1 GBP = 105.61
breaking news

പുതുപ്പള്ളി നിയോജക മണ്ഡല പ്രവാസീ സംഗമം ബ്രിസ്റ്റോളിൽ ഒക്ടോബർ 12 ന് ശനിയാഴ്ച.

പുതുപ്പള്ളി നിയോജക മണ്ഡല പ്രവാസീ സംഗമം ബ്രിസ്റ്റോളിൽ ഒക്ടോബർ 12 ന് ശനിയാഴ്ച.

അപ്പച്ചൻ കണ്ണഞ്ചിറ

ബ്രിസ്റ്റോൾ: ജനപ്രിയ നേതാവും, വികസനോന്മുഖനും, മുൻ മുഖ്യമന്ത്രിയുമായ അന്തരിച്ച ഉമ്മൻചാണ്ടിയുടെ മണ്ഡലമെന്ന നിലയിലും, ജോർജിയൻ തിർത്ഥാടന കേന്ദമായ പുതുപ്പള്ളി പള്ളി, മരിയൻ തിർത്ഥാടന കേന്ദമായ മണർകാട് പള്ളി, പനച്ചികാട് മൂകാംബിക ദേവി ക്ഷേത്രം തുടങ്ങിയ പുണ്യ കേന്ദ്രങ്ങളാലും, കാർഷിക-നാണൃ വിളകളുടെ ഈറ്റില്ലവും, ലോക പ്രശസ്ത ‘വാകത്താനം വരിക്ക ചക്ക’യുടെ പ്രഭവ കേന്ദ്ര എന്ന നിലയിലും നിരവധിയായ വിശേഷണങ്ങൾക്കൊണ്ട് ശ്രദ്ധേയമായ പുതുപ്പള്ളി മണ്ഡല പ്രവാസികൾ വീണ്ടും ഒത്തു കൂടുന്നു. സാഹോദര്യത്തിനും, സ്നേഹ-നന്മകൾക്കും പ്രമുഖ സ്ഥാനം നൽകുന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്നും യു കെ യിൽ കുടിയേറി താമസിക്കുന്ന കുടുംബങ്ങൾ ബ്രിസ്റ്റോളിൽ തങ്ങളുടെ നാടിന്റെ സ്മൃതികളും, സൗഹൃദങ്ങളും പങ്കു വെക്കുവാൻ യു കെ യുടെ നാനാ ഭാഗത്തു നിന്നും വന്നെത്തി ചേരും.

നിരവധിയായ പ്രാദേശിക സംഗമങ്ങൾ വിജയകരമായി യു കെ യിൽ നട ക്കുന്നുണ്ടെങ്കിലും അതിലേറെ ശോഭയോടെ ഒരു മഹാ സംഗമം ഒരുക്കാൻ ബ്രിട്ടനിലെ പുതുപ്പള്ളിക്കാർ തയ്യാർ എടുക്കുന്നതായി സംഘാടകർ അറിയിച്ചു. പതിനൊന്നാമത് പുതുപ്പള്ളി മണ്ഡലം സംഗമത്തിന്റെ പ്രാഥമിക ഘട്ടം പൂർത്തിയായപ്പോൾ തന്നെ നിരവധി കുടുംബങ്ങൾ പേരുകൾ രെജിസ്റ്റർ ചെയ്തു കഴിഞ്ഞു. ഒക്ടോബർ 12 നു ശനിയാഴ്ച ബ്രിസ്റ്റോളിലെ സെന്റ് ജോൺസ് ഹാളിൽ രാവിലെ 9മണി മുതൽ വൈകിട്ട് 8 മണിവരെയാണ് കുടുംബ സംഗമം ക്രമീകരിച്ചിരിക്കുന്നത്.

സംഗമം ആഘോഷമാക്കാൻ വാകത്താനം, മണർകാട്, പുതുപ്പളളി, മീനടം, പാമ്പാടി,തിരുവഞ്ചുർ,പനച്ചികാട്, കുറിച്ചി, കങ്ങഴ അകലക്കുന്നം എന്നിവിടങ്ങളിൽ നിന്നുള്ളവർ ചെറു ഗ്രൂപ്പുകളായി പ്രത്യേക ഒരുക്കങ്ങളും നടത്തുന്നുണ്ട്.

നാടിന്റെ സ്മൃതി ഉണർത്തുന്ന പങ്കുവെക്കലുകളും, വാശിയേറിയ പകിടകളി, നാടൻ പന്തുകളി, വടംവലി എന്നീ മത്സരങ്ങളോടൊപ്പം ഗാനമേളയും സംഗമ മേളത്തിന് കൊഴുപ്പേകും. സംഗമത്തിൽ പങ്കു ചേരുന്നവർക്കായി പ്രഭാത ഭക്ഷണവും, ഉച്ച ഊണ് തയ്യാറാക്കുന്നതിന് പുറമെ വൈകുന്നേരം ലൈവ് നാടൻ തട്ടുകടയും ഒരുക്കുമ്പോൾ വൃതൃസ്ത രൂചിക്കുട്ടിലുളള ഭക്ഷണങ്ങൾ ആസ്വദിക്കുവാനുള്ള അവസരവുമാവും പുതുപ്പള്ളിക്കാർക്ക് ലഭിക്കുക.

യുകെയിലെ മുഴുവൻ പുതുപ്പള്ളി മണ്ഡലക്കാരും സംഗമ വേദിയിൽ എത്തിച്ചേരണമെന്ന് സംഘാടക സമിതി സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.

കുടുതൽ വീവരങ്ങൾക്ക്:
ലിസാ 07528236705, റോണി07886997251.
Venue St Johns Hall,Lodge Causeway,Fishpond Bristol,UK. BS16 3QG
തീയതി: October 12 Saturday Time 9Am to 8pm.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more