1 GBP = 129.06
breaking news

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണൽ കലാമേള; നിങ്ങൾക്കും ലോഗോ ഡിസൈൻ ചെയ്യാം….

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണൽ കലാമേള; നിങ്ങൾക്കും ലോഗോ ഡിസൈൻ ചെയ്യാം….

ജോബിൻ ജോർജ്ജ്

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ കലാമേളയ്ക്ക് വേണ്ടി നിങ്ങൾക്കും ലോഗോ ഡിസൈൻ ചെയ്യാം. ഒക്ടോബർ 26 നു റൈലൈയിൽ വച്ച് നടക്കുന്ന യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിണൽ കലാമേളയ്ക്ക് ലോഗോ കോമ്പറ്റിഷനിൽ നിങ്ങൾക്കും പങ്കെടുക്കാം. നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം… നിങ്ങൾ ഈസ്റ്റ് ആംഗ്ലിയ റീജിയൻ അംഗ അസോസിയേഷൻ മെമ്പർ ആണോ ..? എങ്കിൽ ആഗസ്റ്റ് 25 നു മുമ്പായി നിങ്ങളുടെ ഡിസൈൻ ഞങ്ങൾക്ക് uukmaeastangiliaregion@gmail.com എന്നാ ഇമെയിൽ വിലാസത്തിൽ അയച്ചു തരിക.

വിജയികളെ ഓഗസ്റ്റ് 27നു പ്രഖ്യാപിക്കും. തിരഞ്ഞെടുക്കുന്ന ഡിസൈന് ട്രോഫി നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് റീജിയൻ പ്രസിഡന്റ് ജെയ്സൺ ചാക്കോച്ചൻ (0743957439), നാഷണൽ കോർഡിനേറ്റർ സണ്ണിമോൻ മത്തായി (07727993229), സെക്രട്ടറി ജോബിൻ ജോർജ് (07574674480), കലാമേള കോഡിനേറ്റർ അലോഷ്യസ് ഗബ്രിയേൽ (07831779621) എന്നിവരെ ബന്ധപെടുക …

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more