1 GBP = 105.61
breaking news

ഒ ഐ സി സി (യു കെ) – യിൽ ചരിത്രപരമായ നേതൃമാറ്റം!; ഇനി വനിതാ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഒ ഐ സി സി (യു കെ) യെ നയിക്കും; ഒ ഐ സി സിയുടെ ചരിത്രത്തിലെ ആദ്യ വനിതാ അധ്യക്ഷയായ ഷൈനു ക്ലെയർ മാത്യൂസിന് ശക്തമായ സംഘടന സംവിധാനം ഒരുക്കുക പ്രധാന ദൗത്യം 

ഒ ഐ സി സി (യു കെ) – യിൽ ചരിത്രപരമായ നേതൃമാറ്റം!; ഇനി വനിതാ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഒ ഐ സി സി (യു കെ) യെ നയിക്കും; ഒ ഐ സി സിയുടെ ചരിത്രത്തിലെ ആദ്യ വനിതാ അധ്യക്ഷയായ ഷൈനു ക്ലെയർ മാത്യൂസിന് ശക്തമായ സംഘടന സംവിധാനം ഒരുക്കുക പ്രധാന ദൗത്യം 

റോമി കുര്യാക്കോസ് 

ലണ്ടൻ: രാഹുൽ ഗാന്ധിയുടെ ആശയത്തിന് പൂർണ്ണ പിന്തുണ നൽകി, കെ പി സി സിയുടെ  നിയന്ത്രണത്തിലുള്ള പ്രവാസി സംഘടനയായ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്‌ (ഒ ഐ സി സി) രൂപീകൃതമായതിനു ശേഷം സംഘടനയുടെ ചരിത്രത്തിലെ ആദ്യ വനിതാ അധ്യക്ഷയായി ശ്രീമതി. ഷൈനു ക്ലെയർ മാത്യൂസിനെ നിയമിച്ചുകൊണ്ട് യു കെയിലെ നാഷണൽ കമ്മിറ്റി പുനസംഘടിപ്പിച്ചു കെ പി സി സി ഉത്തരവിറക്കി. പുതിയ ഭാരവാഹികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള കെ പി സി സിയുടെ ഔദ്യോഗിക കത്ത്, കെ പി സി സി ജനറൽ സെക്രട്ടറി ശ്രീ. ടി യു രാധാകൃഷ്ണനാണ് പ്രസിദ്ധികരിച്ചത് .

യു കെയിൽ നിരവധി വർഷങ്ങളായി പൊതു പ്രവർത്തന രംഗത്തും ചാരിറ്റി പ്രവർത്തങ്ങളിലും സജീവസാന്നിധ്യമായ ശ്രീമതി. ഷൈനു ക്ലെയർ മാത്യൂസിന് ലഭിച്ച അർഹിക്കുന്ന അംഗീകാരം കൂടിയാണ് പുതിയ സ്ഥാനലബ്ധി. ഒ ഐ സി സി (യു കെ)യുടെ വർക്കിംഗ്‌ പ്രസിഡന്റായും വനിതാ വിംഗ് യൂറോപ്പ് കോർഡിനേറ്ററായും പ്രവർത്തിച്ചു വരുകയായിരുന്നു ശ്രീമതി. ഷൈനു യു കെയിലും ഗൾഫ് രാജ്യങ്ങളിലും നിരവധി ഹോട്ടൽ ശൃംഗലകളുടെയും കെയർ ഹോമുകളുടെയും ഉടമ കൂടിയാണ്.

യു കെ ഒ ഐ സി സിയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കുള്ള ചർച്ചകൾ തുടങ്ങിയതായും, പുതിയ കർമ്മ പദ്ധതികളുടെ വിശദരൂപം ഉടൻ കൂടുന്ന കെ പി സി സി ഉന്നത നേതാക്കളുടെ യോഗത്തിൽ സമർപ്പിച്ചു അനുമതി നേടിയശേഷം ഒ ഐ സി സി പ്രവർത്തകർക്കായി പ്രസിദ്ധികരിക്കുമെന്ന് നിയുക്ത പ്രസിഡന്റ് ശ്രീമതി. ഷൈനു ക്ലെയർ മാത്യൂസ് അറിയിച്ചു. പുതിയ പദ്ധതികളിൽ സ്ത്രീകൾ, യുവജങ്ങൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർക്ക് മുൻഗണന നല്കുമെന്ന സൂചനയും ശ്രീമതി. ഷൈനു ക്ലെയർ മാത്യൂസ് നൽകി.

ഭാരവാഹികൾ:

പ്രസിഡന്റ്‌:

ഷൈനു ക്ലെയർ മാത്യൂസ് 

വർക്കിംഗ്‌ പ്രസിഡന്റുമാർ:

സുജു കെ ഡാനിയേൽ, ബേബിക്കുട്ടി ജോർജ്, ഡോ. ജോഷി ജോസ്, അപ്പ ഗഫൂർ, മണികണ്ഠൻ ഐക്കാട്

മുൻ കമ്മിറ്റിയിലെ വർക്കിംഗ് പ്രസിഡണ്ടുമാരെ നില നിർത്തിപ്പോൾ, കഴിഞ്ഞ തവണ നാഷണൽ ജനറൽ സെകട്ടറിയയായിരുന്ന ശ്രീ. ബേബികുട്ടി ജോർജിന് വർക്കിംഗ് പ്രസിഡന്റായി സ്ഥാനക്കയറ്റം നൽകിയിട്ടുണ്ട് 

വൈസ് പ്രസിഡന്റുമാർ: 

ശ്രീ സോണി ചാക്കോ, ശ്രീ. ജവഹർലാൽ, ശ്രീമതി. ലിലിയ പോൾ, ശ്രീ. ഫിലിപ്പ് കുളഞ്ഞികൊമ്പിൽ ജോൺ, ശ്ര. ജോർജ് ജോസഫ് കടമ്പനാട്

ജനറൽ സെക്രട്ടറിമാർ:

ശ്രീ തോമസ് ഫിലിപ്പ്, ശ്രീ. എബി സെബാസ്റ്റ്യൻ, ശ്രീ. അഷറഫ് അബ്ദുള്ള, ശ്രീ. അജിത് വെൺമണി

ട്രഷറർ:

ശ്രീ ബിജു വർഗീസ് 

ഔദ്യോഗിക വക്താവ്:

ശ്രീ. റോമി കുര്യാക്കോസ് 

ജോയിന്റ് സെക്രട്ടറിമാർ:

ശ്രീ സാബു ജോർജ്, ശ്രീ റോമി കുര്യാക്കോസ്, ശ്രീ. വിഷ്ണു പ്രതാപ്, ശ്രീ. സന്തോഷ്‌ ബെഞ്ചമിൻ, ശ്രീ. റോണി ജേക്കബ്, ശ്രീ. അൽസഹറലി, ശ്രീ. രാജൻ പടിയിൽ, ശ്രീ. സണ്ണിമോൻ മത്തായി, ശ്രീ. സാജു മണക്കുഴി, ശ്രീ. ഷോബിൻ സാം, ശ്രീമതി. സാരിക അമ്പിളി, ശ്രീ. ജമാൽ, ശ്രീ. ഗിരി മാധവൻ, ശ്രീ. ജയരാജ്‌ കെ ജി, ശ്രീ. വിജി വി പി, ശ്രീ. മൈക്കിൾ

സംഘടനയുടെ സുഗമമായ പ്രവർത്തനം ലക്ഷ്യമിട്ടുകൊണ്ട് ശ്രീ. കെ കെ മോഹൻദാസ്, ജോർജ് ജേക്കബ്, ശ്രീ. ബിനോ ഫിലിപ്പ്, ശ്രീ. സി നടരാജൻ എന്നിവരെ ഉൾപ്പെടുത്തി 4 അംഗ അഡ്വൈസറി ബോർഡും ശ്രീ. ഫിലിപ്പ് എബ്രഹാം, ശ്രീ. മഹേഷ്‌ കുമാർ, ശ്രീ. എ അഗസ്റ്റിൻ, ശ്രീ. ബേബി ലൂക്കോസ്, ശ്രീ. പ്രസാദ് കൊച്ചുവിള, ശ്രീ. അജിത്കുമാർ സി നായർ, ശ്രീ. സാജു ആന്റണി, ശ്രീ ജോമോൻ ജോസ് എന്നിവരെ ഉൾപ്പെടുത്തി നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു. യുവാക്കളുടെ പ്രാധാന്യം ഉറപ്പിച്ചുകൊണ്ട് ശ്രീ. ബിബിൻ ബോബച്ചൻ, ശ്രീ. അജാസ് മുഹമ്മദ്‌, ശ്രീ. ഷൈനോ ഉമ്മൻ തോമസ്, ശ്രീ. മുഹമ്മദ്‌ ഹാഫിസ് എന്നിവരെ എക്സിക്യൂട്ടീവ് യൂത്ത് പ്രതിനിധികളായി നിയമിച്ചു. 

നേരത്തെ ഒ ഐ സി സി (യു കെ) യുടെ ചുമതലയുള്ള കെ പി സി സി ഭാരവാഹികളായ ശ്രീ. വി പി സജീന്ദ്രനും  ശ്രീ. എം എം നസീറും യു കെയുടെ സംഘടന ചുമതല ഏറ്റെടുത്തുകൊണ്ട് യു കെയിൽ ഉടനീളമുള്ള പ്രധാന റീജിയനുകൾ സന്ദർശിക്കുകയും നേതാക്കളുമായും പ്രവർത്തകരുമായും  ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു. സംഘടനയുടെ നാഷണൽ കമ്മിറ്റിയിലും വിവിധ റീജിയൻ കമ്മിറ്റികളിലും സംഘടന സംവിധാനം ശക്തിപ്പെടുത്തുക,  വനിതകളെയും യുവാക്കളെയും സംഘടനയുടെ നേതൃനിരയിലേക്ക് കൊണ്ടുവരുക എന്നീ പ്രധാന ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റി  പുനസംഘടിപ്പിച്ചത്. സംഘടനയുടെ നാഷണൽ നാഷണൽ കമ്മിറ്റി യോഗത്തിലും ഒ ഐ സി സി (യു കെ)യുടെ ചുമതല വഹിക്കുന്ന കെ പി സി സി നേതാക്കൾ പങ്കെടുത്തിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more