1 GBP = 110.75
breaking news

മാഞ്ചസ്റ്റർ മലയാളി സിറിൾ മാത്യുവിൻ്റെ പിതാവ് മാത്യു നിര്യാതനായി…. സംസ്കാരം ഇന്ന്

മാഞ്ചസ്റ്റർ മലയാളി സിറിൾ മാത്യുവിൻ്റെ പിതാവ് മാത്യു നിര്യാതനായി…. സംസ്കാരം ഇന്ന്

മാഞ്ചസ്റ്റർ മലയാളിയും സാൽഫോർഡ് സെൻ്റ്. ഏവുപ്രാസ്യ മിഷൻ ട്രസ്റ്റിയുമായ സിറിൾ മാത്യുവിൻ്റെ പിതാവ് തേക്കനാടി മാത്യു (മാത്തുക്കുട്ടി -73) നിര്യാതനായി. ഭാര്യ ട്രീസാമ്മ കാഞ്ഞിരമറ്റം തോലാനിക്കൽ കുടുംബാംഗമാണ്. മകൻ സിറിൾ മാത്യു.മരുമകൾ ലിജിറ്റ് തെക്കേൽ,കൊഴുവനാൽ (യുകെ) പേരക്കുട്ടികൾ ആൽഫിൻ, ഏതൻ, ഇസബെൽ,റയാൻ. സഹോദരങ്ങൾ എൽസമ്മ ജോൺഗീ കുന്നുംപുറം (കാനഡ), ജോസ് തേക്കനാടി (കാനഡ), ലൈല ആൻ്റണി കണ്ണമ്പുഴ (കാനഡ), മോൾസി ഫിലിപ്പ് ആറങ്ങാട്ട് (കാനഡ)

സംസ്കാര ശുശ്രൂഷകൾ ഇന്ന് ബുധനാഴ്ച ( 21/08/24) ഉച്ചകഴിഞ്ഞ് 2.30 ന് ഭവനത്തിൽ നിന്നും ആരംഭിച്ച് മറ്റക്കര ഹോളി ഫാമിലി ദേവാലയത്തിൽ

സിറിളിൻ്റെ പിതാവിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, വൈസ് പ്രസിഡൻറ് ഷിജോ വർഗീസ്, പി ആർ ഒ അലക്സ് വർഗീസ്, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, ദേശീയ സമിതിയംഗം ജാക്സൻ തോമസ്, നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻ്റ് ബിജു പീറ്റർ, സെക്രട്ടറി ബെന്നി ജോസഫ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more