യ​ർ​ഥി​ച്ചു. റ​ഷ്യ​യും യു​ക്രെ​യ്നും ത​മ്മി​ൽ ബ്ര​സീ​ലും ഇ​ന്തോ​നേ​ഷ്യ​യും ദ​ക്ഷി​ണാ​ഫ്രി​ക്ക​യും ച​ർ​ച്ച ന​ട​ത്തി​യ​താ​യും ത​ർ​ക്ക​ത്തി​ന് രാ​ഷ്ട്രീ​യ പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ ഇ​വ​ർ പ്ര​തി​ജ്ഞ​ബ​ദ്ധ​രാ​ണെ​ന്നും യൂ​റേ​ഷ്യ​ൻ മേ​ഖ​ല​യു​ടെ ചൈ​ന​യു​ടെ പ്ര​ത്യേ​ക പ്ര​തി​നി​ധി ലി ​ഹ്യു പ​റ​ഞ്ഞു. ആ​യു​ധം ന​ൽ​കി റ​ഷ്യ​ൻ മേ​ഖ​ല​ക​ൾ ക​ട​ന്നാ​ക്ര​മി​ക്കാ​ൻ യു​ക്രെ​യ്നെ യു.​എ​സ് സ​ഹാ​യി​ക്കു​ന്ന​തി​ൽ മ​റ്റു രാ​ജ്യ​ങ്ങ​ൾ​ക്ക് ആ​ശ​ങ്ക​യു​ണ്ടെ​ന്നും ആ​ശ​ങ്ക സ്ഥി​രീ​ക​രി​ക്കു​ന്ന​താ​ണ് യു​ക്രെ​യ്ന്റെ ആ​ക്ര​മ​ണ​ങ്ങ​ളെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​​ർ​ത്തു.

യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ റ​ഷ്യ​യെ​യും യു​ക്രെ​യ്നെ​യും ഉ​ൾ​പ്പെ​​ടു​ത്തി സ​മാ​ധാ​ന സ​മ്മേ​ള​നം വി​ളി​ക്കാ​ൻ ഈ ​വ​ർ​ഷം ആ​ദ്യം ചൈ​ന​യും ബ്ര​സീ​ലും സം​യു​ക്ത പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​രു​ന്നു. ജൂ​ണി​ൽ സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ ന​ട​ന്ന സ​മാ​ധാ​ന സ​മ്മേ​ള​ന​ത്തി​ലേ​ക്ക് റ​ഷ്യ​യെ ക്ഷ​ണി​ച്ചി​രു​ന്നി​ല്ല. ചൈ​ന പ​​ങ്കെ​ടു​ക്കു​ക​യും ചെ​യ്തി​ല്ല. സ​മാ​ധാ​ന സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​തി​ൽ​നി​ന്ന് മ​റ്റു രാ​ജ്യ​ങ്ങ​ളെ ചൈ​ന​യാ​ണ് വി​ല​ക്കു​ന്ന​തെ​ന്നാ​ണ് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്റ് വോ​ളോ​ദി​മി​ർ സെ​ല​ൻ​സ്കി അ​ന്ന് ആ​രോ​പി​ച്ച​ത്. എ​ന്നാ​ൽ, റ​ഷ്യ​യു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തു​ന്ന ചൈ​ന​ക്ക് സ​മാ​ധാ​ന പ​ദ്ധ​തി​യി​ൽ കാ​ര്യ​മാ​യ സ്വാ​ധീ​നം ചെ​ലു​ത്താ​ൻ ക​ഴി​യു​മെ​ന്ന് തി​രി​ച്ച​റി​​ഞ്ഞ​തോ​ടെ യു​ക്രെ​യ്ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ജൂ​ലൈ​യി​ൽ ചൈ​ന സ​ന്ദ​ർ​ശി​ച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more