1 GBP = 105.54
breaking news

‘സ്വർണം നേടിയ പാക് താരം അർഷാദ് നദീമും എന്റെ മകൻ തന്നെ’; നേട്ടത്തിൽ സന്തോഷമെന്ന് നീരജിന്റെ മാതാവ്

‘സ്വർണം നേടിയ പാക് താരം അർഷാദ് നദീമും എന്റെ മകൻ തന്നെ’; നേട്ടത്തിൽ സന്തോഷമെന്ന് നീരജിന്റെ മാതാവ്


ഒളിമ്പിക്‌സ് ജാവലിൻ ത്രോ മത്സരത്തിൽ സ്വർണ മെഡൽ നേടിയ പാകിസ്താൻ താരം അർഷാദ് നദീമും തനിക്ക് മകനെപോലെയാണെന്ന് നീരജ് ചോപ്രയുടെ മാതാവ് സരോജ് ദേവി. ‘വെള്ളി മെഡൽ നേട്ടത്തിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്, സ്വർണത്തിന് തുല്യമായാണ് ഇതിനെ കാണുന്നത്. പരുക്കിന്റെ പിടിയിലായിരുന്നു അവൻ.

അതിൽ നിന്ന് തിരിച്ചുവന്നാണ് ഈ നേട്ടം. സ്വർണം നേടിയ കുട്ടിയും ഞങ്ങളുടെ മകൻ തന്നെയാണെന്നും നീരജിന്റെ മാതാവ് പറഞ്ഞു. ഒളിമ്പിക്‌സ് റെക്കോർഡ് പ്രകടനം നടത്തിയാണ് പാക് താരം ജാവലിനിൽ സ്വർണം സ്വന്തമാക്കിയത്.

സ്വർണമെഡൽ നേടിയ അർഷാദ് നദീമിനെ നീരജ് ചോപ്രയും അഭിനന്ദിച്ചു. കഴിഞ്ഞ എട്ട് വർഷത്തിനിടെ ആദ്യമായാണ് നീരജ് പാക് താരത്തിന് മുന്നിൽ കീഴടങ്ങുന്നത്. ചരിത്രത്തിൽ പാകിസ്താൻ നേടുന്ന ആദ്യ വ്യക്തിഗത മെഡലും ഇതുതന്നെയാണ്.

പാകിസ്താന്റെ 32 വർഷമായുള്ള ഒളിമ്പിക് മെഡൽ വരൾച്ചക്കാണ് നദീം ജാവലിനിലൂടെ അറുതി വരുത്തിയത്. ഫൈനലിൽ രണ്ട് തവണയാണ് നദീം 90 മീറ്ററിന് മുകളിൽ എറിഞ്ഞത്. 92.97 എന്ന ഒളിമ്പിക് റെക്കോർഡും കരിയർ ബെസ്റ്റും പാരീസിൽ സ്വന്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more