1 GBP = 110.31

ജി സി എസ് സി യിൽ കരസ്ഥമാക്കിയ മികച്ച പ്രകടനം എ ലെവെലിലും ആവർത്തിച്ച സാന്ദ്ര ബിനിലിന്റെത് മിന്നും വിജയം; അഭിനന്ദനം രേഖപ്പെടുത്തി യുക്മ യോർക്ക്‌ഷെയർ ആൻഡ് ഹംബർ റീജിയണും നാഷണൽ കമ്മിറ്റിയും

ജി സി എസ് സി യിൽ കരസ്ഥമാക്കിയ മികച്ച പ്രകടനം എ ലെവെലിലും ആവർത്തിച്ച സാന്ദ്ര ബിനിലിന്റെത് മിന്നും വിജയം; അഭിനന്ദനം രേഖപ്പെടുത്തി യുക്മ യോർക്ക്‌ഷെയർ ആൻഡ് ഹംബർ റീജിയണും നാഷണൽ കമ്മിറ്റിയും

ജി സി എസ് സി യിൽ കരസ്ഥമാക്കിയ മികച്ച പ്രകടനം എ ലെവെലിലും ആവർത്തിക്കാനായ സന്തോഷത്തിലാണ് ഷെഫീൽഡ് നിവാസിയായ സാൻഡ്ര ബിനിൽ. ഷെഫീൽഡിലെ കിങ് എഡ്‌വേഡ്സ് സ്കൂളിൽ നിന്ന് മാത്‍സ്, ഫർദർ മാത്‍സ്, കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ എ സ്റ്റാറും, എക്കണോമിക്സിൽ എ ഗ്രേഡും നേടിയാണ് സാൻഡ്ര എ ലെവൽ പഠനം വിജയകരമായി പൂർത്തിയാക്കിയത്. ജി സി എസ് സിക്ക് എല്ലാ വിഷയങ്ങളിലും ഗ്രേഡ് 9 എന്ന അപൂർവ നേട്ടം കരസ്ഥമാക്കിയ വിദ്യാർത്ഥി ആയിരുന്നു സാൻഡ്ര. എ ലെവൽ പഠനത്തോടൊപ്പം എ ലെവൽ മാത്‍സ്, ജി സി എസ് സി ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ ട്യൂഷൻ എടുക്കാനും സാൻഡ്ര സമയം കണ്ടെത്തിയിരുന്നു.

തൊടുപുഴ സ്വദേശികൾ ആയ ബിനിലിന്റെയും ജീജയുടെയും മൂത്തമകൾ ആണ് സാൻഡ്ര. സഹോദരൻ ജേക്കബ് ബിനിൽ ഷെഫീൽഡ് ഓൾ സെയ്‌ന്റ്‌സ് കാത്തലിക് സ്കൂളിൽ പത്താം ക്‌ളാസ് വിദ്യാർത്ഥിയാണ്. സാൻഡ്രയുടെ പിതാവ് ബിനിൽ പ്രൈവറ്റ് ട്യൂട്ടറും, എഡ്യൂക്കേഷൻ കൺസൾട്ടന്റും ആണ്, മാതാവ് ജീജ ഷെഫീൽഡ് ടീച്ചിങ് ഹോസ്പിറ്റലിൽ നേഴ്സ് ഇൻചാർജ് ആയി ജോലി ചെയ്യുന്നു.

ഈ സെപ്റ്റംബറിൽ മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിൽ മാത്‍സ് ആൻഡ് കമ്പ്യൂട്ടർ സയൻസ് പഠനം ആരംഭിക്കുവാൻ പോകുകയാണ് സാൻഡ്ര. ഡിഗ്രി പഠനത്തിന് ശേഷം ഫൈനഷ്യൽ ടെക്നോളജി മേഖലയിൽ ജോലി ചെയ്യുവാൻ ആണ് സാൻഡ്ര ലക്ഷ്യമിടുന്നത്. അതിനുള്ള ഒരുക്കമായി ലണ്ടനിൽ ജെ പി മോർഗൻ ചെയ്‌സ്, എച് സ് ബി സി എന്നീ സ്ഥാപനങ്ങളിൽ എ ലെവൽ പഠനത്തിനിടയിൽ വർക്ക് പ്ലേസ്മെന്റും ചെയ്തിരുന്നു.

അതേസമയം ജി സി എസ് സി യിൽ കരസ്ഥമാക്കിയ മികച്ച പ്രകടനം എ ലെവെലിലും ആവർത്തിച്ച സാന്ദ്ര ബിനിലിന്റെത് മിന്നും വിജയമെന്നാണ് യുക്മ യോർക്ക്‌ഷെയർ ആൻഡ് ഹംബർ റീജിയണൽ കമ്മിറ്റി ഭാരവാഹികൾ വിലയിരുത്തിയിട്ടുള്ളത്. സാന്ദ്ര ബിനിലിനിന് മുന്നോട്ടുള്ള പ്രയാണത്തിൽ കൂടുതൽ ഉന്നതികൾ ഉണ്ടാകട്ടെയെന്ന് ഭാരവാഹികൾ ആശംസിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more