1 GBP = 110.31

ഡൽഹിയിൽ കനത്ത മഴ; അഴുക്കുചാലില്‍ വീണ് അമ്മയും കുഞ്ഞും മരിച്ചു

ഡൽഹിയിൽ കനത്ത മഴ; അഴുക്കുചാലില്‍ വീണ് അമ്മയും കുഞ്ഞും മരിച്ചു

ഡൽഹിയിലെ മഴക്കെടുതിയിൽ അമ്മയും കുഞ്ഞും മരിച്ചു. ഗാസിപൂരിൽ മഴവെള്ളം നിറഞ്ഞ അഴുക്കുചാലിൽ വീണാണ് മരണം. തനൂജ ബിഷ്ത്(23) എന്ന യുവതിയും മകന്‍ പ്രിയാൻഷിനൊപ്പം ഗാസിപൂരിലെ ആഴ്ചച്ചന്തയിൽ പോയി തിരിച്ചുവരുന്നതിനിടെയാണ് സംഭവം. ഇന്നലെ രാത്രി 8 മണിയോടെ ആയിരുന്നു അപകടം.

കനത്ത മഴയെ തുടര്‍ന്ന് റോഡില്‍ നിറയെ വെള്ളം നിറഞ്ഞിരുന്നു. വെള്ളക്കെട്ടില്‍ റോഡിന് സമീപമുള്ള ഓടയിലേക്ക് തനൂജയും മകനും അബദ്ധത്തില്‍ വീഴുകയായിരുന്നു. തിരച്ചിലിൽ രണ്ട് മൃതദേഹങ്ങളും 500 മീറ്റർ അകലെ നിന്ന് കണ്ടെടുത്തു. മകന്‍റെ കയ്യില്‍ മുറുകെപ്പിടിച്ച നിലയിലായിരുന്നു തനൂജയുടെ മൃതദേഹം.

രക്ഷാപ്രവർത്തനം വേഗത്തിലായിരുന്നെങ്കിൽ അമ്മയെയും മകനെയും രക്ഷിക്കാമായിരുന്നെന്ന് യുവതിയുടെ കുടുംബാംഗങ്ങൾ പറഞ്ഞു. അപകടം നടക്കുമ്പോള്‍ നോയിഡയിലെ ജോലിസ്ഥലത്തായിരുന്നു തനൂജയുടെ ഭര്‍ത്താവ് ഗോവിന്ദ് സിംഗ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more