1 GBP = 110.75
breaking news

വയനാട് ദുരിതബാധിതർക്ക് സാന്ത്വനവുമായി യുകെ മലയാളി; ദുരന്തത്തിൽപ്പെട്ട രണ്ടു കുടുംബങ്ങൾക്ക് വീട് വയ്ക്കാൻ സ്ഥലം നൽകുമെന്ന എക്സിറ്റർ മലയാളിയുടെ പോസ്റ്റ് വൈറലാകുന്നു

വയനാട് ദുരിതബാധിതർക്ക് സാന്ത്വനവുമായി യുകെ മലയാളി; ദുരന്തത്തിൽപ്പെട്ട രണ്ടു കുടുംബങ്ങൾക്ക് വീട് വയ്ക്കാൻ സ്ഥലം നൽകുമെന്ന എക്സിറ്റർ മലയാളിയുടെ പോസ്റ്റ് വൈറലാകുന്നു

എക്സിറ്റർ: വയനാട് ദുരിതബാധിതർക്ക് സാന്ത്വനമേകാൻ യുകെ മലയാളികൾ ഒന്നടങ്കം മുന്നിട്ടിറങ്ങുകയാണ്. യുക്മ ചാരിറ്റി ഫൗണ്ടേഷൻ ആരംഭിച്ച ഫണ്ട് ശേഖരണം ഇതിനകം തന്നെ അംഗ അസ്സോസിയേഷനുകളും ഏറ്റെടുത്ത് കഴിഞ്ഞു. അതോടൊപ്പം തന്നെ വ്യക്തിപരമായ സഹായങ്ങളാണ് നിരവധിപേർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ നൽകി വരുന്നത്.

എന്നാൽ ഇതിൽ നിന്നെല്ലാം വിഭിന്നമായി എക്സിറ്റർ മലയാളിയായ സാബു എബ്രഹാം ഫേസ്‌ബുക്കിൽ നൽകിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. വയനാട് ദുരന്തത്തിൽ പെട്ട രണ്ടു കുടുംബങ്ങൾക്കു കോട്ടയം, പാലക്കാട്‌ ഇതിൽ ഏതെങ്കിലും ജില്ലയിൽ താമസിക്കാൻ താല്പര്യം ഉണ്ടെങ്കിൽ വീടുവയ്ക്കാൻ തന്റെ സ്ഥലം നൽകാൻ തയ്യാറാണെന്നാണ് സാബു കുറിച്ചത്. തന്റെ വാട്ട്സ്ആപ്പ് നമ്പർ കൂടി നൽകിക്കൊണ്ട് നൽകിയ കുറിപ്പ് വൈറലാകുകയാണ്. ദിവസവും ദൃശ്യ മാധ്യമങ്ങളിൽക്കൂടി വരുന്ന വാർത്തകൾ കണ്ട് സഹിക്കാൻ കഴിയുന്നില്ലെന്നാണ് സാബു പറയുന്നത്. നമുക്കും നാളെ ഈയൊരവസ്ഥ വന്ന് ചേർന്നാലോയെന്നാണ് സുഹൃത്തുക്കളുടെ ചോദ്യങ്ങൾക്ക് മറുപടിയായി സാബു പറയുന്നത്.

മൂന്നാർ മാങ്കുളമാണ് സാബു അബ്രഹാമിന്റെ വീടായ നടുത്തൊട്ടിയിൽ. കഴിഞ്ഞ പതിനെട്ട് വർഷമായി എക്സിറ്ററിൽ താമസിക്കുന്ന സാബുവിന് പൂർണ്ണ പിന്തുണ നൽകുകയാണ് ഭാര്യ ബിന്ദു ജോർജ്ജും മക്കളായ തെരേസാ സാബുവും സിബിൻ സാബുവും. എക്സിറ്റർ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റ് കൂടിയായ സാബു എബ്രഹാം യുക്മ പ്രതിനിധിയായും പ്രവർത്തിച്ചിട്ടുണ്ട്. സാബുവിന് യുക്മ നാഷണൽ റീജിയണൽ ഭാരവാഹികൾ അഭിനന്ദനങ്ങൾ നേർന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more