1 GBP = 106.75
breaking news

ഒറ്റപ്പെട്ട സ്ത്രീകൾക്ക് കൈത്താങ്ങായി വേൾഡ് പീസ് മിഷൻ

ഒറ്റപ്പെട്ട സ്ത്രീകൾക്ക് കൈത്താങ്ങായി വേൾഡ് പീസ് മിഷൻ

തിരുവനന്തപുരം :സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി വേൾഡ് പീസ് മിഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി രൂപീകരിച്ചു.നിർദ്ധനരും ഒറ്റപ്പെട്ടവരുമായ സ്ത്രീകൾക്ക് തൊഴിലും പാർപ്പിടവും ഒരുക്കി നൽകുന്നതിനാണ് വേൾഡ് പീസ് മിഷൻ കേരളത്തിൽ ലക്ഷ്യമിടുന്നത്.കഴിഞ്ഞ 29 വർഷമായി 54 രാജ്യങ്ങളിൽ വിവിധ മേഖലകളിൽ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിവരുന്ന വേൾഡ് പീസ് മിഷൻ,കേരളത്തിലെ എല്ലാ ജില്ലകളിലും 10 വീടുകൾ വീതം നിർമിച്ചു നൽകുന്നതും നിർധനരായ സ്ത്രീകളുടെ നേതൃത്വത്തിൽ ഹോട്ടലുകൾ തുടങ്ങുന്നതുമാണ് ആദ്യഘട്ട പരിപാടി.

തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന ചടങ്ങ് വേൾഡ് പീസ് മിഷൻ ചെയർമാനും മ്യൂസിക് ഡയറക്ടറുമായ ഡോ.സണ്ണി സ്റ്റീഫൻ ഉദ്ഘാടനം നിർവഹിച്ചു.ജില്ലാ പ്രസിഡന്റ് ശ്രീമതി ബീന അജിത്ത് അധ്യക്ഷത വഹിച്ചു.ഇന്റർനാഷണൽ ട്രെയിനർ ശ്രീ. ടോം സക്കറിയ കുന്നുംപുറം,വേൾഡ് പീസ് മിഷൻ സംസ്ഥാന പ്രസിഡന്റ് ശ്രീമതി ജയകുമാരി എന്നിവർ പ്രസംഗിച്ചു .കേരളത്തിലെ എല്ലാ ജില്ലയിലും ജില്ലാകമ്മിറ്റികൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി 20അംഗ ജില്ലാകമ്മിറ്റിക്കാണ് തിരുവനന്തപുരത്ത് തുടക്കം കുറിച്ചത് .ഓരോ ജില്ലയിലും ബ്ലോക്ക്‌/കോർപറേഷൻ /മുനിസിപ്പാലിറ്റി /പഞ്ചായത്ത്‌, വാർഡ് തലംവരെയുള്ളആയിരം പേരടങ്ങുന്ന സ്ത്രീകളുടെ നേതൃത്വമാണ് അർഹതയുള്ളവരെ കണ്ടെത്തുന്നത്തിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്തിനും മുൻകൈ എടുക്കുന്നത് .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more