1 GBP = 110.31

ഗസയിൽ അഭയാർത്ഥികൾക്കായുള്ള ധനസഹായം പുനരാരംഭിക്കുമെന്ന് ബ്രിട്ടൻ

ഗസയിൽ അഭയാർത്ഥികൾക്കായുള്ള ധനസഹായം പുനരാരംഭിക്കുമെന്ന് ബ്രിട്ടൻ

ലണ്ടൻ: ഫലസ്തീൻ അഭയാർത്ഥികൾക്കായുള്ള യുഎൻ ഏജൻസിയായ യുഎൻആർഡബ്ല്യുഎയ്ക്ക് യുകെ ധനസഹായം പുനരാരംഭിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി അറിയിച്ചു.യുഎൻആർഡബ്ല്യുഎ ജീവനക്കാരും തീവ്രവാദ ഗ്രൂപ്പുകളും തമ്മിലുള്ള ബന്ധങ്ങൾ അവലോകനം ചെയ്തതിൻ്റെ പശ്ചാത്തലത്തിൽ അതിൻ്റെ നിഷ്പക്ഷതയെക്കുറിച്ച് തനിക്ക് ഉറപ്പ് ലഭിച്ചതായി ഡേവിഡ് ലാമി എംപിമാരോട് പറഞ്ഞു.

2023 ഒക്‌ടോബറിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ 12 യുഎൻആർഡബ്ല്യുഎ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് ഇസ്രായേൽ ആരോപിച്ചതിനെത്തുടർന്ന് ജനുവരിയിൽ സംഭാവനകൾ നിർത്തിവെച്ച 16 പാശ്ചാത്യ രാജ്യങ്ങളിൽ യുകെയും ഉൾപ്പെടുന്നു.

ആക്രമണവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ യുഎൻ ആഭ്യന്തര അന്വേഷണം പുരോഗമിക്കുകയാണ്. എന്നാൽ ഏപ്രിലിൽ പ്രസിദ്ധീകരിച്ച യുഎൻ പ്രത്യേക അവലോകനത്തിൽ, നൂറുകണക്കിന് യുഎൻആർഡബ്ല്യുഎ ജീവനക്കാർ തീവ്രവാദ ഗ്രൂപ്പുകളിലെ അംഗങ്ങളാണെന്ന വാദത്തിൽ ഇസ്രായേൽ തെളിവുകൾ നൽകിയിട്ടില്ലെന്ന് കണ്ടെത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more