1 GBP = 106.56
breaking news

സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം: സൈബർ അതിക്രമത്തിനെതിരെ പരാതി നൽകി അർജുൻ്റെ കുടുംബം

സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം: സൈബർ അതിക്രമത്തിനെതിരെ പരാതി നൽകി അർജുൻ്റെ കുടുംബം


സൈബർ അതിക്രമത്തിനെതിരായി പരാതി നൽകി ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കുടുംബം. സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം നടക്കുന്നതായി കുടുംബം പറയുന്നു. വാർത്താ സമ്മേളനത്തിലെ വാക്കുകൾ എഡിറ്റ് ചെയ്ത് മാറ്റിയാണ് പ്രചാരണം നടക്കുന്നത്. കോഴിക്കോട് സൈബർ സെല്ലിലാണ് കുടുംബം പരാതി നൽകിയത്.

കഴിഞ്ഞ രണ്ട് ദിവസം മുൻ അർജുന്റെ കുടുംബം നടത്തിയ വാർത്താസമ്മേളമനത്തിന്റെ ഭാഗങ്ങളാണ് വ്യാജ പ്രചാരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. അർജുന്റെ മാതാവിനൊപ്പം വാർത്താസമ്മേളനത്തിൽ ഇരുന്ന സഹോദരി ഷീലയെ ലക്ഷ്യമിട്ടുകൊണ്ടാണ് പ്രചാരണങ്ങൾ നടക്കുന്നത്. ഷീല തെറ്റായ കാര്യങ്ങൾ പറഞ്ഞെന്നും തുടർന്ന് മാതാവ് ഇത് മാധ്യമങ്ങളോട് പറഞ്ഞുവെന്ന് ആരോപിച്ചാണ് സൈബർ അതിക്രമം നടക്കുന്നത്. തുടർന്നാണ് കുടുംബം സൈബർ സെല്ലിൽ പരാതിയുമായി സമീപിച്ചത്.

അതേസമയം അർജുന് വേണ്ടിയുള്ള തെരച്ചിൽ ഇന്ന് പത്താം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. നിർണായക തെരച്ചിലാണ് ഇന്ന് നടക്കുക. അപകട സ്ഥലത്ത് നിന്ന് 20 മീറ്റർ മാറി കണ്ടെത്തിയ ലോറിയിൽ നിന്ന് അർജുനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ദൗത്യസംഘം. ഡ്രോൺ ദൗത്യത്തിനായി റിട്ട. മേജർ ജനറൽ ഇന്ദ്രബാലന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തുണ്ട്. ഇന്നത്തെ തെരച്ചിലിന്റെ മേൽനോട്ടത്തിനായി കർണാടക ലോ ആൻഡ് ഓർഡർ എഡിജിപി ആർ ഹിതേന്ദ്രയെ മുഖ്യമന്ത്രി നിയോഗിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more