1 GBP = 109.95
breaking news

യോർക്ക്ഷെയറിൽ കാറും മോട്ടോർ ബൈക്കും അപകടത്തിൽപ്പെട്ട് രണ്ടു കുട്ടികളുൾപ്പെടെ ആറുപേർക്ക് ദാരുണാന്ത്യം

യോർക്ക്ഷെയറിൽ കാറും മോട്ടോർ ബൈക്കും അപകടത്തിൽപ്പെട്ട് രണ്ടു കുട്ടികളുൾപ്പെടെ ആറുപേർക്ക് ദാരുണാന്ത്യം

വെസ്റ്റ് യോർക്ക്ഷെയറിൽ കാറും മോട്ടോർ ബൈക്കും അപകടത്തിൽപ്പെട്ട് നാല് മുതിർന്നവരും രണ്ട് കുട്ടികളും മരിച്ചതായി പോലീസ് അറിയിച്ചു.
എ61 വേക്ക്ഫീൽഡ് റോഡിൽ വേക്ക്ഫീൽഡിനും ബാർൺസ്ലിക്കും ഇടയിൽ ഇന്നലെ വെകുന്നേരം നാലുമണിയോടെയാണ് അപകടം നടന്നത്. ഫോർഡ് ഫോക്കസ് കാറും മോട്ടോർ സൈക്കിളും കൂട്ടിയിടിക്കുകയായിരുന്നു.

കാറിൽ യാത്ര ചെയ്തിരുന്ന രണ്ട് പെൺകുട്ടികൾക്കൊപ്പം ഒരു പുരുഷനും സ്ത്രീയും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി വെസ്റ്റ് യോർക്ക്ഷയർ പോലീസ് അറിയിച്ചു.
മോട്ടോർ സൈക്കിളിലുണ്ടായിരുന്ന ഒരു പുരുഷനും സ്ത്രീയുമാണ് സംഭവസ്ഥലത്ത് തന്നെ മരിച്ചത്. മറ്റ് രണ്ടുപേർ പിന്നീട് ആശുപത്രിയിൽ വച്ചാണ് മരണമടഞ്ഞത്.

സ്റ്റെയിൻക്രോസിനും ന്യൂമില്ലർഡാമിനുമിടയിലാണ് അപകടം നടന്നത്. അപകടത്തെത്തുടർന്ന് ഷാ ലെയ്‌നിനും വാറൻ ലെയ്‌നിനും ഇടയിൽ റോഡ് അടച്ചു. അന്വേഷണം തുടരുന്നതിനാൽ കുറച്ച് സമയത്തേക്ക് റോഡ് അടച്ചിടുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം സംഭവുമായി ബന്ധപ്പെട്ട് ഏതെങ്കിലും ദൃക്‌സാക്ഷികൾ ഉണ്ടെങ്കിൽ മുന്നോട്ട് വരണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.
“ഇത് തികച്ചും ദാരുണമായ സംഭവമാണ്, ഇത് ആറ് ജീവൻ നഷ്ടപ്പെട്ടു. മരണമടഞ്ഞവരുടെ കുടുംബങ്ങളിലേക്കാണ് തങ്ങളുടെ ചിന്തകളും പിന്തുണയും.” വെസ്റ്റ് യോർക്ക്ഷെയർ പോലീസ് സുപ്രണ്ട് അലൻ ട്രാവിസ് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more