1 GBP = 106.80
breaking news

യുക്മ മുൻ ദേശീയ സമിതിയംഗം ജിജോ ചുമ്മാറിൻ്റെ മാതാവ് നിര്യാതയായി…

യുക്മ മുൻ ദേശീയ സമിതിയംഗം ജിജോ ചുമ്മാറിൻ്റെ മാതാവ് നിര്യാതയായി…

യുക്മ മുൻ ദേശീയ സമിതിയംഗവും വെസ്റ്റ് യോർക്‌ ഷെയർ മലയാളി അസോസിയേഷൻ പ്രസിഡൻ്റുമായ ജിജോ ചുമ്മാറിൻ്റെ മാതാവും ഇളംപള്ളി നടുവത്താണിൽ മാണി ചുമ്മാറിൻ്റെ ഭാര്യയുമായ അന്നമ്മ ചുമ്മാർ (84) നിര്യാതയായി. പരേത ഭരണങ്ങാനം ആർക്കാട്ട് കുടുംബാംഗമാണ്. മക്കൾ അലക്സാണ്ടർ ചുമ്മാർ, ടോമി ചുമ്മാർ, ജിജോ ചുമ്മാർ മരുമക്കൾ ഗ്രേസിക്കുട്ടി അലക്സാണ്ടർ, ബെറ്റി ടോമി, സിനി ജിജോ.

സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച (26/08/24) 10.30 ന് ഭവനത്തിൽ നിന്നും ആരംഭിച്ച് നെയ്യാട്ടുശ്ശേരി സെൻ്റ്.ജോർജ് ദേവാലയത്തിൽ

ജിജോയുടെ മാതാവിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, പി ആർ ഒ അലക്സ് വർഗീസ്, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, ദേശീയ സമിതിയംഗം സാജൻ സത്യൻ, യോർക് ഷെയർ & ഹമ്പർ റീജിയൻ പ്രസിഡൻ്റ് വർഗീസ് ഡാനിയേൽ, സെക്രട്ടറി അമ്പിളി സെബാസ്റ്റ്യൻ, ഡബ്ളിയു, വൈ, എം, എ കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more