1 GBP = 105.47

സ്വാതന്ത്ര്യദിനാഘോഷം; കനത്ത സുരക്ഷാ വലയത്തിൽ ഡൽഹി; പെട്രോളിങ്ങ് ശക്തമാക്കി

സ്വാതന്ത്ര്യദിനാഘോഷം; കനത്ത സുരക്ഷാ വലയത്തിൽ ഡൽഹി; പെട്രോളിങ്ങ് ശക്തമാക്കി


സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാ​ഗമായി കനത്ത സുരക്ഷാ വലയത്തിൽ ഡൽഹി. പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്ന ചെങ്കോട്ടയ്ക്ക് സമീപം താൽക്കാലിക സിസിടിവികൾ സ്ഥാപിച്ചു. പതിനായിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയും 3000ത്തിലധികം ട്രാഫിക് ഉദ്യോഗസ്ഥരെയും വിന്യസിക്കും. ആന്റി ഡ്രോൺ ആന്റി എയർക്രാഫ്റ്റ് സംവിധാനങ്ങളും സ്ഥാപിച്ചു.

ചെങ്കോട്ടയ്ക്ക് സമീപം പട്ടം പറത്തുന്നതിനും നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. പ്രധാനപാതകളിൽ ബാരിക്കേടുകളും താൽക്കാലിക നിരീക്ഷണ പോസ്റ്റുകളും സ്ഥാപിച്ചിട്ടുണ്ട്. ഡൽഹി നഗരത്തിൽ പെട്രോളിങ്ങ് ശക്തമാക്കി. നാളെ രാവിലെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയപതാക ഉയർത്തുന്നതോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. 400 വനിതകൾ ഉൾപ്പെടെ തദ്ദേശസ്ഥാപന ജനപ്രതിനിധികൾ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more