1 GBP = 111.16
breaking news

ഫുട്ബോൾ ആരവം ശനിയാഴ്ച്ച വാറിംഗ്ടണിൽ.

ഫുട്ബോൾ ആരവം ശനിയാഴ്ച്ച വാറിംഗ്ടണിൽ.

യുക്കെയിലെ മലയാളികൾ മാത്രം പങ്കെടുക്കുന്ന ഫുട്ബോൾ ടൂർണമെൻ്റ് ഈ വരുന്ന ശനിയാഴ്ച ജൂലൈ 20 രാവിലെ 9.30 മുതൽ വാറിംഗ്ടണിൽ ആരംഭിക്കും. യുക്കെയിലെ വിവിധ പട്ടണങ്ങളിലെ 16 ടീമുകൾ ആണ് focus finsure നല്കുന്ന 1000 പൗണ്ടിനും A & B Accountants നല്കുന്ന ട്രോഫിയക്കുമായി മാറ്റുരയ്ക്കുന്നത്. രണ്ടാം സമ്മാനം 500 പൗണ്ട് പോൾ ജോൺ സോളിസിറ്റേഴ്സും മൂന്നാം സമ്മാനം 250 പൗണ്ട് ടിഫിൻ ബോക്സ് റെസ്റ്റോറൻ്റുമാണ് പ്രായോജകർ.

വാറിംഗ്ടണിലെ ഓർഫോർഡ് ടർഫ് മൈതാനത്ത് 7 A Side ടൂർണമെൻ്റിൽ, ഗ്ലാസ്കോ, ന്യൂ കാസ്റ്റിൽ, ലണ്ടൻ, ലെസ്റ്റർ, വിഗൻ, പ്രസ്റ്റ്ൺ, സ്റ്റോക്ക്, ലീഡ്സ്, ലിവർപൂൾ, മാഞ്ചസ്റ്റർ ടീമുകൾക്ക് പുറമേ ആതിഥേയരായ വാറിംഗ്ടൺ ടീമും മത്സരിക്കുന്നു.

ടൂർണമെൻ്റിലെ നല്ല കീപ്പർ, നല്ല പ്ലയർ എന്നിവർക്ക് പ്രത്യേക പുരസ്കാരം നല്കുന്നതായി ക്കും.

വാറിംഗ്ടൺ മലയാളി അസോസിയേഷൻ്റെ പത്താമത് വാർഷികത്തോടനുബന്ധിച്ചാണ് ടൂർണമെൻ്റ് സംഘടിപ്പിച്ചിരിക്കുന്നത്. യുക്കെ യിലെ എല്ലാ ഫുട്ബോൾ പ്രേമികളെയും വാറിംഗ്ടൺ ക്ഷണിക്കുന്നു. കാണികൾക്ക് പ്രവേശനം സൗജന്യം.

അന്നേ ദിവസം മിതമായ നിരക്കിൽ ബ്ലാക്ക് ഗോൾഡ് റെസ്റ്റോറൻ്റിൻ്റെ കേരള ഭക്ഷണശാല ഉണ്ടായിരിക്കുന്നതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more