1 GBP = 106.80

കവൻട്രി കേരള കമ്മിറ്റിക്ക് പുതു നേതൃത്വം; ഇനി ജോൺ (ബിജു) യോഹന്നാൻ നയിക്കും.

കവൻട്രി കേരള കമ്മിറ്റിക്ക് പുതു നേതൃത്വം; ഇനി ജോൺ (ബിജു) യോഹന്നാൻ നയിക്കും.

പ്രസിഡൻറായ ബിജു യോഹന്നാനോടൊപ്പം
ജോൺസൺ യോഹന്നാൻ, പോളച്ചൻ പൗലോസ്, ജോർജ് തോമസ്, താജ് തോമസ്, പോൾസൺ മത്തായി എന്നിവർ ജൂൺ പതിനഞ്ചാം തീയതി നടന്ന ജനറൽബോഡിയിൽ ഐക്യകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു.

ഇവരോടൊപ്പം മറ്റ് 23 അംഗങ്ങളെ തെരഞ്ഞെടുത്തു വിപുലമായ പരിപാടികളാണ് പുതിയ കമ്മിറ്റി വരുംവർഷങ്ങളിൽ ആസൂത്രണം ചെയ്തിരിക്കുന്നത്.
പുതിയ കമ്മിറ്റിക്ക് എല്ലാവിധ ആശംസകളും മുൻ പ്രസിഡണ്ട് ബിബിൻ പണ്ടാരശ്ശേരിയിൽ ആശംസിച്ചു.

20 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയോടൊപ്പം ചാരിറ്റി കോർഡിനേറ്റർ ആയി ശിവപ്രസാദ് മോഹൻകുമാർ, മീഡിയ കോഡിനേറ്റർ ആയി ജോസ് മാത്യു, പബ്ലിക് റിലേഷൻഷിപ്പ് ഓഫീസറായി ഷിൻസൺ മാത്യു എന്നിവരെയും തിരഞ്ഞെടുത്തു.
എല്ലാവരുടെയും സാന്നിധ്യ സഹകരണം പ്രതീക്ഷിക്കുന്നതോടൊപ്പം ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ ഒരുപാട് കാര്യങ്ങൾ കവൻട്രി കേരള കമ്മ്യൂണിറ്റിക്കായി ചെയ്യാമെന്ന് നിയുക്ത പ്രസിഡന്റ് ശ്രീ ജോൺ യോഹന്നാൻ അഭിപ്രായപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more