1 GBP = 110.24
breaking news

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ (ഐ ഒ സി) സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം വികാരോജ്വലമായി; സമ്മേളനം പ്രതിപക്ഷ നേതാവ് ശ്രീ. വി ഡി സതീശൻ, എം എൽ എ സമ്മേളനം ഉദ്ഘാടനം ചെയ്തു; രാഷ്ട്രീയ – സാമൂഹിക – സാംസ്കാരിക – മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുത്തു 

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ (ഐ ഒ സി) സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം വികാരോജ്വലമായി; സമ്മേളനം പ്രതിപക്ഷ നേതാവ് ശ്രീ. വി ഡി സതീശൻ, എം എൽ എ സമ്മേളനം ഉദ്ഘാടനം ചെയ്തു; രാഷ്ട്രീയ – സാമൂഹിക – സാംസ്കാരിക – മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുത്തു 

യൂറോപ്പ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ ജർമ്മനി, യു കെ, അയർലണ്ട്, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, പോളണ്ട് യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം വികാരോജ്വലമായി. കേരളത്തിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള രാഷ്ട്രീയ -സാമൂഹിക – സാംസ്കാരിക – മാധ്യമ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചു കൊണ്ടു ‘ഓർമയിൽ ഉമ്മൻ‌ചാണ്ടി’ എന്ന തലക്കെട്ടിൽ ഓൺലൈൻ ആയി സംഘടിപ്പിച്ച സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം പ്രതിപക്ഷ നേതാവ് ശ്രീ. വി ഡി സതീശൻ, എം എൽ എ നിർവഹിച്ചു. 

കക്ഷി രാഷ്ട്രീയ ഭേദമന്യേ താൻ ഉൾപ്പടെയുള്ള രാഷ്ട്രീയ പ്രവർത്തകർക്ക് വഴികാട്ടി ആയി മുൻപേ നടന്നു നീങ്ങിയ ആളായിരുന്നു ശ്രീ. ഉമ്മൻ ചാണ്ടി എന്നും അധികാരം നിലനിർത്താൻ അമിതാധികാരം പ്രയോഗിക്കുന്ന ഇന്നത്തെ ഭരണാധികാരികളിൽ നിന്നും വ്യത്യസ്തമായി ജനക്ഷേമം ലക്ഷ്യമാക്കി മുന്നിട്ടിറങ്ങിയ ഭരണാധിക്കാരി കൂടിയായിരുന്നു അദ്ദേഹമെന്നും അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്തുകൊണ്ട് ശ്രീ. വി ഡി സതീശൻ പറഞ്ഞു.

ചടങ്ങിൽ എം എൽ എ മാരായ ശ്രീ. റോജി എം ജോൺ, ശ്രീ. സനീഷ് കുമാർ ജോസഫ്, എ ഐ സി സി ദേശീയ വക്താവ് ശ്രീമതി. ഷമാ മുഹമ്മദ്‌, കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനവർ ശ്രീ. പി സരിൻ, ഉമ്മൻ ചാണ്ടിയുടെ മകൾ ശ്രീമതി. മറിയ ഉമ്മൻ, ഐ ഒ സി ഗ്ലോബൽ കോർഡിനേറ്റർ ശ്രീ. അനുരാ മത്തായി, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ഉപാധ്യക്ഷൻ ശ്രീ. അബിൻ വർക്കി, മുതിർന്ന മാധ്യമ പ്രവർത്തകൻ ശ്രീ. ജോർജ് കള്ളിവയലിൽ എന്നിവർ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്തു അനുസ്മരണ സന്ദേശങ്ങൾ നൽകി. 

ഐ ഒ സി യൂറോപ്പ് വൈസ് –  ചെയർമാൻ ശ്രീ. സിരോഷ് ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ ഒ സി ജർമ്മനി – കേരള ചാപ്റ്റർ പ്രസിഡന്റും പ്രോഗ്രാം കോർഡിനേറ്ററുമായ ശ്രീ. സണ്ണി ജോസഫ് സ്വാഗതവും, ഐ ഒ സി യു കെ – കേരള ചാപ്റ്റർ മീഡിയ കോർഡിനേറ്റർ ശ്രീ. റോമി കുര്യാക്കോസ് നന്ദിയും അർപ്പിച്ചു. 

യൂറോപ്പിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ വിവിധ യുണിറ്റുകളെ പ്രതിനിധീകരിച്ചുകൊണ്ട് ശ്രീ. ജോയി കൊച്ചാട്ടി (ഐ ഒ സി സ്വിറ്റ്സർലൻഡ് പ്രസിഡന്റ്‌), ശ്രീ. ലിങ്കിൻസ്റ്റർ മാത്യു (ഐ ഒ സി അയർലണ്ട്  പ്രസിഡന്റ്‌), ശ്രീ. സാഞ്ചോ മുളവരിക്കൽ (ഐ ഒ സി അയർലണ്ട് വൈസ് – പ്രസിഡന്റ്‌), ശ്രീ. ടോമി തോണ്ടംകുഴി (ഐ ഒ സി സ്വിറ്റ്സർലൻഡ് – കേരള ചാപ്റ്റർ പ്രസിഡന്റ്‌), ശ്രീ. സുജു ഡാനിയേൽ (ഐ ഒ സി യു കെ – കേരള ചാപ്റ്റർ പ്രസിഡന്റ്‌), ശ്രീ. ജിൻസ് തോമസ് (ഐ ഒ സി പോളണ്ട് – പ്രസിഡന്റ്‌), ശ്രീ. ഗോകുൽ ആദിത്യൻ (ഐ ഒ സി പോളണ്ട് – ജനറൽ സെക്രട്ടറി), ശ്രീ. അജിത് മുതയിൽ (ഐ ഒ സി യു കെ വക്താവ്), ശ്രീ. ബോബിൻ ഫിലിപ്പ് (ഐ ഒ സി യു കെ – കേരള ചാപ്റ്റർ) എന്നിവർ ചടങ്ങിൽ ശ്രീ.ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു സംസാരിച്ചു. 

വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള സാമൂഹിക – സാംസ്കാരിക – മാധ്യമ പ്രവർത്തകരായ ജോസ് കുമ്പിളുവേലിൽ, അഗസ്റ്റിൻ ഇലഞ്ഞിപ്പള്ളി, ശ്രീമതി. ഷൈനു മാത്യൂസ് എന്നിവരും നിരവധി കോൺഗ്രസ്‌ / ഐ ഒ സി പ്രവർത്തകർ, ഉമ്മൻ ചാണ്ടിയെ നെഞ്ചോടു ചേർത്ത സുമനസുകൾ എന്നിവർ സമ്മേളനത്തിന്റെ ഭാഗമായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more