1 GBP = 110.08

റഷ്യക്കെതിരായ യു.എൻ പ്രമേയം: ഇന്ത്യ വിട്ടുനിന്നു

റഷ്യക്കെതിരായ യു.എൻ പ്രമേയം: ഇന്ത്യ വിട്ടുനിന്നു

ന്യൂയോർക്: റഷ്യയുടെ യുക്രെയ്ൻ അധിനിവേശം അവസാനിപ്പിക്കണമെന്നും സപ്പോരിജിയ ആണവ നിലയത്തിൽനിന്ന് സൈന്യത്തെ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭ പൊതുസഭയിൽ അവതരിപ്പിച്ച പ്രമേയത്തിൽനിന്ന് ഇന്ത്യ വിട്ടുനിന്നു. 193 അംഗ പൊതുസഭയിൽ 99 രാജ്യങ്ങൾ പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്തു. ഒമ്പതുപേർ എതിർത്തു. 60 രാജ്യങ്ങൾ വിട്ടുനിന്നു.

ഇന്ത്യക്ക് പുറമെ ബംഗ്ലാദേശ്, ഭൂട്ടാൻ, ചൈന, ഈജിപ്ത്, നേപ്പാൾ, പാകിസ്താൻ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ രാജ്യങ്ങളും വിട്ടുനിന്നവരിൽ ഉൾപ്പെടും. ബെലറൂസ്, ക്യൂബ, ഉത്തര കൊറിയ, റഷ്യ, സിറിയ എന്നിവർ പ്രമേയത്തെ എതിർത്തു. ഫ്രാൻസ്, ജർമനി, അമേരിക്ക തുടങ്ങി 50ലധികം രാജ്യങ്ങളുടെ പിന്തുണയോടെ യുക്രെയ്നാണ് പ്രമേയം അവതരിപ്പിച്ചത്.

‘യുക്രെയ്നിലെ ആണവ കേന്ദ്രങ്ങളുടെ സുരക്ഷ’ എന്ന തലക്കെട്ടിൽ അവതരിപ്പിച്ച പ്രമേയം യുക്രെയ്നിൽനിന്ന് റഷ്യ നിരുപാധികം പിന്മാറണമെന്നും അന്താരാഷ്ട്ര അതിർത്തി മാനിക്കണമെന്നും ആവശ്യപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more