1 GBP = 110.75
breaking news

യുക്രെയ്നിലെ ഷോപ്പിംഗ് മാളിൽ റഷ്യൻ ആക്രമണം; 10 പേർ കൊല്ലപ്പെട്ടു

യുക്രെയ്നിലെ ഷോപ്പിംഗ് മാളിൽ റഷ്യൻ ആക്രമണം; 10 പേർ കൊല്ലപ്പെട്ടു

കിയവ്: റഷ്യ-യുക്രെയ്ൻ യുദ്ധം രൂക്ഷമാകുന്നതിന്റെ സൂചന നൽകി റഷ്യൻ വിമാനം വിക്ഷേപിച്ച മിസൈൽ യുക്രെയ്നിലെ ഷോപ്പിംഗ് മാളിൽ പതിച്ച് 10 പേർ കൊല്ലപ്പെടുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.

കിഴക്കൻ ഡൊനെറ്റ്സ്ക് മേഖലയിലെ കോസ്റ്റിയാ റിനിവ്കയിലെ മാൾ റെസിഡൻഷ്യൽ ഏരിയയിലാണ് സ്ഥിതി ചെയ്യുന്നത്. എക്‌സ്-38 എയർ-ടു-സർഫേസ് മിസൈൽ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റെസിഡൻഷ്യൽ ഹൗസുകൾക്കും കടകൾക്കും നിരവധി കാറുകൾക്കും ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചതായി യു​െക്രയ്ൻ ആഭ്യന്തര മന്ത്രി പറഞ്ഞു.

റഷ്യൻ ഭീകരർ സൂപ്പർമാർക്കറ്റിലും പോസ്റ്റോഫീസിലും ആക്രമണം നടത്തിയതായും അവശിഷ്ടങ്ങൾക്കടിയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായും യു​െക്രയ്ൻ പ്രസിഡൻ്റ് വ്ലാദിമിർ സെലൻസ്കി എക്‌സിൽ പറഞ്ഞു.

ഇത് ജനത്തിരക്കേറിയ സ്ഥലത്തിന് നേരെയുള്ള റഷ്യക്കാരുടെ മറ്റൊരു ഭീകരാക്രമണമാണെന്ന് ഡൊനെറ്റ്സ്ക് റീജിയനൽ ഹെഡ് വാഡിം ഫിലാഷ്കിൻ പറഞ്ഞു. റഷ്യയുടെ കുർസ്ക് മേഖലയിൽ ഈ ആഴ്ച യുക്രെയ്ൻ അതിർത്തി കടന്നുള്ള ആക്രമണം നടത്തിയതായി റഷ്യ ആരോപിച്ചു. യു​െക്രയ്നിൻ്റെ ആക്രമണത്തെ പ്രതിരോധിക്കാൻ കുർസ്‌ക് മേഖലയിലേക്ക് കൂടുതൽ സൈന്യം നീങ്ങുകയാണെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

റോക്കറ്റ് ലോഞ്ചറുകൾ, ടോവ്ഡ് ആർട്ടിലറി തോക്കുകൾ, ടാങ്കുകൾ, ഹെവി ട്രാക്ക് ചെയ്ത വാഹനങ്ങൾ എന്നിവ റഷ്യ മേഖലയിൽ വിന്യസിക്കുകയാണെന്ന് അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more