1 GBP = 106.79
breaking news

രക്ഷാബന്ധൻ ആഘോഷത്തിനിടെ കൊടും ക്രൂരത; ആദിവാസി യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു

രക്ഷാബന്ധൻ ആഘോഷത്തിനിടെ കൊടും ക്രൂരത; ആദിവാസി യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു


ഛത്തീസ്ഗഡിൽ ആദിവാസി യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായി. രക്ഷാബന്ധൻ ഉത്സവം ആഘോഷിച്ചതിന് ശേഷം പ്രാദേശികമേള സന്ദർശിക്കാൻ പോകുമ്പോഴാണ് 27 വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്തത്.

ചിലർ തടഞ്ഞുനിർത്തി അടുത്തുള്ള കുളത്തിന് സമീപം എത്തിച്ച് ബലാത്സംഗം ചെയ്തു വെന്നാണ് യുവതിയുടെ പരാതി. യുവതിയുടെ പരാതിയിൽ ആറുപേരെ പൊലീസ് പിടികൂടി. ഭാരതീയ ന്യായ സൻഹിത സെക്ഷൻ 70(1), 351(2) വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

സംഭവം ഗൗരവമുള്ളതാണെന്നും എല്ലാ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ആവശ്യപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more