1 GBP = 105.61
breaking news

കാസര്‍ഗോഡ് പന്നിയ്ക്ക് വച്ച കെണിയില്‍ കുടുങ്ങിയ പുലി ചത്തു; മരണകാരണം വയറിനേറ്റ ഗുരുതര പരുക്ക്

കാസര്‍ഗോഡ് പന്നിയ്ക്ക് വച്ച കെണിയില്‍ കുടുങ്ങിയ പുലി ചത്തു; മരണകാരണം വയറിനേറ്റ ഗുരുതര പരുക്ക്


കാസര്‍ഗോഡ് ആദൂര്‍ മല്ലംപാറയില്‍ പന്നിയ്ക്ക് വച്ച കെണിയില്‍ കുടുങ്ങിയ പുലി ചത്തു. പുലിയെ മയക്കുവെടി വയ്ക്കാന്‍ ആര്‍ ആര്‍ ടി സംഘം എത്തുന്നതിനു മുന്‍പ് പുലി ചാവുകയായിരുന്നു. വയറിനേറ്റ ഗുരുതര പരുക്കാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

ആദൂര്‍ മല്ലംപാറയില്‍ സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തിനോട് ചേര്‍ന്നാണ് ഇന്ന് രാവിലെ പുലിയെ കണ്ടത്. പന്നിയ്ക്ക് വച്ച കെണിയില്‍ വയര്‍ കുരുങ്ങിയ നിലയിലായിരുന്നു പുലി. പുലിയുടെ അലര്‍ച്ച കേട്ടെത്തിയവര്‍ ഉടന്‍ പോലീസിനെയും, വനം വകുപ്പിനെയും വിവരം അറിയിച്ചു. അക്രമാസക്തനായ പുലിയെ മയക്കുവെടി വയ്ക്കാന്‍ കണ്ണൂരില്‍ നിന്ന് ആര്‍ ആര്‍ ടി സംഘം എത്തുന്നതിനു മുന്‍പ് പുലി ചത്തു. പ്രായമുള്ള പുലിയാണെന്നും കെണിയില്‍ കുരുങ്ങിയതോടെ വയറിനേറ്റ പരുക്കാണ് മരണ കാരണമെന്നുമാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം.

അതേസമം മറയൂര്‍ ഇന്ദിരാ നഗര്‍ കോളനി സ്വദേശി ഗണേശന്റെ വീടിന് നേരെ ഇന്ന് കാട്ടാന ആക്രമണം ഉണ്ടായി. ശബ്ദം കേട്ട് പുറത്തിറങ്ങിയ ഗണേശനും, ഭാര്യയും, മകളും ഓടി രക്ഷപ്പെട്ടു. വീടിന്റെ മുന്‍ഭാഗം കാട്ടാന തകര്‍ത്തു. കഴിഞ്ഞ രണ്ടാഴ്ചയായി പടയപ്പ മൂന്നാര്‍ ചെണ്ടുവാരൈ എസ്റ്റേറ്റിലാണ് തമ്പടിച്ചിരിക്കുന്നത്. ആര്‍ ആര്‍ ടിയുടെ കണ്ണുവെട്ടിച്ച് ജനവാസ മേഖലയില്‍ ഇറങ്ങിയ പടയപ്പ വ്യാപകമായി കൃഷി നശിപ്പിച്ചു. കോതമംഗലം കുട്ടമ്പുഴ എസ് വളവില്‍ സ്‌കൂട്ടര്‍ യാത്രികന് നേരെയും കാട്ടാന ആക്രമണം ഉണ്ടായി . തട്ടേക്കാട് സ്വദേശി സജി തലനാരിഴയ്ക്ക് രക്ഷപ്പെട്ടെങ്കിലും സ്‌കൂട്ടര്‍ കാട്ടാന തകര്‍ത്തു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more