1 GBP = 110.08

ഡോ. അജി പീറ്റർ രചനയും സംവിധാനവും നിർവ്വഹിച്ച ‘ദിവ്യകുടുംബം’ സംഗീത ആൽബം മാർ ജോസഫ് സ്രാമ്പിക്കൽ ജൂലൈ 27 ന് പ്രകാശനം ചെയ്യുന്നു.

ഡോ. അജി പീറ്റർ രചനയും സംവിധാനവും നിർവ്വഹിച്ച ‘ദിവ്യകുടുംബം’ സംഗീത ആൽബം മാർ ജോസഫ് സ്രാമ്പിക്കൽ ജൂലൈ 27 ന് പ്രകാശനം ചെയ്യുന്നു.

ജോബി തോമസ്

യുകെ മലയാളിയും ബേസിംഗ്സ്റ്റോക്ക് മുൻ ബറോ കൗൺസിലറും ലണ്ടൻ ബ്രൂണൽ യൂണിവേഴ്സിറ്റിയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനും അറിയപ്പെടുന്ന ആത്മീയ പ്രഭാഷകനുമായ ഡോ. അജി പീറ്റർ രചനയും സംവിധാനവും നിർവ്വഹിച്ച സംഗീത ആൽബം ‘ദിവ്യകുടുംബം ‘ ജൂലൈ 27 ശനിയാഴ്ച യുകെ സമയം മൂന്ന് പി എമ്മിന് (7. 30 പിഎം IST ) ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യാതിഥിയായി പങ്കെടുത്ത് സൂം വെർച്യുൽ പ്ലാറ്റ്ഫോമിലൂടെ പ്രകാശനം ചെയ്യും.

തപസ്സ് ധ്യാനങ്ങളിലൂടെ അനേകായിരങ്ങൾക്ക് ദൈവസ്നേഹം പകർന്നു നൽകിയ പ്രശസ്ത വചനപ്രഘോഷകനും കോട്ടയം ഗുഡ്ന്യൂസ് ധ്യാനകേന്ദ്രത്തിന്റെ ഫൗണ്ടർ ഡയറക്ടറുമായ ഫാ ജോസഫ് കണ്ടെത്തിപ്പറമ്പിൽ, ഏഷ്യാനെറ്റ് യൂറോപ്പ് ചെയർമാനും ആനന്ദ് ടീവി മാനേജിംഗ് ഡയറക്ടറുമായ എസ് ശ്രീകുമാർ, മലയാളം മിഷൻ യു കെ ചാപ്റ്റർ പ്രസിഡന്റും ലോക കേരള സഭാംഗവുമായ സി എ ജോസഫ്, കലാഭവൻ ലണ്ടൻ ഡയറക്ടറും യുക്മ സാംസ്കാരിക വേദി ജനറൽ കൺവീനറുമായ ജയ്സൺ ജോർജ് എന്നിവർ ആശംസകൾ അർപ്പിക്കും. ‘ദിവ്യ കുടുംബം’ സംഗീത ആൽബത്തിലെ ഗാനങ്ങളുടെ രചയിതാവും സംവിധായകനുമായ ഡോ അജി പീറ്റർ നന്ദിയും പ്രകാശിപ്പിക്കും.

യുകെയിലെ അറിയപ്പെടുന്ന കലാസാംസ്കാരിക പ്രവർത്തകയും മികച്ച അവതാരകയുമായ ദീപാ നായർ ആണ് അവതാരകയായി എത്തി ചടങ്ങിന് മിഴിവേകുന്നത്‌. ശ്രോതാക്കളുടെ മനം കവരുന്ന ശബ്ദ സൗന്ദര്യത്തിൽ അനുഗ്രഹീത ഗായകനായ കെസ്റ്റർ ആണ് ഈ സംഗീത ആൽബത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ദൈവസ്നേഹം തുളുമ്പുന്ന ‘ദിവ്യ കുടുംബം’ എന്ന സംഗീത ആൽബത്തിലെ ഭക്തിസാന്ദ്രമായ ഗാനങ്ങൾ അതീവ മനോഹാരിതയിൽ ദൃശ്യവിഷ്കരണം നൽകിയാണ് ചിത്രീകരിച്ചിരിക്കുന്നത്. ശ്രീമതി ജോളി പീറ്റർ നിർമ്മാണവും സാംജി ആറാട്ടുപുഴ സംഗീതവും ഡീജോ പി വർഗ്ഗീസ് എഡിറ്റിംഗും ജോസ് ആലപ്പി സിനിമോട്ടോഗ്രാഫിയും നിർവ്വഹിച്ചിട്ടുള്ള ഈ സംഗീത ആൽബത്തിന്റെ ക്രിയേറ്റീവ് കോഡിനേറ്റർ സി എ ജോസഫ് ആണ്.

കുടുംബ ജീവിതത്തിൽ ദമ്പതികൾ തമ്മിൽ പരസ്പര സ്നേഹവും ബഹുമാനവും ഐക്യവും ഉണ്ടാകേണ്ടതിന്റെ ആവശ്യകതയാണ് ഈ സംഗീത ആൽബത്തിലെ ഗാനങ്ങളിലൂടെയും അവയുടെ ദൃശ്യ ആവിഷ്കാരത്തിലൂടെയും ഡോ അജി പീറ്റർ തുറന്നു കാണിക്കുന്നത്. കുടുംബം എന്നത് സ്നേഹം കൊണ്ടും പങ്കുവയ്ക്കൽ കൊണ്ടും പടുത്തുയർത്തുന്ന ചെറിയ ഒരു ലോകമാണെന്നും പരസ്പരം സ്നേഹിച്ചും വിശ്വസിച്ചും ആ ലോകത്തെ സുന്ദരമാക്കാൻ ഓരോ കുടുംബാംഗങ്ങളും പ്രത്യേകിച്ച് ദമ്പതികളും പരിശ്രമിക്കേണ്ടതാണെന്നും എല്ലാവരെയും ഈ സംഗീത ആൽബം ഓർമ്മപ്പെടുത്തുന്നു.

രണ്ട് വ്യത്യസ്ത കുടുംബങ്ങളിൽ നിന്നും കടന്നുവരുന്ന സ്ത്രീയിലും പുരുഷനിലും നിന്നും ജന്മം കൊള്ളുന്ന കുടുംബം പിന്നീട് വ്യത്യസ്തമായ ആശയങ്ങളുടെയും ചിന്തകളുടെയും മനോഭാവങ്ങളുടെയും കാരണമായി ജീവിതം നരക തുല്യമായി മാറുകയും കുടുംബ തകർച്ചയിലും എത്തുന്ന സ്ഥിതിവിശേഷമാണ് ഇന്നത്തെ കാലഘട്ടത്തിൽ കണ്ടുവരുന്നത്. പ്രാർത്ഥനയുടെയും ദൈവിക ഇടപെടലിന്റെയും ഫലമായി അത്തരം കുടുംബങ്ങളിൽ സൗഭാഗ്യങ്ങൾ വിളയാടുവാനും സ്നേഹ ചൈതന്യത്തിൽ വളരുവാനും കഴിയുമെന്നും ഈ വീഡിയോ ഗാനത്തിന്റെ ദൃശ്യങ്ങളിലൂടെ ഓരോ വ്യക്തികൾക്കും മനസ്സിലാക്കുവാൻ കഴിയും.

ജീവിത തകർച്ചകളിലൂടെ കടന്നുപോകുന്ന കുടുംബങ്ങൾക്കായി ഈ ആൽബം സമർപ്പിക്കുന്നുവെന്നും അണിയറ പ്രവർത്തകർ അറിയിച്ചു.

വെർച്യുൽ പ്ലാറ്റ്ഫോമായ സൂമിലൂടെ നടത്തുന്ന ‘ദിവകുടുംബം’ സംഗീത ആൽബത്തിന്റെ പ്രകാശന ചടങ്ങ് താഴെ കൊടുത്തിരിക്കുന്ന ലണ്ടൻ കലാഭവന്റെ ഓഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് ലൈവ് ആയി സംപ്രേഷണം ചെയ്യുന്നത്. എല്ലാവരും പങ്കെടുത്ത് മഹനീയമായ ഈ ഉദ്യമം വിജയിപ്പിക്കണമെന്ന് സംഘാടകർ അറിയിച്ചു.

https://www.facebook.com/kalabhavanlondon

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more