1 GBP = 109.92
breaking news

ബേസിംഗ്സ്റ്റോക്ക് സെന്റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷനിലെ തിരുനാൾ ശനിയാഴ്ച; തിരുക്കർമ്മങ്ങൾ ഉച്ചകഴിഞ്ഞ് 2. 30 ന് ആരംഭിക്കും; ഒരുക്കങ്ങൾ പൂർത്തിയായി.

ബേസിംഗ്സ്റ്റോക്ക് സെന്റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷനിലെ തിരുനാൾ ശനിയാഴ്ച; തിരുക്കർമ്മങ്ങൾ ഉച്ചകഴിഞ്ഞ് 2. 30 ന് ആരംഭിക്കും; ഒരുക്കങ്ങൾ പൂർത്തിയായി.

റോബിൻ ജോസഫ്

ഇംഗ്ലണ്ടിലെ ബേസിംഗ്സ്റ്റോക്ക് സെന്റ് അഗസ്റ്റിൻസ് സീറോ മലബാർ നിർദ്ദിഷ്ട മിഷനിൽ മർത്ത് മറിയത്തിന്റെയും, ഈശോയുടെ ശിഷ്യനും മാർത്തോമ്മാ നസ്രാണികളുടെ വിശ്വാസതാതനുമായ മാർ തോമാശ്ലീഹായുടെയും, വിശുദ്ധ അഗസ്തീനോസിന്റെയും, മർത്ത് അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ ജൂലൈ 13 ശനിയാഴ്ച ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു.

തിരുനാൾ ദിവസം ഉച്ചകഴിഞ്ഞ്
2 .30 ന് കൊടിയേറ്റുന്നതോടുകൂടി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്ന് രൂപം ആശിർവ്വദിക്കൽ, വാഹന വെഞ്ചരിപ്പ് എന്നിവക്കുശേഷം മൂന്നുമണിക്ക് റവ. ഫാ. രാജീവ് പാലയ്ക്കശേരിയുടെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ തിരുനാൾ പരിശുദ്ധ കുർബാന ആരംഭിക്കും. രൂപതാ വൈസ് ചാൻസിലർ റവ. ഫാ. ഫാൻസുവ പത്തിൽ സഹകാർമ്മികനായി ദിവ്യബലി മധ്യേ തിരുവചന സന്ദേശം നൽകും. പരിശുദ്ധ കുർബാനയ്ക്കുശേഷം നേർച്ച വെഞ്ചരിപ്പും നടത്തും. തിരുനാളിനോടനുബന്ധിച്ചുള്ള ഉണ്ണിയപ്പം നേർച്ച ഇവിടുത്തെ പ്രത്യേകതയാണ്. ലദീഞ്ഞിന് ശേഷം തിരുനാൾ കൊടികളും സംവഹിച്ച് വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ടൂള്ള ഭക്തിസാന്ദ്രമായ തിരുനാൾ പ്രദക്ഷിണം ആരംഭിക്കും. പ്രദക്ഷിണം തിരികെ ദൈവാലയത്തിൽ പ്രവേശിച്ചതിനുശേഷം സമാപന ആശീർവ്വാദം നൽകും. നിർദിഷ്ട മിഷൻ ഡയറക്ടർ റവ ഡോ. ബിനോയ് കുര്യൻ കൊടിയിറക്കുന്നതോടുകൂടി തിരുക്കർമ്മങ്ങൾ അവസാനിക്കുന്നതാണ്.

തിരുനാൾ കർമ്മങ്ങളിൽ പങ്കെടുക്കുവാൻ എത്തുന്നവർക്ക് സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്. തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായി കണ്ണിനും കാതിനും ആസ്വാദകരമായ വർണ്ണ വിസ്മയങ്ങൾ തീർക്കുന്ന കരിമരുന്ന് കലാപ്രകടനങ്ങളും ഉണ്ടായിരിക്കും

തിരുനാൾ ആഘോഷങ്ങളുടെ വിജയത്തിനായി മെൻസ് ഫോറം എക്സിക്യൂട്ടീവ് അംഗങ്ങൾ, വുമൻസ് ഫോറം എക്സിക്യൂട്ടീവ് അംഗങ്ങൾ, സൺ‌ഡേ സ്‌കൂൾ അധ്യാപകർ, കുടുംബകൂട്ടായ്മ ഭാരവാഹികൾ, പ്രസുദേന്തിമാർ, പ്രതിനിധിയോഗാംഗങ്ങൾ എന്നിവരെ ഉൾപ്പെടുത്തിയുള്ള വിവിധ കമ്മറ്റികളുടെ തീഷ്ണതയാർന്ന പ്രവർത്തനങ്ങളും നടത്തിവരുന്നു.

തിരുനാൾ ദിവസം നേർച്ച കാഴ്ചകൾ സമർപ്പിക്കുന്നതിനും അടിമ വയ്ക്കുന്നതിനും അവസരവും ഉണ്ടായിരിക്കുന്നതാണ്.

പരിശുദ്ധ അമ്മയുടെയും വിശുദ്ധരായ തോമാശ്ലീഹായുടെയും അഗസ്തീനോസിന്റെയും അൽഫോൻസാമ്മയുടെയും മധ്യസ്ഥം തേടുവാനും ഈ പുണ്യചരിതരുടെ മഹനീയ മാതൃകയിൽ മിശിഹാനുനുഭവം സ്വന്തമാക്കുവാനും ജീവിതം സ്വർഗ്ഗ്ഗോന്മുഖമായി രക്ഷാകരമാക്കുവാനും ഈ സംയുക്ത തിരുനാൾ ആചരണത്തിൽ പങ്കുചേർന്ന് ദൈവകൃപയിൽ പൂരിതരാകുവാൻ എല്ലാവരെയും ക്ഷണിക്കുന്നതായി നിർദ്ദിഷ്ട മിഷൻ ഡയറക്ടർ റവ ഡോ. ബിനോയ് കുര്യൻ, കൈക്കാരൻമാരായ രാജു തോമസ് അമ്പാട്ട്, റോബിൻ ജോസഫ് മുണ്ടുചിറ തിരുനാൾ കമ്മിറ്റി കൺവീനർമാരായ ജോണി ജോസഫ് കല്ലടയിൽ, ഡൊമിനിക്ക് ജേക്കബ് മണിയങ്ങാട്ട് എന്നിവർ അറിയിച്ചു.

ദൈവാലയത്തിന്റെ വിലാസം.
St. Bede’s Catholic Church, Popley Way, Basingstoke, RG24 9DX.
Date: 13/7/24, Time: 2.30PM

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more