1 GBP = 106.75
breaking news

‘ആറ് മെഡലുകൾ ലഭിക്കേണ്ടതായിരുന്നു, താരങ്ങളുടെ പ്രതിഷേധം ഒളിമ്പിക്സ് പ്രകടനത്തെ ബാധിച്ചു’; വിമർശിച്ച് സഞ്ജയ് സിംഗ്

‘ആറ് മെഡലുകൾ ലഭിക്കേണ്ടതായിരുന്നു, താരങ്ങളുടെ പ്രതിഷേധം ഒളിമ്പിക്സ് പ്രകടനത്തെ ബാധിച്ചു’; വിമർശിച്ച് സഞ്ജയ് സിംഗ്

ഗുസ്തി താരങ്ങൾക്കെതിരെ വിമർശനവുമായി ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ അധ്യക്ഷൻ സഞ്ജയ്‌ കുമാർ സിങ്. പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് മെഡലുകൾ കുറയാൻ പ്രധാന കാരണം ഗുസ്തിക്കാരുടെ പ്രതിഷേധമാണെന്ന് സഞ്ജയ് സിംഗ് പറഞ്ഞു. സമരം കാരണം താരങ്ങൾക്ക് മതിയായ പരിശീലനം ലഭിച്ചില്ലെന്നും വിമർശിച്ചു.

പാരിസ് ഒളിമ്പിക്സിനായി ആറംഗ ഗുസ്തി ടീമിനെ അയച്ച ഇന്ത്യക്ക് ലഭിച്ചത് അമൻ സെഹ്‌രാവതിന്റ ഒരു വെങ്കല മെഡൽ മാത്രമാണ്. ഇക്കാര്യത്തിൽ ഫൈനലിൽ എത്തിയ ശേഷം അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗാട്ട് അടക്കമുള്ള താരങ്ങളെ കുറ്റപ്പെടുത്തുകയാണ് ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ സഞ്ജയ്‌ കുമാർ സിങ്.

ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ തിരെ 15 മാസത്തോളം നീണ്ടു നിന്ന താരങ്ങളുടെ പ്രതിഷേധം, ഗുസ്തിയെ അസ്വസ്ഥമാക്കി,ദേശീയ-അന്തർദേശീയ ടൂർണമെൻ്റുകളില്ലാതെ,പരിശീലനത്തിന് കഴിയാതെ താരങ്ങൾ ബുദ്ധിമുട്ടി. അതിനാൽ, ഗുസ്തിക്കാർക്ക് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ല എന്നാണ് വിമർശനം.
അല്ലാത്ത പക്ഷം ഇന്ത്യക്ക് ഗുസ്തി യിൽ നിന്നും ഇത്തവണ 6 മെഡലുകൾ ലഭിക്കുമായിരുന്നു എന്നും സഞ്ജയ്‌ സിങ് പറഞ്ഞു.

2023 ജനുവരിയിൽ ബ്രിജ് ഭൂഷണിനെതിരായ പ്രതിഷേധത്തിന് നേതൃത്വം നൽകിയത് വിനേഷ് ഫോഗട്ട്, ബജ്‌റംഗ് പുനിയ, സാക്ഷി മാലിക് എന്നിവരാണ്.കഴിഞ്ഞ ഒളിമ്പിക്സിൽ , ഗുസ്തിയിൽ മെഡൽ നേടിയ ഇന്ത്യയുടെ ഏക വനിതയായ സാക്ഷി, ബ്രിജ് ബുഷൻ്റെ വിശ്വാസ്തനായ സഞ്ജയ് സിംഗ് അധ്യക്ഷ സ്ഥാനത്ത് എത്തിയതിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ചു.ഡബ്ല്യു എഫ് ഐ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും, ടീം സെലക്ഷൻ അടക്കമുള്ള തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്നും സഞ്ജയ്‌ സിങ്ങിനെ തടയണമെന്നും ആവശ്യപ്പെട്ടു ഗുസ്തി താരങ്ങൾ ഡൽഹി ഹൈ ക്കോടതിയെ സമീപിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more