1 GBP = 105.62
breaking news

മോഹൻലാലിനെ അധിക്ഷേപിച്ച യൂട്യൂബർ അജു അലക്‌സ് പൊലീസ് കസ്റ്റഡിയിൽ

മോഹൻലാലിനെ അധിക്ഷേപിച്ച യൂട്യൂബർ അജു അലക്‌സ് പൊലീസ് കസ്റ്റഡിയിൽ


നടൻ മോഹൻലാലിനെ അധിക്ഷേപിച്ച യൂട്യൂബർ അജു അലക്‌സ്(ചെകുത്താൻ) പൊലീസ് കസ്റ്റഡിയിൽ. താര സംഘടനയായ അമ്മ ജനറൽ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലാണ് ചെകുത്താന്‍ ചാനല്‍ ഉടമ പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അജുവിനെതിരെ ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) എന്നീ വകുപ്പുകളാണ് ചുമത്തിയത്.

കേസെടുത്ത പിന്നാലെ അജു അലക്സ് ഒളിവിലായിരുന്നു.അശ്ലീല പദങ്ങൾ ഉപയോഗിച്ച് നടീ നടന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും സോഷ്യൽ മീഡിയയിൽ അവഹേളിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നടൻ ബാല കഴിഞ്ഞ ദിവസം താരസംഘടനയായ ‘അമ്മ’യിലും പാലാരിവട്ടം പൊലീസിലും പരാതി നൽകിയിരുന്നു.

വയനാട് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ സ്ഥലത്ത് ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനൻ്റ് കേണൽ പദവി വഹിക്കുന്ന മോഹൻലാൽ പട്ടാള യൂണിഫോമിൽ സന്ദർശിച്ചതിന് എതിരെയാണ് അജു അലക്സ് ചെകുത്താൻ യൂട്യൂബ് ചാനലിലൂടെ അധിക്ഷേപിക്കുന്ന തരത്തിൽ പരമാർശം നടത്തിയത്. മോഹൻലാലിന്റെ ആരാധകരില്‍ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലാണ് അജു അലക്സിന്റെ പരാമർശമെന്നും തിരുവല്ല പൊലീസ് റജിസ്ട്രർ ചെയ്ത എഫ്ഐആറിൽ വ്യക്തമാക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more