1 GBP = 105.61
breaking news

വിസ്മയിപ്പിക്കുന്ന കായിക പരിപാടികളും മത്സരങ്ങളുമായി സ്റ്റോക്ക്പോർട്ട് മലയാളി അസോസിയേഷൻറെ സ്പോർട്സ് ഡേ അവിസ്മരണീയമായി. 

വിസ്മയിപ്പിക്കുന്ന കായിക പരിപാടികളും മത്സരങ്ങളുമായി സ്റ്റോക്ക്പോർട്ട് മലയാളി അസോസിയേഷൻറെ സ്പോർട്സ് ഡേ അവിസ്മരണീയമായി. 

സ്റ്റോക്ക്പോർട്ട് മലയാളി അസോസിയേഷൻറെ ഈ വർഷത്തെ സ്പോർട്സ് ഡേ ഹെയ്സൽഗ്രൂ ഗ്രീൻലൈൻ പാർക്കിൽ ജൂലൈ 27 ന് നടത്തപ്പെട്ടു. രാവിലെ 9 30ന് ആരംഭിച്ച കായികമത്സരങ്ങൾ പ്രസിഡൻറ് ഷൈജു തോമസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന മത്സരങ്ങളിൽ വൈവിധ്യവും രസകരവുമായ കായിക പരിപാടികൾ നടത്തപ്പെട്ടു. ഓട്ട മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികളുടെ ഉത്സാഹവും ഉറപ്പും അത്ഭുതകരമായിരുന്നു. മുതിർന്നവരുടെ മത്സരങ്ങളിൽ അസോസിയേഷൻ അംഗങ്ങൾ പ്രകടിപ്പിച്ച കൂട്ടായ്മ അഭിനന്ദനിയവും മുന്നോട്ടുള്ള അസോസിയേഷന്റെ പ്രവർത്തനങ്ങൾക്കു കരുത്തു പകരുന്നതുമായി. വിജയികൾക്കുള്ള സമ്മാനദാനം അസോസിയേഷൻ കമ്മറ്റി അംഗങ്ങളായ ജോസ് ജോസഫ്, വർഗീസ് പൗലോസ്, അരുൺ സെൽവരാജ്, ബിൻസ് ജോസഫ്, സാന്റോ കോന്നികര, റോണി പൗലോസ്, ടിനു സെബാസ്റ്റ്യൻ, മനോജ് ജോൺ എന്നിവർ നിർവഹിച്ചു. 

കമ്മറ്റി അംഗങ്ങളായ സിബി ജോസഫ്, റീന സ്റ്റീഫൻസൺ എന്നിവർ വനിതകളുടെ കായിക മത്സരങ്ങൾക്ക് നേതൃത്വം നൽകി. അസോസിയേഷൻറെ ഒരുമയും ഏകതയും നിലനിർത്തിക്കൊണ്ട് വിസ്മയിപ്പിക്കുന്ന കായികമത്സരങ്ങൾ മികവോടെ നടത്തുന്നതിന് നേതൃത്വം നൽകിയ സ്പോർട്സ് ഡേ കോർഡിനേറ്റർമാരായ അരുൺ സെൽവരാജ്, സാന്റോ കോന്നികര, വർഗീസ് പൗലോസ് എന്നിവരുടെ സംഭാവനകൾ പ്രശംസനീയമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more