- ലബനാനിലും ഗസ്സയിലും വ്യോമാക്രമണം രൂക്ഷമാക്കി ഇസ്രായേൽ; ലെബനനിൽ മരണസംഖ്യ 2000 കടന്നു
- ഇസ്രായേലിനുള്ള ആയുധകയറ്റുമതി നിർത്തിവെച്ച് ഫ്രാൻസ്; കടുത്ത ഭാഷയിൽ വിമർശിച്ച് നെതന്യാഹു
- തിരഞ്ഞെടുപ്പ് വാഗ്ദാനം കാറ്റിൽപ്പറത്തി ശ്രീലങ്കൻ സർക്കാർ
- യുക്മ കലാമേളകൾക്ക് ഇന്ന് തുടക്കം കുറിക്കും....യോർക് ഷെയറിൽ യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറയും, മിഡ്ലാൻഡ്സിൽ സെക്രട്ടറി കുര്യൻ ജോർജും ഉദ്ഘാടനം നിർവ്വഹിക്കും
- മാർ റാഫേൽ ശ്രേഷ്ഠ മെത്രാപ്പോലീത്തയുടെ വിസ്മയനീയമായ ഗ്രേറ്റ് ബ്രിട്ടൺ രൂപതാ സന്ദർശനം.
- ഇറാന്റെ ആണവകേന്ദ്രങ്ങൾ ആക്രമിക്കണമെന്ന് ഇസ്രായേലിനോട് ട്രംപ്
- ഹൂതി കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യു.എസ് ആക്രമണം
തായ്ലൻ്റിൽ പ്രധാനമന്ത്രി പദത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാൾ: പെയ്തോങ്തൻ ഷിനവത്ര
- Aug 19, 2024
പെയ്തോങ്തൻ ഷിനാവത്ര, പ്രായം 37. തായ്ലൻ്റിൻ്റെ പുതിയ പ്രധാനമന്ത്രിയായി ഷിനാവത്ര തെരഞ്ഞെടുക്കപ്പെട്ടിട്ട് രണ്ട് ദിവസം മാത്രം. ചുമതല ഏറ്റെടുത്ത ഷിനാവത്രയെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പടെയുള്ള ലോകനേതാക്കൾ അഭിനന്ദിക്കുകയും ചെയ്തു. മാസങ്ങൾക്ക് മുൻപ് നടന്ന പൊതുതെരഞ്ഞെടുപ്പിൽ രണ്ടാമതായിരുന്നു ഷിനാവത്രയുടെ ഫ്യൂ തായ് പാർട്ടി.
തായ്ലൻ്റിലെ മുൻ പ്രധാനമന്ത്രി തക്സിൻ ഷിനാവത്രയുടെ മകളാണ് പെയ്തോങ്തൻ ഷിനാവത്ര. പൊതുതെരഞ്ഞെടുപ്പിൽ ഫ്യൂ തായ് പാർട്ടി രണ്ടാമതായതിന് പിന്നാലെ അച്ഛൻ്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചകളിലൂടെയാണ് സഖ്യകക്ഷി സർക്കാരിൻ്റെ രൂപീകരണത്തിലേക്ക് വഴിതുറന്നത്.
കഴിഞ്ഞ വർഷം രാജ്യത്ത് നടന്ന പൊതുതെരഞ്ഞെടുപ്പിൽ ഫ്യൂ തായ് നേതാവ് സ്രേത തവിസിനാണ് പ്രധാനമന്ത്രിയായത്. ഓഗസ്റ്റ് 2023 നായിരുന്നു തെരഞ്ഞെടുപ്പ്. എന്നാൽ ക്രിമിനൽ പശ്ചാത്തലമുള്ളയാളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത് രാഷ്ട്രീയ ധാർമ്മികതയ്ക്ക് നിരക്കാത്ത പ്രവർത്തിയെന്ന് കുറ്റപ്പെടുത്തി അദ്ദേഹത്തെ രാജ്യത്തെ പരമോന്നത കോടതി അയോഗ്യനാക്കി.
രാജ്യത്ത് പ്രധാനമന്ത്രി പദത്തിലെത്തുന്ന ഷിനാവത്ര കുടുംബത്തിലെ മൂന്നാമത്തെയാളാണ് ഇപ്പോഴത്തെ പ്രധാനമന്ത്രി പെയ്തോങ്തൻ. തക്സിൻ ഷിനാവത്രയുടെ സഹോദരി യിങ്ലകായിരുന്നു മുൻപ് ഈ പദവിയിലെത്തിയ ഷിനാവത്ര കുടുംബാംഗം. എന്നാൽ സൈന്യം ഇരുവരെയും അധികാരത്തിൽ നിന്ന് പുറത്താക്കി.
ഇക്കുറി രാജ്യത്ത് നടന്ന പൊതുതെരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയ മാറ്റത്തിനായിരുന്നു ജനം വോട്ട് ചെയ്തത്. പുരോഗമന നിലപാടുള്ള മൂവ് ഫോർവേഡ് പാർട്ടി രാജ്യത്ത് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഷിനാവത്ര കുടുംബത്തിൻ്റെയും സൈന്യത്തിൻ്റെയും ആധിപത്യം അവസാനിപ്പിക്കുകയായിരുന്നു ജനത്തിൻ്റെ ലക്ഷ്യം. എന്നാൽ അവരുടെ ആഗ്രഹത്തിന് വിപരീതമായി വീണ്ടും ഷിനാവത്ര കുടുംബാംഗം തന്നെ അധികാരത്തിലേറി.
ഏഴ് കോടി ജനസംഖ്യയുടള്ള രാജ്യത്ത് പ്രധാനമന്ത്രി പദത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് പെയ്തോങ്തൻ. യുകെയിൽ ഹോട്ടൽ മാനേജ്മെൻ്റ് പഠനം പൂർത്തിയാക്കിയ ശേഷം അച്ഛൻ തക്സിൻ്റെ റെൻഡെ ഹോട്ടൽ ഗ്രൂപ്പിനെ നയിക്കുകയായിരുന്നു. തന്നെ സ്വയം ഒരു മുതലാളിത്ത വാദിയായും ഉദാര സാമൂഹ്യ നിലപാട് ഉയർത്തിപ്പിടിക്കുന്നയാളായുമാണ് പെയ്തോങ്തൻ വിശേഷിപ്പിക്കുന്നത്. തായ്ലൻ്റിലെ പുതിയ സമത്വ വിവാഹ നിയമത്തെ പിന്താങ്ങുന്നുവെന്നും അവർ പറയുന്നു. എന്നാൽ രാജ്യത്ത് അതിശക്തമായ ഷിനാവത്ര കുടുംബത്തിൻ്റെ സ്വാധീനം അവരിലുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
രാഷ്ട്രീയത്തിലെത്തും മുൻപ് പൊലീസിലായിരുന്നു പെയ്തോങ്തനിൻ്റെ അച്ഛൻ തക്സിൻ. 75 വയസുകാരനായ അദ്ദേഹത്തിന് ഇന്ന് നിരവധി ബിസിനസ് സ്ഥാപനങ്ങൾ ഉണ്ട്. ജനക്ഷേമത്തിലൂന്നിയ അദ്ദേഹത്തിന്റെ നയങ്ങളാണ് അദ്ദേഹത്തെ പ്രിയങ്കരനാക്കി മാറ്റിയത്. രാജ്യത്തെ സമ്പന്ന വിഭാഗത്തോടും സൈന്യത്തോടും രാജവാഴ്ചയോടുമെല്ലാം കടുത്ത വിയോജിപ്പോടെ രാഷ്ട്രീയ പ്രവർത്തനം നടത്തിയ അദ്ദേഹത്തിന് ഗ്രാമ മേഖലകളിൽ ജനത്തിന്റെ വലിയ പിന്തുണ നേടാനായി. എന്നാൽ 2006 ൽ തക്സിൻ്റെ ബിസിനസ് സ്ഥാപനങ്ങൾ കൃത്യമായി നികുതി അടച്ചില്ലെന്ന് ആരോപിച്ച് സൈന്യം ഇടപെട്ട് അദ്ദേഹത്തെ അധികാരത്തിൽ നിന്ന് പുറത്താക്കുകയായിരുന്നു. യിങ്ലുക് അധികാരത്തിലെത്തിയത് 2011 ലായിരുന്നു. 2014 ൽ കോടതി വിധി എതിരായതോടെ യിങ്ലുക് പുറത്തായി. എന്നാൽ രാജ്യത്തെ നിരവധി പാർട്ടികളുടെ പിന്നിൽ പ്രവർത്തിച്ച് തക്സിൻ രാഷ്ട്രീയ കരുനീക്കങ്ങൾ തുടർന്നു.

നീണ്ട 15 വർഷത്തോളം വിദേശത്ത് കഴിഞ്ഞ അദ്ദേഹം താൻ തുടക്കത്തിൽ എതിർത്ത യാഥാസ്ഥിക നിലപാടുള്ള രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെ സർക്കാർ രൂപീകരിച്ച് 2023 ലാണ് അധികാരത്തിലെത്തിയത്. കോടതി അദ്ദേഹത്തെ എട്ട് വർഷത്തേക്ക് ശിക്ഷിച്ചെങ്കിലും രാജാവ് മഹാ വജിറലോങ്കോൻ അദ്ദേഹത്തിന്റെ ശിക്ഷ വെട്ടിച്ചുരുക്കി ഒരു വർഷമാക്കി. ഈ വർഷം ഓഗസ്റ്റിൽ ശിക്ഷ 2 ആഴ്ചയാക്കി വീണ്ടും കുറച്ചു.
തായ് ജനത്തിൻ്റെ അഭിലാഷത്തിന് വിരുദ്ധമായ രാഷ്ട്രീയ മുന്നണിയാണ് തക്സിൻ ചെറുപാർട്ടികളുടെ പിന്തുണയോടെ ഉണ്ടാക്കിയതെന്ന വിമർശനം ശക്തമാണ്. 2023 ലെ പൊതു തെരഞ്ഞെടുപ്പിൽ 500 സീറ്റുള്ള അധോസഭയിൽ 141 സീറ്റ് നേടി മൂവ് ഫോർവേഡ് പാർട്ടിയാണ് ഒന്നാമതെത്തിയത്. പിത ലിംജറോയ്ൻറത് എന്ന 42 കാരനായിരുന്നു എംഎഫ്പിയുടെ നേതാവ്. 2018 ലാണ് അവർ ആദ്യമായി പൊതു തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. എന്നാൽ 2020 ൽ തെരഞ്ഞെടുപ്പ് ചട്ടലംഘനം ആരോപിച്ച് പാർട്ടിയെ കോടതി വിധി പ്രകാരം പിരിച്ചുവിട്ടാണ് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത്.
ഇപ്പോൾ രാജ്യത്ത് പ്രധാനമന്ത്രി പദത്തിലെത്തിയ പെയ്തോങ്തൻ ഷിനാവത്രയും അച്ഛൻ തക്സിൻ്റെ സ്വാധീന വലയത്തിൽ തന്നെ പ്രവർത്തിക്കുമെന്നാണ് കരുതുന്നത്. എങ്കിലും മകളുടെ രാഷ്ട്രീയ നിലനിൽപ്പ് അച്ഛന് വലിയ വെല്ലുവിളി നിറഞ്ഞ ദൗത്യമാണ്. 1932 ന് ശേഷം 19ൽ അധികം രാഷ്ട്രീയ അട്ടിമറികൾക്ക് സാക്ഷിയായ രാജ്യത്ത് ഈ 37 കാരി ചരിത്രം സൃഷ്ടിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
Latest News:
കാവൽക്കാരുടെ സങ്കീർത്തനങ്ങൾ (ഭാഗം – 16 ) കാര്‍മേഘങ്ങള്‍
16 - കാര്‍മേഘങ്ങള്‍ സഹോദരന്മാരായ പുരുഷന്മാരേ, യേശുവിനെ പിടിച്ചവര്‍ക്കു വഴികാട്ടിയായിത്തീര്‍ന്ന യ...Kala And Sahithyamയാക്കോബായ സുറിയാനി സഭ യുകെ 2024-26 വർഷത്തേക്കുള്ള പുതിയ ഭദ്രാസന കൗൺസിൽ നിലവിൽ വന്നു.
ബിർമിംഗ്ഹാം: യാക്കോബായ സുറിയാനി സഭ യുകെ 2024-26 വർഷത്തേക്കുള്ള പുതിയ ഭദ്രാസന കൗൺസിൽ നിലവിൽ വന്നു. ബ...Spiritualലബനാനിലും ഗസ്സയിലും വ്യോമാക്രമണം രൂക്ഷമാക്കി ഇസ്രായേൽ; ലെബനനിൽ മരണസംഖ്യ 2000 കടന്നു
ബൈറൂത്: യു.എസുമായി ചേർന്ന് ഇറാനുനേരെയുള്ള ഇസ്രായേൽ പ്രത്യാക്രമണം ആസന്നമെന്...Worldഇസ്രായേലിനുള്ള ആയുധകയറ്റുമതി നിർത്തിവെച്ച് ഫ്രാൻസ്; കടുത്ത ഭാഷയിൽ വിമർശിച്ച് നെതന്യാഹു
പാരീസ്: ഇസ്രായേലിനുള്ള ആയുധകയറ്റുമതി നിർത്തിവെച്ച് ഫ്രാൻസ്. പ്രസിഡന്റ് ഇമാനുവൽ മാക്രോണാണ് ആയുധകയറ്റ...Worldതിരഞ്ഞെടുപ്പ് വാഗ്ദാനം കാറ്റിൽപ്പറത്തി ശ്രീലങ്കൻ സർക്കാർ
കൊളംബോ: സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറാൻ മുൻ സർക്കാർ തയാറാക്കിയ വിവ...Breaking Newsയുക്മ കലാമേളകൾക്ക് ഇന്ന് തുടക്കം കുറിക്കും....യോർക് ഷെയറിൽ യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറയും, ...
അലക്സ് വർഗീസ്(യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) നാദസ്വരനൃത്ത രൂപങ്ങളുടെ പ്രവാസ ലോകത്ത...uukmaന്യൂ കാസിലിൽ പരിശുദ്ധ ജപമാല രാജ്ഞി യുടെ തിരുനാൾ നാളെ സമാപിക്കും , ഇന്ന് പൂർവിക സ്മരണ
ഷൈമോൻ തോട്ടുങ്കൽ ന്യൂകാസിൽ . ന്യൂ കാസിൽ ഔർ ലേഡി ക്യൂൻ ഓഫ് ദി റോസറി മിഷനിൽ ഒരാഴ്ചയായി നടന്നു വരുന...Uncategorizedമാർ റാഫേൽ ശ്രേഷ്ഠ മെത്രാപ്പോലീത്തയുടെ വിസ്മയനീയമായ ഗ്രേറ്റ് ബ്രിട്ടൺ രൂപതാ സന്ദർശനം.
ഷൈമോൻ തോട്ടുങ്കൽ ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയ്ക്ക് ദൈവാനുഗ്രഹത്തിന്റെയും അവിസ...Uncategorized
Post Your Comments Here ( Click here for malayalam )
Latest Updates
- കാവൽക്കാരുടെ സങ്കീർത്തനങ്ങൾ (ഭാഗം – 16 ) കാര്‍മേഘങ്ങള്‍ 16 – കാര്‍മേഘങ്ങള്‍ സഹോദരന്മാരായ പുരുഷന്മാരേ, യേശുവിനെ പിടിച്ചവര്‍ക്കു വഴികാട്ടിയായിത്തീര്‍ന്ന യൂദയെക്കുറിച്ചു പരിശുദ്ധാത്മാവു ദാവീദ് മുഖാന്തരം മുന്‍പറഞ്ഞ തിരുവെഴുത്തിന്നു നിവൃത്തിവരുവാന്‍ ആവശ്യമായിരുന്നു. അവന് ഞങ്ങളുടെ എണ്ണത്തില്‍ ഉള്‍പ്പെട്ടവനായി ഈ ശുശ്രൂഷയില്‍ പങ്കുലഭിച്ചിരുന്നുവല്ലോ. അവന് അനീതിയുടെ കൂലികൊണ്ടു ഒരു നിലം മേടിച്ചു തലകീഴായി വീണു നടുവെ പിളര്‍ന്നു അവന്റെ കുടലെല്ലാം തുറിച്ചുപോയി. അതു യെരൂശലേമില്‍ പാര്‍ക്കുന്ന എല്ലാവരും അറിഞ്ഞതാകകൊണ്ടു ആ നിലത്തിന്നു അവരുടെ ഭാഷയില്‍ രക്തനിലം എന്നര്‍ത്ഥമുള്ള അക്കല്ദാമാ എന്നു പേര് ആയി.-അപ്പോസ്തോലന്മാരുടെ പ്രവൃത്തികള്‍, അധ്യായം 1 ലൂയിസിനൊരു
- യാക്കോബായ സുറിയാനി സഭ യുകെ 2024-26 വർഷത്തേക്കുള്ള പുതിയ ഭദ്രാസന കൗൺസിൽ നിലവിൽ വന്നു. ബിർമിംഗ്ഹാം: യാക്കോബായ സുറിയാനി സഭ യുകെ 2024-26 വർഷത്തേക്കുള്ള പുതിയ ഭദ്രാസന കൗൺസിൽ നിലവിൽ വന്നു. ബിർമിംഗ്ഹാം സെന്റ് ജോർജ് ഇടവക പള്ളിയിൽ വച്ച് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഐസക് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ മഹനീയ അദ്ധ്യക്ഷതയിൽ നടന്ന ഭദ്രാസന പള്ളിപ്രതിപുരുഷയോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഭദ്രാസന സെക്രട്ടറി ആയി ബഹു അബിൻ ഊന്നുകല്ലിങ്കൽ കശീശ്ശയും ഭദ്രാസന ട്രഷറർ ആയി ശ്രീ ഷിബി ചേപ്പനത്തും വീണ്ടും ചുമതലയേറ്റു. ഭദ്രാസന വൈസ് പ്രസിഡണ്ടായി ബഹു എൽദോസ് കൗങ്ങംപിള്ളിൽ കശീശ്ശയും
- ന്യൂ കാസിലിൽ പരിശുദ്ധ ജപമാല രാജ്ഞി യുടെ തിരുനാൾ നാളെ സമാപിക്കും , ഇന്ന് പൂർവിക സ്മരണ ഷൈമോൻ തോട്ടുങ്കൽ ന്യൂകാസിൽ . ന്യൂ കാസിൽ ഔർ ലേഡി ക്യൂൻ ഓഫ് ദി റോസറി മിഷനിൽ ഒരാഴ്ചയായി നടന്നു വരുന്ന പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാൾ നാളെ സമാപിക്കും . സെപ്റ്റംബർ 29 ന് മിഷൻ ഡയറക്ടർ റെവ ഫാ ജോജോ പ്ലാപ്പള്ളിൽ സി എം ഐ നടത്തിയ കൊടിയേറ്റ് കർമ്മത്തോടെ ആരംഭിച്ച തിരുനാൾ കർമ്മങ്ങളിൽ എല്ലാ ദിവസവും വിവിധ കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തിൽ വിശുദ്ധ കുർബാന അർപ്പണവും പരിശുദ്ധ അമ്മയോടുള്ള മധ്യസ്ഥ പ്രാർഥനയും നടന്നു
- തോമസ് ചെറിയാന് നാടിന്റെ അന്ത്യാഞ്ജലി; മൃതദേഹം ഇലന്തൂർ പള്ളിയിൽ പൊതുദർശനത്തിന് വെച്ചു തിരുവനന്തപുരം: 56 വർഷം മുൻപ് വിമാനാപകടത്തിൽ കൊല്ലപ്പെട്ട മലയാളി സൈനികൻ തോമസ് ചെറിയാന് നാടിന്റെ അന്ത്യാഞ്ജലി. ഗാർഡ് ഓഫ് ഓണർ നൽകി സംസ്ഥാന സർക്കാർ ആദരിച്ചു. മൃതദേഹം ജന്മാനാടായ ഇലന്തൂരിലെ പള്ളിയിൽ എത്തിച്ചിട്ടുണ്ട്. പള്ളിയിൽ ഒരു മണിക്കൂർ പൊതുദർശനത്തിന് വെക്കും. സംസ്കാര ശുഷ്രൂഷയ്ക്ക് ശേഷം ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം. 3 മണിക്ക് പള്ളിയിലെ പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ മൃതദേഹം സംസ്കരിക്കും. 1968ലെ വിമാനാപകടത്തിലാണ് തോമസ് ചെറിയാൻ കൊല്ലപ്പെടുന്നത്. ഫെബ്രുവരി ഏഴിനാണ് ലഡാക്കിൽ 103 പേരുമായി പോയ സൈനിക
- കുവൈത്തിന്റെ ജിഡിപിയേക്കാള്‍ കൂടുതല്‍ ആസ്തി: ജെഫ് ബെസോസിനെ മറികടന്ന് ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പന്നനായി സുക്കര്‍ബര്‍ഗ് ആമസോണ്‍ മേധാമി ജെഫ് ബെസോസിനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നനായി മാര്‍ക്ക് സുക്കര്‍ബര്‍ഗ്. മെറ്റയുടെ ഓഹരി മൂല്യം കുതിച്ചതിന്റെ ഫലമായാണ് നേട്ടം. ബ്ലൂംബെര്‍ഗ് ബില്യനേഴ്സ് ഇന്‍ഡക്സ് പ്രകാരം 206.2 ബില്യണ്‍ ഡോളറാണ് സുക്കര്‍ബെര്‍ഗിന്റെ ആസ്തി. 205.1 ബില്യണ്‍ ഡോളറാണ് പട്ടികയില്‍ മൂന്നാമതായ ജെഫ് ബെസോസിന്റെ ആസ്തി. പട്ടികയില്‍ ഒന്നാമത് ടെസ്ല സിഇഒ ഇലോണ്‍ മസ്ക് ആണ്. കുവൈത്തിന്റെ മൊത്ത ആഭ്യന്ത ഉല്‍പ്പാദന (ജിഡിപി)ത്തേക്കാള്‍ കൂടുതലാണ് ഇപ്പോള്‍ സുക്കര്‍ബര്‍ഗിന്റെ ആകെ ആസ്തി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്
click on malayalam character to switch languages