പ്ലിമത്: യുക്മ സൗത്ത് വെസ്റ്റ് റീജിയണും പ്ലിമത് മലയാളി കൾച്ചറൽ കമ്യൂണിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണ്ണമെന്റ് നാളെ പ്ലിമത്തിൽ നടക്കും. പ്ലിമത്തിലെ ഡാർട്ടിങ്‌ടൺ ആൻഡ് ടോട്ട്നെസ് ക്രിക്കറ്റ് ക്ലെബ് ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമെന്റിന് രാവിലെ എട്ടര മണിയോടെ തുടക്കമാകും. യുക്മ നാഷണൽ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ ടൂർണ്ണമെന്റിൽ മുഖ്യാതിഥിയാകും.
എട്ടു ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണ്ണമെന്റിൽ പ്ലിമത് റോയൽസും ടോർക് ചലഞ്ചേഴ്‌സുമാണ് ആദ്യ മത്സരം. തുടർന്ന് പിഎംസിസി 11 x ഡോർചെസ്റ്റർ ഫ്ലയിങ് ഈഗ്ൾസ് ക്രിക്കറ്റ് ക്ലെബ്, പ്ലിമത് മലയാളി അസോസിയേഷൻ x ടോണ്ടൻ സൂപ്പർ റൈഡേഴ്‌സ്, എക്സിറ്റർ റോയൽ ഡെവൺ x ബ്രിസ്റ്റോൾ കൊമ്പൻസ് എന്നിവരാകും ഗ്രൂപ്പ് തല മത്സരങ്ങളിൽ മാറ്റുരയ്ക്കുക. സെമി ഫൈനലിനും ലൂസേഴ്‌സ് ഫൈനലിനും ശേഷം നാലുമണിയോടെയാകും ഫൈനൽ മത്സരം നടക്കുകയെന്ന് പിഎംസിസി പ്രസിഡന്റ് സാനി മൈക്കിൾ അറിയിച്ചു.
വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫികളും നൽകും. ലൈഫ് ലൈൻ പ്രൊട്ടക്ട് ( അലൈഡ് ഫിനാൻഷ്യൽ സർവീസസ്), പുഷ്പഗിരി ബിൽഡേഴ്‌സ് & ഡെവലപ്പേഴ്‌സ്, എ ജി ബസാർ ടേസ്റ്റ് ഓഫ് ഇന്ത്യ, ഡെവൺ സ്റ്റാർ ലിമിറ്റഡ് യുകെ എന്നിവരാണ് ക്രിക്കറ്റ് ടൂര്ണമെന്റിന്റെ സ്‌പോൺസർമാർ.
വിശാലമായ കാർ പാർക്കിങ് സൗകര്യങ്ങളുള്ള ക്രിക്കറ്റ് ക്ലെബ്ബിൽ കുടുംബസമേതമെത്തി മത്സരങ്ങൾ വീക്ഷിക്കാനുള്ള സൗകര്യങ്ങൾ സംഘാടകർ ഒരുക്കിയിട്ടുണ്ട്. ടൂര്ണമെന്റിനോടൊപ്പം ഫുഡ് ഫെസ്റ്റിൽ കേരളീയ നാടൻ വിഭവങ്ങൾ മിതമായ നിരക്കിൽ മുഴുവൻ സമയവും ലഭ്യമാകുമെന്ന് സെക്രട്ടറി ജിജോ ഗീവർഗീസ് അറിയിച്ചു. പ്രസിഡന്റ് സാനി മൈക്കിൾ, സെക്രട്ടറി ജിജോ ഗീവർഗീസ് എന്നിവർക്കൊപ്പം ജോയിന്റ് സെക്രട്ടറി നീതു മേരി തോമസ്, ട്രഷറർ സിജോ ജോർജ്ജ്, എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗങ്ങളായ സജി വർഗ്ഗീസ്, ഫെബിൻ ജോസ്, സന്തോഷ് ജോൺ, സുബിൻ സെബാസ്റ്റിയൻ, വരുൺ ഗോപി, രഞ്ജിത് വേണുഗോപാൽ, സുധ രാധ, അക്സ അന്ന ജോൺ, ഫെമിന ജോസ്, ഗോപിക ഡിബിൻ എന്നിവരാണ് ടൂർണമെന്റിന്റെ വിജയത്തിനായി പിന്നണിയിൽ പ്രവർത്തിക്കുന്നത്.
നാളെ നടക്കുന്ന ടൂര്ണമെന്റിലേക്ക് മുഴുവൻ കായിക പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് സുജു ജോസഫ്, സെക്രട്ടറി സുനിൽ ജോർജ്ജ്, വള്ളംകളി കോർഡിനേറ്റർ ജോബി തോമസ് തുടങ്ങിയവർ അറിയിച്ചു.
click on malayalam character to switch languages