1 GBP = 106.79
breaking news

വയനാട് ദുരിതബാധിതർക്ക് 6 ലക്ഷം രൂപ നൽകും: മുഖ്യമന്ത്രി

വയനാട് ദുരിതബാധിതർക്ക് 6 ലക്ഷം രൂപ നൽകും: മുഖ്യമന്ത്രി

വയനാട് ദുരിതബാധിതർക്ക് 6 ലക്ഷം രൂപ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 40 ശതമാനം മുതൽ 60 ശതമാനം വരെ വൈകല്യം ബാധിച്ചവർക്ക് 50000 രൂപ നൽകും. 60 ശതമാനത്തിലധികം വൈകല്യം വന്നവർക്ക് 75000 രൂപ. മരിച്ചവരുടെയും കാണാതായവരുടെയും ആശ്രിതർക്ക് സഹായം നൽകും

ഗുരുതരമായി പരിക്കേറ്റവർക്ക് 50000 രൂപ. കാണാതായവരുടെ പട്ടിക തയാറാക്കി പ്രസിദ്ധികരിക്കും. രേഖകൾ വീണ്ടെടുക്കാൻ മാർഗനിർദേശം ഇറക്കി. പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള കാലതാമസം ഒഴിവാക്കും. കണ്ടെത്താനുള്ളത് 118 പേരെ. 238 മൃതദേഹങ്ങളും 206 ശരീര ഭാഗങ്ങളും കണ്ടെത്തി.

ദുരിത ബാധിതർക്ക് സൗജന്യ താമസം സർക്കാർ ലക്ഷ്യം. മന്ത്രിസഭാ യോഗത്തിൽ ഉരുൾപൊട്ടൽ ചർച്ചയായി. ദുരിതബാധിതർക്ക് വാടകവീടിലേക്ക് മാറാൻ പ്രതിമാസം 6000 രൂപ നൽകും.ബന്ധുവീടുകളിൽ കഴിയുന്നവർക്കും പ്രതിമാസം 6000 രൂപ നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സൗജന്യ താമസമൊരുക്കുയാണ് സർക്കാർ ലക്‌ഷ്യം.

സ്പോൺസർഷിപ്പ് കെട്ടിടങ്ങളിലോ സർക്കാർ സംവിധാനങ്ങളിലേക്കോ മാറുന്നവർക്ക് വാടക തുക ലഭിക്കില്ല. രേഖകൾ നഷ്ടമായവർക്ക് പുതുക്കിയ രേഖ വാങ്ങാമെന്നും ഇതിന് ഫീസ് ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൊലീസ് നടപടി പൂർത്തിയാക്കി കാണാതായവരുടെ പട്ടിക തയ്യാറാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

118 പേരെ ഡിഎൻഎ പരിശോധനയിൽ ഇനിയും കണ്ടെത്താനുണ്ട്. വിദഗ്ധ സംഘത്തിന്‍റെ സമഗ്ര റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും ദുരന്തം ബാധിച്ച് മേഖലയിലെ പുനരധിവാസം സംബന്ധിച്ച് തീരുമാനമെടുക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. ഭൂവിനിയോഗ രീതികൾ ഈ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കും. വിശദമായ ലിഡാർ സർവേ നടത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more