1 GBP = 110.31

46 മണിക്കൂറിനുശേഷം ജോയിയുടെ മൃതദേഹം കണ്ടെത്തി

46 മണിക്കൂറിനുശേഷം ജോയിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: ശുചീകരണത്തിനിറങ്ങി കനാലിൽ കാണാതായ തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി. പഴവങ്ങാടി തകരപ്പറമ്പ് ചിത്രാ ഹോമിന്‍റെ പിറകിലെ കനാലിൽ മൃതദേഹം പൊങ്ങുകയായിരുന്നു. മൃതദേഹം ജോയിയുടേതാണെന്ന് സ്ഥിരീകരിച്ചു.

ജോയിയെ കാണാതായി മൂന്നാം ദിവസമായ ഇന്ന് രാവിലെ ആറരയോടെ തിരച്ചിൽ‌ പുനഃരാരംഭിച്ചിരുന്നു. സ്കൂബാ സംഘവും നാവികസേനാ സംഘവും തിരച്ചിലിനെത്തിയിരുന്നു. ഇതിനിടെ തകരപ്പറമ്പിലെ കനാലിൽ ഒരു മൃതദേഹം കണ്ടെത്തിയതായി സബ് കലക്ടർക്ക് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് അധികൃതരും ജോയിക്കൊപ്പമുണ്ടായിരുന്നവരും ഇവിടെ എത്തി. റെയിൽവേയിൽനിന്ന് വെള്ളം ഒഴുകിയെത്തുന്നത് ഇവിടെയാണ്. 46 മണിക്കൂറിനുശേഷമാണ് മൃതദേഹം കണ്ടെത്തിയത്.

ശ​നി​യാ​ഴ്ച രാ​വി​ലെ 11ഓ​ടെ​യാ​ണ് തിരുവനന്തപുരം ന​ഗ​ര​മ​ധ്യ​ത്തി​ലെ ആ​മ​യി​ഴ​ഞ്ചാ​ന്‍ തോ​ട്ടി​ല്‍ ശു​ചീ​ക​ര​ണ​ത്തി​നി​റ​ങ്ങി​യ തൊ​ഴി​ലാ​ളി മാ​രാ​യ​മു​ട്ടം സ്വ​ദേ​ശി ജോ​യിയെ (47) കാണാതായത്. ത​മ്പാ​നൂ​ർ റെ​യി​ൽ​വേ സ്​​റ്റേ​ഷ​ന​ടു​ത്ത തോ​ട്ടി​ൽ കെ​ട്ടി​ക്കി​ട​ന്ന മാ​ലി​ന്യം വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ ഒ​ഴു​ക്കി​ൽ​പെ​ടുകയായിരുന്നു. മ​ഴ​യി​ൽ തോ​ട്ടി​ലെ ജ​ല​നി​ര​പ്പു​യരുകയും അ​ടി​യൊ​ഴു​ക്കി​നെ തു​ട​ർ​ന്ന് ക​ര​യ്ക്കു​ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ജോ​യി ഒ​ഴു​കി​പ്പോ​കു​ക​യാ​യി​രു​ന്നെ​ന്നും​ സു​ഹൃ​ത്തു​ക​ൾ പ​റ​ഞ്ഞു. റെ​യി​ൽ​വേ ക​രാ​ർ ന​ൽ​കി​യ​തു​പ്ര​കാ​ര​മാ​ണ്​ ജോ​യി ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ ശു​ചീ​ക​ര​ണ​ത്തി​നി​റ​ങ്ങി​യ​ത്. മാ​ലി​ന്യം അ​ടി​ഞ്ഞു​കൂ​ടി​യ തോ​ട്ടി​ൽ​നി​ന്ന് ട​ൺ ക​ണ​ക്കി​ന് മാ​ലി​ന്യ​ം ഇ​വ​ർ പു​റ​ത്തെ​ത്തി​ച്ച​ിരുന്നു.

തോ​ട്ടി​ലെ കു​ന്നോ​ളം മാ​ലി​ന്യ​മാണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ദു​ഷ്ക​ര​മാക്കിയത്. ഇന്നലെ എ​ൻ.​ഡി.​ആ​ർ.​എ​ഫി​ന്‍റെ​യും അ​ഗ്​​നി​ര​ക്ഷാ​സേ​ന​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​ദ്യ​ഘ​ട്ട പ​രി​ശോ​ധ​ന പൂ​ര്‍ത്തി​യാ​ക്കിയിരുന്നു. അ​ടി​ത്ത​ട്ടി​ലെ ച​ളി നീ​ക്കാ​ന്‍ ശ്ര​മം തു​ട​ങ്ങിയിരുന്നു. അ​ഗ്​​നി​ര​ക്ഷാ​സേ​ന​ക്ക്​​ കീ​ഴി​ലെ 12 അം​ഗ സ്കൂ​ബ ഡൈ​വി​ങ്​ സം​ഘം മ​ണി​ക്കൂ​റു​ക​ളോ​ളം പ​രി​​ശ്ര​മി​ച്ചി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ല. മീ​റ്റ​റോ​ളം ദൂ​ര​ത്തി​ൽ റെ​യി​ൽ​വേ സ്​​റ്റേ​ഷ​ന്​ അ​ടി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന തു​ര​ങ്ക​ത്തി​ലാ​ണ്​ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം. ഇ​തി​നി​ടെ റോ​ബോ​ട്ടി​ക് പ​രി​ശോ​ധ​ന​യി​ല്‍ മ​നു​ഷ്യ​ശ​രീ​ര​ത്തി​ന്റെ ഭാ​ഗം ക​ണ്ടെ​ന്ന സം​ശ​യ​മു​ണ്ടാ​യെ​ങ്കി​ലും പി​ന്നീ​ട് അ​ത​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. പിന്നീടാണ് കൊ​ച്ചി​യി​ൽ​നി​ന്ന്​ നാ​വി​ക​സേ​ന​യു​ടെ സ​ഹാ​യം തേ​ടി​യ​ത്.

സം​ഭ​വ​ത്തി​ല്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ക്ക് നോ​ട്ടീ​സ​യ​ച്ചിട്ടുണ്ട്. തോ​ട്ടി​ലെ മാ​ലി​ന്യ​നീ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കോ​ർ​പ​റേ​ഷ​നും റെ​യി​ൽ​വേ​യും പ​ര​സ്പ​രം പ​ഴി​ചാ​രുകയും ചെയ്തിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more