1 GBP = 110.80
breaking news

യുക്മ സൗത്ത് വെസ്റ്റ് റീജിയണും പ്ലിമത് മലയാളി കൾച്ചറൽ കമ്യൂണിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണ്ണമെന്റിൽ ജേതാക്കളായി ബ്രിസ്റ്റോൾ കൊമ്പൻസ്, രണ്ടാം സ്ഥാനത്ത് ഡോർചെസ്റ്റർ ഫ്ലയിങ് ഈഗിൾസ്, മൂന്നാമതായി ടോർക് ചലഞ്ചേർസ്

യുക്മ സൗത്ത് വെസ്റ്റ് റീജിയണും പ്ലിമത് മലയാളി കൾച്ചറൽ കമ്യൂണിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണ്ണമെന്റിൽ ജേതാക്കളായി ബ്രിസ്റ്റോൾ കൊമ്പൻസ്, രണ്ടാം സ്ഥാനത്ത് ഡോർചെസ്റ്റർ ഫ്ലയിങ് ഈഗിൾസ്, മൂന്നാമതായി ടോർക് ചലഞ്ചേർസ്

പ്ലിമത്: യുക്മ സൗത്ത് വെസ്റ്റ് റീജിയണും പ്ലിമത് മലയാളി കൾച്ചറൽ കമ്യൂണിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണ്ണമെന്റിൽ ചാമ്പ്യന്മാരായത് ബ്രിസ്റ്റോൾ കൊമ്പൻസ്, രണ്ടാം സ്ഥാനത്ത് ഡോർചെസ്റ്റർ ഫ്ലയിങ് ഈഗിൾസ്, മൂന്നാമതായി ടോർക് ചലഞ്ചേർസ്. ആഗസ്റ്റ് പയതിനൊന്നിന് പ്ലിമത്തിലെ ഡാർട്ടിങ്‌ടൺ ആൻഡ് ടോട്ട്നെസ് ക്രിക്കറ്റ് ക്ലെബ് ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിന് രാവിലെ എട്ടര മണിയോടെയാണ് തുടക്കമായത്.

എട്ടു ടീമുകൾ മാറ്റുരച്ച ടൂർണ്ണമെന്റിൽ പ്ലിമത് റോയൽസും ടോർക് ചലഞ്ചേഴ്‌സുമാണ് ആദ്യ മത്സരം നടന്നത്. തുടർന്ന് പിഎംസിസി 11 x ഡോർചെസ്റ്റർ ഫ്ലയിങ് ഈഗ്ൾസ് ക്രിക്കറ്റ് ക്ലെബ്, പ്ലിമത് മലയാളി അസോസിയേഷൻ x ടോണ്ടൻ സൂപ്പർ റൈഡേഴ്‌സ്, എക്സിറ്റർ റോയൽ ഡെവൺ x ബ്രിസ്റ്റോൾ കൊമ്പൻസ് എന്നിങ്ങനെയാണ് ഗ്രൂപ്പ് തല മത്സരങ്ങൾ നടന്നത്. ഫൈനലിൽ ബ്രിസ്റ്റോൾ കൊമ്പൻസും ഡോർചെസ്റ്റർ ഫ്ലയിങ് ഈഗിൾസും മികച്ച പോരാട്ടമാണ് നടത്തിയത്. എന്നാൽ ബ്രിസ്റ്റോൾ കൊമ്പൻസിന്റെ മികച്ച ബാറ്റിങ്ങിനും ബൗളിങ്ങിനും മുന്നിൽ ഡോർചെസ്റ്റർ ഫ്ലയിങ് ഈഗിൾസിന് അടിയറവ് പറയേണ്ടി വന്നു. ലൂസേഴ്‌സ് ഫൈനലിൽ ടോർക് ചലഞ്ചേഴ്‌സായിരുന്നു വിജയിയായത്.

ടൂര്ണമെന്റിലുടനീളം മികച്ച പ്രകടനം നടത്തിയ ബ്രിസ്റ്റോൾ കൊമ്പൻസിന്റെ അമോലാണ് മാൻ ഓഫ് ദി സീരീസ് ആയും ബെസ്റ്റ് ബാറ്റ്‌സ്മാനായും തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച ബൗളറായി ബ്രിസ്റ്റോൾ കൊമ്പൻസിന്റെ തന്നെ അൻസിലാണ് തിരഞ്ഞെടുക്കപ്പെട്ടത്.

വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫികളും സമ്മാനിച്ചു. ലൈഫ് ലൈൻ പ്രൊട്ടക്ട് ( അലൈഡ് ഫിനാൻഷ്യൽ സർവീസസ്), പുഷ്പഗിരി ബിൽഡേഴ്‌സ് & ഡെവലപ്പേഴ്‌സ്, എ ജി ബസാർ ടേസ്റ്റ് ഓഫ് ഇന്ത്യ, ഡെവൺ സ്റ്റാർ ലിമിറ്റഡ് യുകെ എന്നിവരാണ് ക്രിക്കറ്റ് ടൂര്ണമെന്റിന്റെ സ്‌പോൺസർമാർ.

പ്രസിഡന്റ് സാനി മൈക്കിൾ, സെക്രട്ടറി ജിജോ ഗീവർഗീസ് എന്നിവർക്കൊപ്പം ജോയിന്റ് സെക്രട്ടറി നീതു മേരി തോമസ്, ട്രഷറർ സിജോ ജോർജ്ജ്, എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗങ്ങളായ സജി വർഗ്ഗീസ്, ഫെബിൻ ജോസ്, സന്തോഷ് ജോൺ, സുബിൻ സെബാസ്റ്റിയൻ, വരുൺ ഗോപി, രഞ്ജിത് വേണുഗോപാൽ, സുധ രാധ, അക്സ അന്ന ജോൺ, ഫെമിന ജോസ്, ഗോപിക ഡിബിൻ എന്നിവരാണ് ടൂർണമെന്റിന്റെ വിജയത്തിനായി പിന്നണിയിൽ പ്രവർത്തിച്ച പിഎംസിസി കമ്മിറ്റിയെ യുക്മ നാഷണൽ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ദേശീയ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം ടിറ്റോ തോമസ്, സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് സുജു ജോസഫ്, സെക്രട്ടറി സുനിൽ ജോർജ്ജ്, ട്രഷറർ രാജേഷ് രാജ്, വള്ളംകളി കോർഡിനേറ്റർ ജോബി തോമസ് തുടങ്ങിയവർ അഭിനന്ദിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more