1 GBP = 106.31

വിദ്യാർത്ഥി പ്രക്ഷോഭത്തെ നേരിടാൻ ബംഗ്ലാദേശ് സുരക്ഷാ സേന അനാവശ്യ ബലപ്രയോഗം നടത്തിയതിന് തെളിവുകളുണ്ടെന്ന് യു.എൻ

വിദ്യാർത്ഥി പ്രക്ഷോഭത്തെ നേരിടാൻ ബംഗ്ലാദേശ് സുരക്ഷാ സേന അനാവശ്യ ബലപ്രയോഗം നടത്തിയതിന് തെളിവുകളുണ്ടെന്ന് യു.എൻ

യുനൈറ്റഡ് നാഷൻസ്: ബംഗ്ലാദേശിൽ പ്രധാനമന്ത്രി ശൈഖ് ഹസീനയെ പുറത്താക്കിയ വിദ്യാർത്ഥി പ്രക്ഷോഭത്തെ നേരിടാൻ ബംഗ്ലാദേശ് സുരക്ഷാ സേന അനാവശ്യ ബലപ്രയോഗം നടത്തിയതിന് തെളിവുകളുണ്ടെന്ന് യു.എൻ.

കടുത്ത സർക്കാർ വിരുദ്ധ പ്ര​ക്ഷോഭത്തിനൊടുവിൽ പ്രധാനമന്ത്രി ശൈഖ് ഹസീന ആഗസ്റ്റ് അഞ്ചിന് ഇന്ത്യയിലേക്ക് പലായനം ചെയ്തിരുന്നു. സൈന്യവും പൊലീസും അടക്കം സുരക്ഷാ സേന അനാവശ്യ ബലപ്രയോഗം നടത്തിയതിന് വ്യക്തമായ തെളിവുകളുണ്ടെന്നും അന്വേഷണം ആവശ്യമാണെന്നും യു.എൻ മനുഷ്യാവകാശ ഓഫിസ് പ്രാഥമിക റിപ്പോർട്ടിൽ പറഞ്ഞു.

ആരോപിക്കപ്പെടുന്ന ലംഘനങ്ങളിൽ കൊലപാതകങ്ങൾ, അറസ്റ്റുകളും തടങ്കലുകളും, പീഡനം എന്നിവ ഉൾപ്പെടുന്നതായി യു.എൻ വ്യക്തമാക്കി. അക്രമ സംഭവങ്ങളിൽ 500ഓളം പേർ കൊല്ലപ്പെട്ടിരുന്നു.

ക്രമസമാധാനനില വേഗത്തിൽ പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും ജീവഹാനി, അക്രമം എന്നിവ തടയേണ്ടതിന്റെ പ്രാധാന്യവും റിപ്പോർട്ട് ഊന്നിപ്പറഞ്ഞു.

അവകാശങ്ങളും നിയമ വാഴ്ചയും ഉറപ്പിക്കുന്നതിനുള്ള അവസരമാണ് ബംഗ്ലാദേശിലെ പരിവർത്തനമെന്ന് യു.എൻ. മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക് പറഞ്ഞു. ഇരകൾക്കുള്ള നീതി വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more