1 GBP = 105.56
breaking news

വയനാട് ഉരുൾപൊട്ടൽ; മരണ സംഖ്യ ഉയരുന്നു; രക്ഷാദൗത്യം തുടരുന്നു 

വയനാട് ഉരുൾപൊട്ടൽ; മരണ സംഖ്യ ഉയരുന്നു; രക്ഷാദൗത്യം തുടരുന്നു 

വയനാട് ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. വയനാട് ദുരന്തത്തിൽ കനത്ത മഴയിലും രക്ഷാ ദൗത്യം തുടരുകയാണ്. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവർ ഏറെയാണ്. ആദ്യ ദിനം മോശം കാലാവസ്ഥ മൂലം താൽക്കാലികമായി നിര്‍ത്തിവച്ച രക്ഷാദൗത്യം അതിരാവിലെ തുടങ്ങിയിരുന്നു.

വെള്ളാർമല സ്കൂൾ തകർന്നു. ചൂരൽമല – മുണ്ടക്കൈ റൂട്ടിലെ പാലം തകർന്നിട്ടുണ്ട്. ഇത് രക്ഷാ പ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. മുണ്ടക്കൈയും അട്ടമലയും ഒറ്റപ്പെട്ടു. മരിച്ചവരിൽ പിഞ്ചു കുട്ടികളും ഉൾപ്പെടുന്നുണ്ട്. മേപ്പാടി പഞ്ചായത്തിലെ ചൂരൽമല ടൗണിൽ നിരവധി കടകൾ ഒലിച്ചു പോയിട്ടുണ്ട്. പുഴ ​ഗതിമാറി ഒഴുകിയതായി സൂചന. കൺട്രോൾ റൂം തുറന്നിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more